24
January 2020 - 7:07 am IST

Download Our Mobile App

Flash News
Archives

Kerala

ration-card

എ​ല്ലാ​വ​ർ​ക്കും റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​പ്പാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Published:11 December 2019

റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത എ​ത്ര​പേ​രു​ണ്ടെ​ന്ന ക​ണ​ക്കെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ​സ്റ്റ് ഹൗ​സി​ൽ ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​രു​ടെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​റ​മ്പോ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ഴി​യു​ന്ന​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് ന​ൽ​കാ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജി​ല്ലാ ക​ല​ക്‌​റ്റ​ർ​മാ​ർ ഇ​തു പ്ര​ത്യേ​ക ദൗ​ത്യ​മാ​യി കാ​ണ​ണം. റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത എ​ത്ര​പേ​രു​ണ്ടെ​ന്ന ക​ണ​ക്കെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ​സ്റ്റ് ഹൗ​സി​ൽ ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​രു​ടെ​യും വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​ർ മു​മ്പ് ന​ട​ത്തി​യ രീ​തി​യി​ൽ പൊ​തു​ജ​ന സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ ന​ട​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ മ​ന്ത്രി​മാ​രെ​യും പ​ങ്കെ​ടു​പ്പി​ക്ക​ണം.  താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ണം. 

പ​ട്ട​യ വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. കൂ​ടു​ത​ൽ പ​ട്ട​യം വി​ത​ര​ണം ചെ​യ്യേ​ണ്ട ഇ​ടു​ക്കി പോ​ലെ​യു​ള്ള ജി​ല്ല​ക​ളി​ൽ സ​ർ​വേ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ്വ​കാ​ര്യ സ​ർ​വെ​യ​ർ​മാ​രു​ടെ സേ​വ​നം പ​രി​ഗ​ണി​ക്ക​ണം. ഗ്രാ​മീ​ണ റോ​ഡു​ക​ൾ അ​ടു​ത്ത വ​ർ​ഷ​ത്തെ മ​ഴ​യ്ക്ക് മു​മ്പ് ന​ല്ല നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്ക​ണം.  മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ ന​ല്ല ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​ണം. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണം ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​ർ മ​ത്‌​സ​ര​ബു​ദ്ധി​യോ​ടെ കാ​ണ​ണം. 

ലൈ​ഫ് മി​ഷ​ന്‍റെ മൂ​ന്നാം ഘ​ട്ടം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. മ​ഴ ഒ​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന മേ​യ് മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വ് പ്ര​ധാ​ന​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കാ​യി വ​ന​ത്തി​നു​ള്ളി​ൽ ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്ക​ണം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാം. എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ മ​ത്‌​സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണം. 

 കേ​ന്ദ്ര​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ന​ൽ​കു​ന്ന ഉ​ത്ത​ര​വു​ക​ളും വി​ജ്ഞാ​പ​ന​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്ക​ണം. എ​ങ്കി​ൽ മാ​ത്ര​മേ സം​സ്ഥാ​ന താ​ത്പ​ര്യം അ​നു​സ​രി​ച്ച് നി​ല​പാ​ട് എ​ടു​ക്കാ​നാ​വൂ. ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രോ​ട് ഹാ​ർ​ഡ് കോ​പ്പി​യു​മാ​യി ഓ​ഫി​സി​ലെ​ത്താ​ൻ പ​റ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വ​ണം. ജീ​വ​ന​ക്കാ​ർ ഓ​ഫി​സി​ലെ​ത്തു​ന്ന​തി​ൽ കൃ​ത്യ​നി​ഷ്ഠ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. റെ​യ്‌​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നും ആ​വ​ശ്യ​മാ​യ ഭൂ​മി സ​മ​യ​ബ​ന്ധി​ത​മാ​യി ഏ​റ്റെ​ടു​ക്ക​ണം. 

റോ​ഡു വി​ക​സ​ന​ത്തി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ, ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​തം, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭൂ​മി അ​നു​വ​ദി​ക്കു​ന്ന​ത്, ന​ഗ​ര​മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, സാം​സ്‌​കാ​രി​ക സ​മു​ച്ച​യ നി​ർ​മാ​ണം, ടൂ​റി​സം പ​ദ്ധ​തി​ക​ൾ, വെ​ള്ളാ​യ​ണി, ആ​ക്കു​ളം കാ​യ​ൽ സം​ര​ക്ഷ​ണം, വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ്, സ​ർ​ഫാ​സി നി​യ​മ​വും ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ളും, നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. യോ​ഗം ഇ​ന്നും തു​ട​രും.

മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ. ​കെ. ബാ​ല​ൻ, ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, എ. ​കെ. ശ​ശീ​ന്ദ്ര​ൻ, ഇ. ​പി. ജ​യ​രാ​ജ​ൻ, എ. ​സി. മൊ​യ്തീ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, പ്രൊ​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​കെ. ടി. ​ജ​ലീ​ൽ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡോ. ​ടി. എം. ​തോ​മ​സ് ഐ​സ​ക്ക്, കെ. ​കെ. ശൈ​ല​ജ, എം. ​എം. മ​ണി, ടി. ​പി. രാ​മ​കൃ​ഷ്ണ​ൻ, ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ, കെ. ​രാ​ജു, വി. ​എ​സ്. സു​നി​ൽ​കു​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​വി. കെ. ​രാ​മ​ച​ന്ദ്ര​ൻ, ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.


വാർത്തകൾ

Sign up for Newsletter



top