06
August 2020 - 5:52 am IST

Download Our Mobile App

National

majnu-ka-dila

പൗ​ര​ത്വ ബി​ൽ: പ്ര​തീ​ക്ഷ​യോ​ടെ "മ​ജ്നു കാ ​തി​ല'

Published:11 December 2019

സോ​ന​യെ​യും കു​ടും​ബ​ത്തെ​യും പോ​ലെ 750 പേ​രാ​ണ് മ​ജ്നു കാ ​തി​ലാ മേ​ഖ​ല​യി​ൽ താ​ത്കാ​ലി​ക ടെ​ന്‍റു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. വി​വാ​ദ​മാ​യ പൗ​ര​ത്വ ബി​ല്ലി​നെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ഏ​റ്റു​മു​ട്ട​ലു​ക​ൾ തു​ട​രു​മ്പോ​ഴും ഇ​ന്ത്യ ത​ങ്ങ​ളെ കൈ​വെ​ടി​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ

ന്യൂ​ഡ​ൽ​ഹി: എ​ട്ടു വ​ർ​ഷം മു​ൻ​പൊ​രു ഡി​സം​ബ​റി​ലാ​ണു പാ​ക്കി​സ്ഥാ​നി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് കു​ടും​ബ​ത്തെ​യും കൂ​ട്ടി സോ​ന ദാ​സ് എ​ന്ന നാ​ൽ​പ്പ​ത്തി​ര​ണ്ടു​കാ​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ ജീ​വി​തം തു​ട​രാ​നാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ഴാ​യി​രു​ന്നു കൈ​യി​ലെ​ടു​ക്കാ​നാ​വു​ന്ന​തു മാ​ത്രം എ​ടു​ത്തു​കൊ​ണ്ടു​ള്ള യാ​ത്ര. ഡ​ൽ​ഹി​യി​ൽ അ​ഭ​യാ​ർ​ഥി​യാ​യെ​ത്തി​യ സോ​ന​യ്ക്ക് എ​ട്ടു വ​ർ​ഷ​ത്തെ ജീ​വി​തം ദു​രി​ത​ത്തി​ന്‍റേ​താ​ണ്. എ​ങ്കി​ലും ഇ​വി​ടെ സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വു​മു​ണ്ടെ​ന്നു പ​റ​യു​ന്നു ഇ​പ്പോ​ൾ അ​മ്പ​തു പി​ന്നി​ട്ട സോ​ന ദാ​സ്. ഇ​ന്ത്യ​ൻ പൗ​ര​ത്വം കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം. 

സോ​ന​യെ​യും കു​ടും​ബ​ത്തെ​യും പോ​ലെ 750 പേ​രാ​ണ് മ​ജ്നു കാ ​തി​ലാ മേ​ഖ​ല​യി​ൽ താ​ത്കാ​ലി​ക ടെ​ന്‍റു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. വി​വാ​ദ​മാ​യ പൗ​ര​ത്വ ബി​ല്ലി​നെ​ച്ചൊ​ല്ലി പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ഏ​റ്റു​മു​ട്ട​ലു​ക​ൾ തു​ട​രു​മ്പോ​ഴും ഇ​ന്ത്യ ത​ങ്ങ​ളെ കൈ​വെ​ടി​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. 

ഡ​ൽ​ഹി​യി​ൽ ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് എ​ല്ലാ​മു​പേ​ക്ഷി​ച്ച് ഇ​വി​ടെ​യെ​ത്തി​യ ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും. ഏ​താ​നും യു​വാ​ക്ക​ൾ വ​ഴി​യോ​ര​ത്ത് മൊ​ബൈ​ൽ ക​വ​റു​ക​ൾ വി​ൽ​ക്കു​ന്നു. തി​ക​ച്ചും ദു​രി​ത​മ​യ​മാ​ണ് ഇ​വ​രു​ടെ ജീ​വി​തം. പാ​ച​കം മ​ണ്ണ​ടു​പ്പി​ൽ. സോ​ളാ​ർ ബാ​റ്റ​റി​ക​ളി​ലാ​ണു വീ​ടി​നു വെ​ളി​ച്ചം. ര​ണ്ടോ മൂ​ന്നോ കു​ടും​ബ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു സ്വ​ന്ത​മാ​യി ടി​വി​യു​ള്ള​ത്. വെ​ള്ളം ന​ൽ​കു​ന്നു​ണ്ട് മു​നി​സി​പ്പാ​ലി​റ്റി. എ​ന്നാ​ൽ, മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ടാ​ൻ ഓ​ട​യി​ല്ല. അ​തു കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധ​മാ​ണ് ഈ ​പ്ര​ദേ​ശ​ത്ത്. 

പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് 484 പേ​രു​ടെ സം​ഘ​ത്തെ ന​യി​ച്ച് 2013ൽ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ധ​രം​വീ​ർ ബ​ഗ്രി​യെ​ന്ന നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​ര​നും പൗ​ര​ത്വ ബി​ല്ലി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ക​യാ​ണ്. ഇ​ത്ര​യും കാ​ലം സ​ഹാ​യം എ​ൻ​ജി​ഒ​ക​ളാ​യി​രു​ന്നു. ഏ​താ​നും പേ​ർ ഞ​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ പൊ​തു​വേ​ദി​ക​ളി​ൽ ഉ​ന്ന​യി​ക്കാ​റു​ണ്ട്. പൗ​ര​ത്വം കി​ട്ടു​ന്ന​തോ​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കും. 

പാ​ക്കി​സ്ഥാ​നി​ൽ ഞ​ങ്ങ​ൾ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ വ​സ്തു​വ​ക​ക​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​മ്പോ​ൾ പോ​ലും ഞ​ങ്ങ​ൾ ഐ​ഡ​ന്‍റി​റ്റി തെ​ളി​യി​ക്ക​ണ​മെ​ന്ന​താ​ണ് ഇ​വി​ടെ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം. മ​റ്റൊ​ന്ന് സ്ഥി​ര​മാ​യി ജോ​ലി കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലൊ​ന്നും ത​ങ്ങ​ൾ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഇ​രു​പ​ത്താ​റു​കാ​രി ര​ജ​നി ബ​ഗാ​രി പ​റ​ഞ്ഞു. പൗ​ര​ത്വം കി​ട്ടി​യാ​ൽ സ​ർ​ക്കാ​ർ ത​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മ​ല്ലോ എ​ന്നും അ​വ​ർ. 


വാർത്തകൾ

Sign up for Newsletter



top