06
August 2020 - 6:18 am IST

Download Our Mobile App

World

2019 Nobel Prize

നൊ​ബേ​ൽ വേ​ദി​യി​ൽ ഇ​ന്ത്യ​ൻ "ട​ച്ച്'; മു​ണ്ടു​ടു​ത്ത് അ​ഭി​ജി​ത്ത്, സാ​രി​യി​ൽ എ​സ്ത​ർ

Published:11 December 2019

ആ​ഗോ​ള ദാ​രി​ദ്ര്യ നി​ർ​മാ​ര്‍ജ്ജ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​നാ​ണ് അ​ഭി​ജി​ത്ത്, എ​സ്ത​ര്‍, മൈ​ക്ക​ല്‍ ക്രി​മ​ര്‍ എ​ന്നി​വ​ര്‍ക്ക് നൊ​ബേ​ല്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.  മൂ​വ​രും സ്‌​റ്റോ​ക്‌​ഹോ​മി​ലെ വേ​ദി​യി​ല്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ നൊ​ബേ​ല്‍ ക​മ്മി​റ്റി ട്വീ​റ്റ് ചെ​യ്തു

സ്റ്റോ​ക്ക്ഹോം: ഇ​ന്ത്യ​ന്‍-​അ​മെ​രി​ക്ക​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ അ​ഭി​ജി​ത്ത് ബാ​ന​ര്‍ജി​യും ഫ്ര​ഞ്ച് പൗ​ര​യും  ഭാ​ര്യ​യു​മാ​യ എ​സ്ത​ര്‍ ഡു​ഫ്ളോ​യും നൊ​ബേ​ല്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​ത് പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷ​ത്തി​ൽ. ബം​ഗാ​ളി ശൈ​ലി​യി​ൽ മു​ണ്ടും കു​ര്‍ത്ത​യും ബ​ന്ദ്ഗ​ല​യും ധ​രി​ച്ചാ​യി​രു​ന്നു അ​ഭി​ജി​ത്ത് എ​ത്തി​യ​ത്. എ​സ്ത​ർ എ​ത്തി​യ​ത് പ​ട്ടു​സാ​രി ധ​രി​ച്ചും. നെ​റ്റി​യി​ൽ ചു​വ​ന്ന പൊ​ട്ടു​മു​ണ്ടാ​യി​രു​ന്നു എ​സ്ത​റി​ന്. 

ആ​ഗോ​ള ദാ​രി​ദ്ര്യ നി​ർ​മാ​ര്‍ജ്ജ​ന​ത്തി​നു​ള്ള പ​രീ​ക്ഷ​ണാ​ത്മ​ക സ​മീ​പ​ന​ത്തി​നാ​ണ് അ​ഭി​ജി​ത്ത്, എ​സ്ത​ര്‍, മൈ​ക്ക​ല്‍ ക്രി​മ​ര്‍ എ​ന്നി​വ​ര്‍ക്ക് നൊ​ബേ​ല്‍ പു​ര​സ്കാ​രം ല​ഭി​ച്ച​ത്.  മൂ​വ​രും സ്‌​റ്റോ​ക്‌​ഹോ​മി​ലെ വേ​ദി​യി​ല്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ നൊ​ബേ​ല്‍ ക​മ്മി​റ്റി ട്വീ​റ്റ് ചെ​യ്തു. മാ​സ​ച്യു​സെ​റ്റ്സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ അ​ധ്യാ​പ​ക​നാ​ണ് അ​ഭി​ജി​ത്ത്.  ഭാ​ര്യ എ​സ്ത​റും അ​ധ്യാ​പി​ക. 

മൈ​ക്ക​ല്‍ ക്രെ​മ​ർ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​നാ​ണ്. 'വേ​ള്‍ഡ് ടീ​ച്ച്' എ​ന്ന പ​ദ്ധ​തി​യു​ടെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റു​മാ​ണ് അ​ദ്ദേ​ഹം. കോ​ല്‍ക്ക​ത്ത​യി​ല്‍ ജ​നി​ച്ച അ​ഭി​ജി​ത്ത് ബാ​ന​ര്‍ജി അ​മ​ർ​ത്യ സെ​ന്നി​ന് ശേ​ഷം സാ​മ്പ​ത്തി​ക നൊ​ബേ​ൽ ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രാ​നാ​ണ്. സാ​മ്പ​ത്തി​ക ശാ​സ്ത്ര നോ​ബേ​ല്‍ ല​ഭി​ക്കു​ന്ന ആ​ദ്യ ദ​മ്പ​തി​ക​ള്‍ എ​ന്ന റെ​ക്കോ​ഡും  ഇ​തോ​ടെ ഇ​വ​ര്‍ക്ക് സ്വ​ന്ത​മാ​യി. 

ഇ​വ​രു​ടെ ഗ​വേ​ഷ​ണം ആ​ഗോ​ള ദാ​രി​ദ്ര്യ​ത്തി​നെ​തി​രെ പോ​രാ​ടാ​നു​ള്ള ന​മ്മു​ടെ ക​ഴി​വി​നെ ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തി​യെ​ന്നും ര​ണ്ട് പ​തി​റ്റാ​ണ്ടി​നു​ള്ളി​ല്‍, മൂ​വ​രു​ടേ​യും പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ക​സ​ന സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ മാ​റ്റി മ​റി​ച്ചു​വെ​ന്നും നോ​ബേ​ല്‍ ക​മ്മ​റ്റി പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​ന വേ​ള​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top