16
July 2020 - 11:07 pm IST

Download Our Mobile App

Flash News
Archives

Analysis

ind-v-wi

വി​ൻ​ഡീ​സി​നു ഗെ​യിം​പ്ലാ​നി​ല്ല, ഇ​ന്ത്യ​ക്കു​ണ്ട്

Published:14 December 2019

# കെ.​ശ്രീ​കാ​ന്ത് (മു​ൻ ഇ​ന്ത്യ​ൻ താ​രം)

മി​ക​ച്ച ച​ല​നാ​ത്മ​ക​ത വേ​ണ്ട​യി​ട​ങ്ങ​ളി​ൽ അ​തു​ണ്ടാ​ക്കാ​ൻ ടീ​മി​നാ​കു​ന്നി​ല്ല. പ​വ​ർ ഹി​റ്റ​ർ​മാ​രും മി​ക​ച്ച ബൗ​ള​ർ​മാ​രും അ​വ​ർ​ക്കു​ണ്ട്. സ്പീ​ഡി​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ബൗ​ള​ർ​മാ​ർ അ​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണു​താ​നും

സ​മീ​പ കാ​ല​ത്ത് ഏ​ക​ദി​ന​ങ്ങ​ൾ നോ​ക്കി​യാ​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ൾ നോ​ക്കി​യാ​ൽ മി​ക​ച്ച ഗെ​യിം പ്ലാ​ൻ ഇ​ല്ലാ​തെ​യാ​ണ് അ​വ​ർ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​തെ​ന്നു മ​ന​സി​ലാ​കും. എ​ന്താ​ണ് അ​മ്പ​തോ​വ​ർ ക്രി​ക്ക​റ്റി​ലും ടെ​സ്റ്റി​ലും അ​വ​ർ​ക്കു പ​റ്റു​ന്ന​ത് ഓ​ന്നു ചോ​ദി​ച്ചാ​ൽ ഒ​രു​ത്ത​ര​മി​ല്ല. മി​ക​ച്ച ച​ല​നാ​ത്മ​ക​ത വേ​ണ്ട​യി​ട​ങ്ങ​ളി​ൽ അ​തു​ണ്ടാ​ക്കാ​ൻ ടീ​മി​നാ​കു​ന്നി​ല്ല. പ​വ​ർ ഹി​റ്റ​ർ​മാ​രും മി​ക​ച്ച ബൗ​ള​ർ​മാ​രും അ​വ​ർ​ക്കു​ണ്ട്. സ്പീ​ഡി​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന ബൗ​ള​ർ​മാ​ർ അ​വ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​ണു​താ​നും. എ​ന്നാ​ൽ, ഒ​ട്ടു​മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും വ​ള​രെ ദ​യ​നീ​യ​മാ​യ ഫ​ല​മാ​ണ് അ​വ​ർ​ക്കു​ണ്ടാ​കു​ന്ന​ത്. ഒ​രു ന​ല്ല ഗെ​യിം​പ്ലാ​ൻ ഇ​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. 20 ഓ​വ​ർ ക്രി​ക്ക​റ്റി​നെ കാ​ണു​ന്ന​പോ​ലെ​യാ​ണ് അ​വ​ർ ഏ​ക​ദി​ന​ത്തെ​യും കാ​ണു​ന്ന​ത്. കു​ട്ടി​ക്രി​ക്ക​റ്റി​ൽ ഏ​തു ടീ​മി​നെ​യും ത​ക​ർ​ക്കാ​നു​ള്ള ശേ​ഷി വി​ൻ​ഡീ​സി​നു​ണ്ട്. കു​റ​ച്ചു​കൂ​ടി ക്ഷ​മാ​പൂ​ർ​വം ക​ളി​ച്ചാ​ൽ ന​ല്ല ഫ​ല​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും. 

ഇ​ന്ത്യ​യു​ടെ കാ​ര്യ​മെ​ടു​ത്താ​ൽ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ ന​ന്നാ​യി മു​ത​ലാ​ക്കു​ന്ന താ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ജ​സ്പ്രീ​ത് ബും​റ​യും ശി​ഖ​ർ ധ​വാ​നും കൂ​ടി വ​രു​ന്ന​തോ​ടെ ഇ​ന്ത്യ​ൻ ടീം ​കൂ​ടു​ത​ൽ ശ​ക്ത​മാ​കും. പ​രു​ക്കു​ക​ൾ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. സീ​മ​ർ​മാ​ർ​ക്ക് നി​ര​ന്ത​രം പ​രു​ക്ക് പി​ണ​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്ന​ത് മി​ക​ച്ച എ​തി​രാ​ളി​ക​ളു​മാ​യി മ​ത്സ​രി​ക്കു​മ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാം. 

ഭു​വ​നേ​ശ്വ​ർ ഇ​ല്ലാ​ത്ത​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട ന​ൽ​കു​ന്നു​ണ്ട്. അ​ടു​ത്ത പ​ര​മ്പ​ര​യോ​ടെ ബും​റ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും എ​ത്തു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. മി​ക​ച്ച കോം​പി​നേ​ഷ​നു​ക​ൾ കാ​ണാ​നാ​ണ് ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് ഞാ​ൻ. പ​രു​ക്കു ഭേ​ദ​മാ​യി താ​ര​ങ്ങ​ളെ​ത്തു​ന്ന​തോ​ടെ ഏ​ക​ദി​ന​ത്തി​ൽ അ​നി​ഷേ​ധ്യ ശ​ക്തി​യാ​കും ഇ​ന്ത്യ​യെ​ന്നു​റ​പ്പ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം ചെ​ന്നൈ​യി​ൽ മ​ഴ​പെ​യ്യു​ന്ന​ത് ശു​ഭ​സൂ​ച​ക​മ​ല്ല. മ​ത്സ​രം മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​യാ​ൽ 250-ലേ​റെ സ്കോ​ർ ചെ​യ്യു​ന്ന ടീം ​വി​ജ​യി​ക്കും. വി​ൻ​ഡീ​സി​നെ ചെ​റു​താ​യി കാ​ണാ​തെ ഇ​ന്ത്യ ക​ളി​ക്ക​ണം. 


വാർത്തകൾ

Sign up for Newsletter



top