07
July 2020 - 5:13 pm IST

Download Our Mobile App

Flash News
Archives

Hollywood

anna

ഫ്രഞ്ച് നടി അന്ന കരീന അന്തരിച്ചു

Published:16 December 2019

ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കൺ താരമായിരുന്നു അന്ന കരീന. നവതരംഗ സിനിമകളുടെ സംവിധായകനായ ജീൻ ലൂക് ഗൊദാർദുമായി ചേർന്ന് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പാരിസ്: പ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് പാരിസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കൺ താരമായിരുന്നു അന്ന കരീന. നവതരംഗ സിനിമകളുടെ സംവിധായകനായ ജീൻ ലൂക് ഗൊദാർദുമായി ചേർന്ന് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഗൊദാർദിന്‍റെ മുൻ ഭാര്യ കൂടിയാണ് അന്ന. അദ്ദേഹത്തിന്‍റെ ഏഴ് സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. 1960 കളിലാണ് അന്ന ഫ്രഞ്ച് നവധര സിനിമകളിൽ സജീവമാകുന്നത്. അമെരിക്കൻ സംവിധായകൻ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭർത്താവ്. ഗായികയും എഴുത്തുകാരിയും കൂടിയാണ് അന്ന.

വീവ്ർ ഒൻസെംബ്ല് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സിനിമ അനാഥമായി എന്നാണ് മരണവാർത്ത അറിഞ്ഞ് സാംസ്കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റർ ട്വീറ്റ് ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top