07
July 2020 - 5:25 pm IST

Download Our Mobile App

Flash News
Archives

Crime

rabri-devi-dragged-me-by-the-hair-and-threw-me-out-says-daughter-in-law-as-drama-ensues-outside-home

റാ​ബ്രി ദേ​വി ക്രൂരമായി പീ​ഡി​പ്പി​ച്ചെ​ന്ന് മ​രു​മ​ക​ൾ ഐ​ശ്വ​ര്യ

Published:16 December 2019

ബീ​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്രി ദേ​വി​യ്ക്കെ​തി​രേ ​ഗു​രു​ത​ര​മാ​യ ​ഗാ​ർ​ഹി​ക പീ​ഡ​ന​പ​രാ​തി​യു​മാ​യി മ​രു​മ​ക​ൾ ഐ​ശ്വ​ര്യ റാ​യ്. മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

പ​റ്റ്ന: ബീ​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്രി ദേ​വി​യ്ക്കെ​തി​രേ ​ഗു​രു​ത​ര​മാ​യ ​ഗാ​ർ​ഹി​ക പീ​ഡ​ന​പ​രാ​തി​യു​മാ​യി മ​രു​മ​ക​ൾ ഐ​ശ്വ​ര്യ റാ​യ്. മു​ടി​യി​ൽ പി​ടി​ച്ചു വ​ലി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ബം​​ഗ്ലാ​വി​ൽ നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചു പു​റ​ത്താ​ക്കി- ഐ​ശ്വ​ര്യ വെ​ളി​പ്പെ​ടു​ത്തി. ഇ​തി​നു പി​ന്നാ​ലെ വീ​ടി​നു മു​ന്നി​ലെ റോ​ഡി​ലി​രു​ന്ന് അ​വ​ർ പ്ര​തി​ഷേ​ധി​ച്ചു. 

ലാ​ലു​വി​ന്‍റെ​യും റാ​ബ്രി​യു​ടെ​യും മൂ​ത്ത മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യാ​ണ് ഐ​ശ്വ​ര്യ റാ​യ്. ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഐ​ശ്വ​ര്യ ഭ​ര്‍തൃ​വീ​ട്ടു​കാ​ര്‍ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. ""റാ​ബ്‌​റി ദേ​വി എ​ന്‍റെ മു​ടി​യി​ല്‍ പി​ടി​ച്ചു​വ​ലി​ച്ചു, മ​ര്‍ദി​ക്കു​ക​യും ചെ​യ്തു. അ​തി​നു ശേ​ഷ​മാ​ണ് വീ​ട്ടി​ലെ ബോ​ഡി​ഗാ​ര്‍ഡു​മാ​ര്‍ ബ​ലം പ്ര​യോ​ഗി​ച്ചു പു​റ​ത്താ​ക്കി​യ​ത്''- ഐ​ശ്വ​ര്യ പ​റ​യു​ന്നു. 

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു ന​ട​ന്ന സം​ഭ​വ​ത്തെ​ത്തു​ട​ര്‍ന്ന് ഇ​വ​രു​ടെ പി​താ​വും എം​എ​ല്‍എ​യു​മാ​യ ച​ന്ദ്രി​ക റാ​യ് ഉ​ട​ന​ടി​യെ​ത്തി റാ​ബ്‌​റി ദേ​വി​ക്കെ​തി​രേ സ​ചി​വാ​ല​യ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യും ഐ​ശ്വ​ര്യ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് ഗ​രി​മ മാ​ലി​കി​നെ വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ച്ചു. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.‌

2018 മെ​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്താ​ന്‍ 2018 ന​വം​ബ​റി​ല്‍ തേ​ജ് പ്ര​താ​പ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യാ​ണു സം​ഭ​വ​ങ്ങ​ൾ. ത​ന്‍റെ പി​താ​വാ​യ ച​ന്ദ്രി​ക റാ​യി​ക്കെ​തി​രേ പ​തി​ച്ച അ​ശ്ലീ​ല പോ​സ്റ്റ​റു​ക​ളെ​ക്കു​റി​ച്ച് റാ​ബ്രി ദേ​വി​യോ​ട് ചോ​ദി​ച്ച​തോ​ടെ​യാ​ണു ത​നി​ക്കെ​തി​രേ പീ​ഡ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ഐ​ശ്വ​ര്യ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി. ""മു​ൻ മു​ഖ്യ​മ​ന്ത്രി ദ​രോ​​ഗ റാ​യി​യു​ടെ ചെ​റു​മ​ക​ളാ​ണ് ഞാ​ൻ. എ​ന്നെ എ​ങ്ങ​നെ​യാ​ണ് ഇ​വ​ർ പ​രി​​ഗ​ണി​ക്കു​ന്ന​ത് അ​റി​യ​ണം''- ഐ​ശ്വ​ര്യ പ​റ​ഞ്ഞു. 

റാ​ബ്രി ദേ​വി​യും തേ​ജ്പ്ര​താ​പ് യാ​ദ​വി​ന്‍റെ സ​​ഹോ​ദ​രി മി​സ ഭാ​ര​തി​യും ത​ന്നെ ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണം ന​ല്‍കാ​തെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​താ​യി ഐ​ശ്വ​ര്യ റാ​യ് ക​ഴി​ഞ്ഞ വ​ർ​ഷം ആ​രോ​പി​ച്ചി​രു​ന്നു. മ​ക​ൾ​ക്ക് ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് സ​ഹി​ക്കേ​ണ്ടി വ​ന്ന പീ​ഡ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​വ​ണ പ​രാ​തി ന​ൽ​കു​ക​യാ​ണെ​ന്നും ഐ​ശ്വ​ര്യ​യു​ടെ പി​താ​വ് ച​ന്ദ്രി​ക റാ​യ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​തെ​ല്ലാം രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്ക​ല്‍ ത​ന്ത്ര​മാ​ണെ​ന്നാ​ണ് ലാ​ലു​വി​ന്‍റെ ഇ​ള​യ മ​ക​നും ആ​ര്‍ജെ​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി പ്ര​സാ​ദ് യാ​ദ​വി​ന്‍റെ വാ​ദം. 


വാർത്തകൾ

Sign up for Newsletter



top