05
July 2020 - 5:16 am IST

Download Our Mobile App

Crime

youngster-youngster-dies-in-gang-attack-in-gang-attack

ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു, അ​​ഞ്ചു​​പേ​​ർ അ​​റ​​സ്റ്റി​​ൽ

Published:16 December 2019

മോ​​ഷ‌​​ണ​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് തി​​രു​​വ​​ല്ല​​ത്ത് ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു. തി​​രു​​വ​​ല്ലം മു​​ട്ട​​യ്ക്കാ​​ട് സ്വ​​ദേ​​ശി അ​​ജേ​​ഷാ​​ണ് (30) കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​ഞ്ചം​​ഗ​​സം​​ഘം മ​​ർ​​ദി​​ച്ച്‌ ഗു​​രു​​ത​​ര പ​​രു​​ക്കേ​​ൽ​​പ്പി​​ക്കു​​ക​​യും മാ​​ര​​കാ​​യു​​ധം പ​​ഴു​​പ്പി​​ച്ച് ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പൊ​​ള്ള​​ലേ​​ൽ​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രി​​ക്കെ​​യാ​​ണു മ​​ര​​ണം.

തി​​രു​​വ​​ന​​ന്ത​​പു​​രം: മോ​​ഷ‌​​ണ​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് തി​​രു​​വ​​ല്ല​​ത്ത് ആ​​ൾ​​ക്കൂ​​ട്ട ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ യു​​വാ​​വ് മ​​രി​​ച്ചു. തി​​രു​​വ​​ല്ലം മു​​ട്ട​​യ്ക്കാ​​ട് സ്വ​​ദേ​​ശി അ​​ജേ​​ഷാ​​ണ് (30) കൊ​​ല്ല​​പ്പെ​​ട്ട​​ത്. അ​​ഞ്ചം​​ഗ​​സം​​ഘം മ​​ർ​​ദി​​ച്ച്‌ ഗു​​രു​​ത​​ര പ​​രു​​ക്കേ​​ൽ​​പ്പി​​ക്കു​​ക​​യും മാ​​ര​​കാ​​യു​​ധം പ​​ഴു​​പ്പി​​ച്ച് ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പൊ​​ള്ള​​ലേ​​ൽ​​പ്പി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രി​​ക്കെ​​യാ​​ണു മ​​ര​​ണം. ഓ​​ട്ടൊ ഡ്രൈ​​വ​​ർ​​മാ​​രാ​​യ അ​​ഞ്ചു പേ​​രെ സം​​ഭ​​വ​​ത്തെ തു​​ട​​ർ​​ന്ന് തി​​രു​​വ​​ല്ലം പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ബു​​ധ​​ന​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം. ശം​​ഖും​​മു​​ഖം ലെ​​നാ റോ‌​​ഡി​​ൽ റോ​​സ് ഹൗ​​സി​​ൽ ജി​​നേ​​ഷ് വ​​ർ​​ഗീ​​സ് (28), ക​​ര​​മ​​ന മി​​ത്രാ ന​​ഗ​​ർ മാ​​ട​​ൻ കോ​​വി​​ലി​​നു സ​​മീ​​പം ന​​സീ​​ർ എ​​ന്നു വി​​ളി​​ക്കു​​ന്ന ഷ​​ഹാ​​ബു​​ദ്ദീ​​ൻ (43), നേ​​മം ജെ.​​പി. ലൈ​​നി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന കു​​മാ​​ര​​പു​​രം സെ​​ന്‍റ് ജോ​​ർ​​ജ് ലൈ​​ൻ സ്വ​​ദേ​​ശി അ​​രു​​ൺ (29), ചെ​​റി​​യ​​തു​​റ ഫി​​ഷ​​ർ​​മെ​​ൻ കോ​​ള​​നി​​യി​​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന സ​​ജ​​ൻ (33), പാ​​പ്പാ​​ൻ​​ചാ​​ണി പൊ​​റ്റ​​വി​​ള വീ​​ട്ടി​​ൽ റോ​​ബി​​ൻ​​സ​​ൺ (39) എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. 
 
സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് പൊ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ഇ​​ക്ക​​ഴി​​ഞ്ഞ പ​​തി​​നൊ​​ന്നാം തീ​​യ​​തി ത​​മ്പാ​​നൂ​​ർ ബ​​സ് ടെ​​ർ​​മി​​ന​​ലി​​നു സ​​മീ​​പം കി​​ട​​ന്നു​​റ​​ങ്ങി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ ഒ​​രാ​​ളു​​ടെ പ​​ണ​​മ​​ട​​ങ്ങി​​യ ബാ​​ഗും മൊ​​ബൈ​​ൽ ഫോ​​ണും കാ​​ണാ​​താ​​യി​​രു​​ന്നു. ഇ​​യാ​​ൾ സ​​മീ​​പ​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​രെ വി​​വ​​രം  അ​​റി​​യി​​ച്ചു. കാ​​തി​​ൽ ക​​മ്മ​​ൽ ധ​​രി​​ച്ച ഒ​​രു യു​​വാ​​വി​​നെസം​​ശ​​യാ​​സ്പ​​ദ​​മാ​​യ നി​​ല​​യി​​ൽ ക​​ണ്ട​​താ​​യും ഇ​​യാ​​ൾ കി​​ഴ​​ക്കെ​​കോ​​ട്ട ഭാ​​ഗ​​ത്തേ​​ക്കു പോ​​യ​​താ​​യും വി​​വ​​രം ല​​ഭി​​ച്ചു. തു​​ട​​ർ​​ന്ന് മ​​ല​​പ്പു​​റം സ്വ​​ദേ​​ശി കി​​ഴ​​ക്കേ​​ക്കോ​​ട്ട​​യി​​ൽ എ​​ത്തി അ​​വി​​ട​​ത്തെ ഓ​​ട്ടൊ ഡ്രൈ​​വ​​ർ​​മാ​​രോ​​ടു വി​​വ​​രം പ​​റ​​ഞ്ഞു. സം​​ശ​​യി​​ക്ക​​പ്പെ​​ടു​​ന്ന രൂ​​പ​​സാ​​ദൃ​​ശ്യം മ​​ന​​സി​​ലാ​​ക്കി​​യ പാ​​ച്ച​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ഓ​​ട്ടൊ​​റി​​ക്ഷാ ഡ്രൈ​​വ​​ർ യു​​വാ​​വി​​ന്‍റെ വീ​​ട് ക​​ണ്ടു​​പി​​ടി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കാ​​മെ​​ന്നും പ​​റ​​ഞ്ഞ് ഏ​​താ​​നും ഓ​​ട്ടൊ​​റി​​ക്ഷാ ഡ്രൈ​​വ​​ർ​​മാ​​രെ​​യും കൂ​​ട്ടി വ​​ണ്ടി​​ത്ത​​ടം ഭാ​​ഗ​​ത്തെ​​ത്തി.

അ​​വി​​ടെ നി​​ന്ന് മ​​റ്റൊ​​രു സു​​ഹൃ​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ അ​​ജേ​​ഷി​​നെ ക​​ണ്ടു​​പി​​ടി​​ക്കു​​ക​​യും അ​​വി​​ടെ വ​​ച്ച് മ​​ർ​​ദ്ദി​​ക്കു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട് പ​​ണ​​വും മൊ​​ബൈ​​ൽ ഫോ​​ണും വീ​​ട്ടി​​ൽ ഒ​​ളി​​പ്പി​​ച്ചി​​ട്ടു​​ണ്ടാ​​കാ​​മെ​​ന്നു ക​​രു​​തി അ​​ജേ​​ഷി​​നെ ഓ​​ട്ടൊ​​യി​​ൽ ക​​യ​​റ്റി താ​​മ​​സ​​സ്ഥ​​ല​​മാ​​യ പാ​​പ്പാ​​ൻ​​ചാ​​ണി​​യി​​ലെ തെ​​ക്കും​​ക​​ര​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. താ​​മ​​സ സ്ഥ​​ല​​ത്ത് അ​​രി​​ച്ച് പെ​​റു​​ക്കി​​യെ​​ങ്കി​​ലും ഒ​​ന്നും ക​​ണ്ടെ​​ത്തി​​യി​​ല്ല. തു​​ട​​ർ​​ന്നു സം​​ഘം യു​​വാ​​വി​​നെ ക്രൂ​​ര​​മാ​​യി മ​​ർ​​ദ്ദി​​ക്കു​​ക​​യും പ​​ഴ​​യ ഇ​​രു​​മ്പു ലോ​​ഹം തീ​​യി​​ൽ പ​​ഴു​​പ്പി​​ച്ച് ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ പൊ​​ള്ളി​​ക്കു​​ക​​യും ചെ​​യ്തു. സം​​ഭ​​വം നാ​​ട്ടു​​കാ​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് സം​​ഘം മ​​ട​​ങ്ങി. 
 
മ​​ർ​​ദ്ദ​​ന​​ത്തെ തു​​ട​​ർ​​ന്ന് അ​​വ​​ശ​​നാ​​യ അ​​ജേ​​ഷ് പൊ​​ള്ള​​ലി​​ൽ നി​​ന്നും ആ​​ശ്വാ​​സം ല​​ഭി​​ക്കു​​ന്ന​​തി​​ന് തൊ​​ട്ട​​ടു​​ത്തെ ച​​തു​​പ്പ് നി​​റ​​ഞ്ഞ ഭാ​​ഗ​​ത്തേ​​ക്കു പോ​​യി കി​​ട​​ന്നു. ഇ​​യാ​​ൾ ച​​തു​​പ്പി​​ൽ കി​​ട​​ക്കു​​ന്ന​​തു ക​​ണ്ട് വ​​ഴി​​യാ​​ത്ര​​ക്കാ​​ര​​നാ​​ണ് തി​​രു​​വ​​ല്ലം പൊ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ച​​ത്. പൊ​​ലീ​​സെ​​ത്തി 108 ആം​​ബു​​ല​​ൻ​​സി​​ൽ യു​​വാ​​വി​​നെ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 
 
ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന അ​​ജേ​​ഷ് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബാ​​ഗും പ​​ണ​​വും ന​​ഷ്ട​​പ്പെ​​ട്ടെ​​ന്നു പ​​റ​​യു​​ന്ന മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യെ​​യും പാ​​ച്ച​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യാ​​യ മ​​റ്റൊ​​രു ഓ​​ട്ടൊ ഡ്രൈ​​വ​​റെ​​യും കൂ​​ടി കേ​​സി​​ൽ പി​​ടി​​കി​​ട്ടാ​​നു​​ണ്ടെ​​ന്നു തി​​രു​​വ​​ല്ലം എ​​സ്ഐ സ​​മ്പ​​ത്ത് പ​​റ​​ഞ്ഞു.  വ​​ണ്ടി​​ത്ത​​ട​​ത്തു നി​​ന്നും അ​​ജേ​​ഷി​​നെ സം​​ഘം ഓ​​ട്ടൊ​​യി​​ൽ ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​യ വി​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടാ​​ൻ സ​​ഹാ​​യി​​ച്ച​​ത്.  അ​​ജേ​​ഷി​​ന്‍റെ അ​​മ്മ കോ​​വ​​ളം കെ​​എ​​സ് റോ‌​​ഡി​​ന് സ​​മീ​​പം ചെ​​റു​​കോ​​ണ​​ത്ത് ഏ​​ക​​സ​​ഹോ​​ദ​​രി​​യാ​​യ പ്രി​​യ​​ക്കൊ​​പ്പ​​മാ​​ണ് താ​​മ​​സം. പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രേ  കൊ​​ല​​പാ​​ത​​ക ശ്ര​​മ​​ത്തി​​ന് കേ​​സെ​​ടു​​ത്ത് മ​​ജി​​സ്‌​​ട്രേ​​റ്റി​​ന് മു​​ന്നി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു. പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്ത മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ വൈ​​കി​​ട്ടോ​​ടെ പാ​​ല​​പ്പൂ​​രി​​ലെ വ​​സ​​തി​​യി​​ൽ സം​​സ്ക​​രി​​ച്ചു. 


വാർത്തകൾ

Sign up for Newsletter



top