31
March 2020 - 8:58 pm IST

Download Our Mobile App

Flash News
Archives

Analysis

india-ranked-first-in-bank-debtors-world-list

കി​ട്ടാ​ക്ക​ട​ത്തി​ല്‍ ഇ​ന്ത്യ മു​ന്നി​ല്‍

Published:17 December 2019

ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കി​ട്ടാ​ക്ക​ട​ങ്ങ​ളു​ള്ള ബാ​ങ്കി​ങ് മേ​ഖ​ല​യു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബാ​ങ്കി​ങ് മേ​ഖ​ല​യും അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ് രം​ഗം ത​ന്നെ​യാ​ണ​ന്നാ​ണ് ഈ ​റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്.

മും​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കി​ട്ടാ​ക്ക​ട​ങ്ങ​ളു​ള്ള ബാ​ങ്കി​ങ് മേ​ഖ​ല​യു​ള്ള രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്ന് ക​ണ​ക്കു​ക​ള്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബാ​ങ്കി​ങ് മേ​ഖ​ല​യും അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ് രം​ഗം ത​ന്നെ​യാ​ണ​ന്നാ​ണ് ഈ ​റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്.
   
പ​ത്ത് പ്ര​ധാ​ന സാ​മ്പ​ത്തി​ക ശ​ക്തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വി​ല​യി​രു​ത്ത​ല്‍. ബ്ലൂം​ബ​ര്‍ഗി​നെ ഉ​ദ്ധ​രി​ച്ചാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ഈ ​വി​വ​രം വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ഈ ​വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് ബാ​ങ്കി​ങ്ങ് മേ​ഖ​ല​യ്ക്ക് പ്ര​തി​സ​ന്ധി​യാ​ണ​ന്നാ​ണ് പ​ഠ​നം പ​റ​യു​ന്ന​ത്.
 
അ​വ​ര്‍ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ്ങ് മേ​ഖ​ല​യ്ക്ക് പ്ര​തി​സ​ന്ധി​യാ​യി മാ​റു​ന്ന കാ​ര്യ​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ത് അ​നു​സ​രി​ച്ച്  കി​ട്ടാ​ക്ക​ടം ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും പ്ര​ധാ​നം കൂ​ടു​ത​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​താ​ണ്. ലോ​ക​ത്തെ പ​ത്ത് സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ളി​ലെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യാ​ണ് ആ​ദ്യ സ്ഥാ​ന​ത്ത്. 9.3 ശ​ത​മാ​ന​മാ​ണ് ഇ​ന്ത്യ​യി​ലെ കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ അ​നു​പാ​ത​നി​ര​ക്ക്. ഏ​റ്റ​വും കു​റ​വ് ക്യാ​ന​ഡ​യി​ലാ​ണ്. 0.4 ശ​ത​മാ​നം മാ​ത്ര​മാ​ണ് ക്യാ​ന​ഡ​യി​ലെ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം.
 
ഇ​ന്ത്യ ക​ഴി​ഞ്ഞാ​ല്‍ കി​ട്ടാ​ക്ക​ടം കൂ​ടു​ത​ലു​ള്ള  ബാ​ങ്കു​ക​ള്‍ ഇ​റ്റ​ലി​യാ​ണ്. 8.5 ശ​ത​മാ​ന​മാ​ണ് അ​വി​ടു​ത്തെ നി​ര​ക്ക്.  ബ്ര​സീ​ലി​ല്‍ 3.1 ശ​ത​മാ​ന​വും ഫ്രാ​ന്‍സി​ല്‍ 2.8 ശ​ത​മാ​നം, ചൈ​ന​യി​ല്‍ 1.8 ശ​ത​മാ​നം, യു​കെ​യി​ല്‍ 1.4 ശ​ത​മാ​നം, ജ​ര്‍മ​നി​യി​ല്‍ 1.3 ശ​ത​മാ​ന​വും ജ​പ്പാ​നി​ല്‍ 1.1 ശ​ത​മാ​ന​വും യു​എ​സി​ല്‍ ഒ​രു ശ​ത​മാ​ന​വും ആ​ണ് കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ നി​ര​ക്ക്. റി​സ​ര്‍വ് ബാ​ങ്ക് ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍ഷം കൊ​ണ്ട് വാ​യ്പ  എ​ടു​ത്ത് തി​രി​ച്ച​യ്ക്കാ​ത്ത ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഏ​ഴ് മ​ട​ങ്ങ് വ​ര്‍ധ​ന​യാ​ണ് ക​ണ്ടെ​ത്തി​ത്. ക​ഴി​ഞ്ഞ ര​ണ്ട് സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ത​ട്ടി​പ്പ് കാ​ണി​ച്ച തു​ക​യി​ല്‍ 74 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 


വാർത്തകൾ

Sign up for Newsletter



top