31
March 2020 - 9:34 pm IST

Download Our Mobile App

Flash News
Archives

Wellness

new-health-tips-to-control-acidity

അ​​സി​​ഡി​​റ്റി​ അ​ക​റ്റാം

Published:22 December 2019

ജീ​​വി​​ത​​ത്തി​​ലെ തി​​ര​​ക്കു​​ക​​ൾ ഏ​​റി​​യ​​തോ​​ടെ കൃ​​ത്യ​​സ​​മ​​യ​​ത്തി​​ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ ഒ​​ഴി​​വാ​​ക്കു​​ന്ന​​വ​​രാ​​ണ് ന​​മ്മ​​ള്ളി​​ൽ പ​​ല​​രും. ചി​​ല​​പ്പോ​​ൾ പ​​ക​​ൽ നേ​​രം മു​​ഴു​​വ​​ൻ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ​​യി​​രു​​ന്ന് ജോ​​ലി ചെ​​യ്യു​​ക​​യും രാ​​ത്രി വൈ​​കി കു​​റേ​​യ​​ധി​​കം ഭ​​ക്ഷ​​ണം ഒ​​രു​​മി​​ച്ചു ക​​ഴി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രു​​ണ്ട്.

ജീ​​വി​​ത​​ത്തി​​ലെ തി​​ര​​ക്കു​​ക​​ൾ ഏ​​റി​​യ​​തോ​​ടെ കൃ​​ത്യ​​സ​​മ​​യ​​ത്തി​​ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ ഒ​​ഴി​​വാ​​ക്കു​​ന്ന​​വ​​രാ​​ണ് ന​​മ്മ​​ള്ളി​​ൽ പ​​ല​​രും. ചി​​ല​​പ്പോ​​ൾ പ​​ക​​ൽ നേ​​രം മു​​ഴു​​വ​​ൻ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​തെ​​യി​​രു​​ന്ന് ജോ​​ലി ചെ​​യ്യു​​ക​​യും രാ​​ത്രി വൈ​​കി കു​​റേ​​യ​​ധി​​കം ഭ​​ക്ഷ​​ണം ഒ​​രു​​മി​​ച്ചു ക​​ഴി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രു​​ണ്ട്. ഇ​​ത്ത​​ര​​ക്കാ​​ർ​​ക്കി​​ട​​യി​​ൽ മാ​​ത്ര​​മ​​ല്ല ആ​​ഹാ​​രം ക​​ഴി​​ക്കു​​ന്ന​​തി​​ൽ കൃ​​ത്യ​​നി​​ഷ്ഠ പാ​​ലി​​ക്കാ​​ത്ത​​വ​​ർ​​ക്കും എ​​ളു​​പ്പ​​ത്തി​​ൽ പി​​ടി​​പ്പെ​​ടു​​ന്ന രോ​​ഗ​​മാ​​ണ് അ​​സി​​ഡി​​റ്റി. പ്രാ​​യ​​ഭേ​​ദ​​മി​​ല്ലാ​​തെ ആ​​ർ​​ക്കും വ​​രാ​​വു​​ന്ന​​താ​​ണി​​ത്. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​യു​​ട​​ൻ അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന വ​​യ​​റെ​​രി​​ച്ചി​​ലാ​​ണ് അ​​സി​​ഡി​​റ്റി​​യു​​ടെ പ്രാ​​ഥ​​മി​​ക ല​​ക്ഷ​​ണം. ചി​​കി​​ത്സി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​ൾ​​സ​​റും പി​​ന്നീ​​ട് ക്യാ​​ൻ​​സ​​റും ആ​​യി മാ​​റാ​​ൻ സാ​​ധ്യ​​ത​​യു​​ള​​ള​​തി​​നാ​​ൽ തു​​ട​​ക്ക​​ത്തി​​ൽ ത​​ന്നെ ശ്ര​​ദ്ധ​​യും ക​​രു​​ത​​ലും വേ​​ണ്ട അ​​സു​​ഖ​​മാ​​ണ് അ​​സി​​ഡി​​റ്റി.
   
ഉ​​ദ​​ര​​ഗ്ര​​ന്ഥി​​ക​​ൾ അ​​മി​​ത​​മാ​​യി ആ​​സി​​ഡ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​ണ് അ​​സി​​ഡി​​റ്റി. നാം ​​ക​​ഴി​​ക്കു​​ന്ന ആ​​ഹാ​​ര​​ത്തെ ദ​​ഹി​​പ്പി​​ക്കാ​​നാ​​യി ശ​​രീ​​രം മി​​ത​​മാ​​യ തോ​​തി​​ൽ ഹൈ​​ഡ്രോ​​ക്ലോ​​റി​​ക് ആ​​സി​​ഡ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്നു​​ണ്ട്. ഉ​​ദ​​ര​​ത്തെ ഉ​​പ​​ദ്ര​​വി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഭ​​ക്ഷ​​ണ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ളു​​ടെ സ്ഥി​​ര​​മാ​​യ ഉ​​പ​​യോ​​ഗം മൂ​​ലം അ​​ന്ന​​നാ​​ള​​ത്തി​​ലോ ആ​​മാ​​ശ​​യ​​ത്തി​​ലോ ചെ​​റു​​കു​​ട​​ൽ തു​​ട​​ങ്ങു​​ന്ന ഭാ​​ഗ​​ത്തോ ദു​​ർ​​ബ​​ല​​ത​​യു​​ണ്ടാ​​കു​​ക​​യും കാ​​ല​​ക്ര​​മേ​​ണ അ​​ൾ​​സ​​റാ​​യി മാ​​റു​​ക​​യും ചെ​​യ്യാം. ആ​​മാ​​ശ​​യ​​ത്തി​​ലെ ദ്ര​​വ​​ങ്ങ​​ൾ, അ​​ന്ന​​നാ​​ള​​ത്തി​​ലേ​​ക്ക​​രി​​ച്ചു ക​​യ​​റു​​മ്പോ​​ൾ തു​​ള​​ഞ്ഞു​​ക​​യ​​റു​​ന്ന ശ​​ക്തി​​യാ​​യ വേ​​ദ​​ന​​യോ​​ടെ​​യാ​​ണ് നെ​​ഞ്ചെ​​രി​​ച്ചി​​ൽ ഉ​​ണ്ടാ​​കു​​ന്ന​​ത്.  ഭ​​ക്ഷ​​ണ​​രീ​​തി​​യി​​ൽ വ​​രു​​ന്ന മാ​​റ്റ​​ങ്ങ​​ളും മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​വും പു​​ക​​വ​​ലി, മ​​ദ്യ​​പാ​​നം എ​​ന്നി​​വ​​യും ആ​​സി​​ഡി​​ന്‍റെ ഉ​​ത്പാ​​ദ​​ന തോ​​തി​​ന് വ്യ​​തി​​യാ​​നം ഉ​​ണ്ടാ​​കു​​ന്ന​​തി​​ന് കാ​​ര​​ണ​​മാ​​വു​​ക​​യും ഇ​​തി​​നെ തു​​ട​​ർ​​ന്നു അ​​സി​​ഡി​​റ്റി​​യു​​ണ്ടാ​​വു​​ക​​യും ചെ​​യ്യു​​ന്നു. അ​​സി​​ഡി​​റ്റി​​യു​​ടെ ആ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ൽ ആ​​രും ചി​​കി​​ത്സ​​തേ​​ടി പോ​​കു​​ന്നി​​ല്ല. ഭ​​ക്ഷ​​ണ​​നി​​യ​​ന്ത്ര​​ണ​​ത്തി​​ലും ശ്ര​​ദ്ധി​​ക്കു​​ക​​യി​​ല്ല. അ​​സി​​ഡി​​റ്റി ക്യാ​​ൻ​​സ​​റി​​ന് വ​​രെ കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്നു പ​​ല​​രും മ​​റ​​ക്കു​​ന്നു. ഭ​​ക്ഷ​​ണ​​നി​​യ​​ന്ത്ര​​ണ​​ത്തി​​ലൂ​​ടെ​​യും കൃ​​ത്യ​​മാ​​യ നേ​​ര​​ങ്ങ​​ളി​​ൽ ഭ​​ക്ഷ​​ണം ക​​ഴി​​ച്ചും ഒ​​രു​​പ​​രി​​ധി​വ​​രെ അ​​സി​​ഡി​​റ്റി​​യെ മാ​​റ്റി​​നി​​റു​​ത്താ​​വു​​ന്ന​​താ​​ണ്. 
   
എ​​ണ്ണ​​യും കൊ​​ഴു​​പ്പും നി​​റ​​ഞ്ഞ ഭ​​ക്ഷ​​ണം ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന​​താ​​ണ് അ​​സി​​ഡി​​റ്റി വ​​രാ​​തി​​രി​​ക്കാ​​നാ​​യി ആ​​ദ്യം ചെ​​യ്യേ​​ണ്ട​​ത്. പ​​ക​​രം ധാ​​രാ​​ളം നാ​​ര​​ട​​ങ്ങി​​യ പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്ന ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ഒ​​രു ഭ​​ക്ഷ​​ണ​​ശീ​​ലം പി​​ന്തു​​ട​​രു​​ക. എ​​ല്ലാ ദി​​വ​​സ​​വും കൃ​​ത്യ സ​​മ​​യ​​ത്ത് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ക. ക​​ഴി​​ക്കു​​ന്ന ഭ​​ക്ഷ​​ണ​​ത്തി​​നി​​ട​​യി​​ലു​​ള​​ള ഇ​​ട​​വേ​​ള​​ക​​ൾ ചു​​രു​​ക്കി ഇ​​ട​​യ്ക്കി​​ട​​യ്ക്ക് ഫ്രൂ​​ട്ട്സ് ക​​ഴി​​ക്കാം. ഒ​​രു പാ​​ട് ഭ​​ക്ഷ​​ണം ഒ​​രു​​മി​​ച്ച് ക​​ഴി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക​​യും വേ​​ണം. അ​​മ്ല​​ത്വം കൂ​​ടു​​ത​​ലു​​ള്ള​​വ ഭ​​ക്ഷ​​ണ​​ത്തി​​ൽ നി​​ന്നു ഒ​​ഴി​​വാ​​ക്കു​​ക. ചെ​​റു​​നാ​​ര​​ങ്ങ, ഓ​​റ​​ഞ്ച് എ​​ന്നി​​വ അ​​മ്ല​​ത്വം കൂ​​ടു​​ത​​ലു​​ള്ള​​വ​​യാ​​ണ്. ഭ​​ക്ഷ​​ണ​​ത്തി​​ന് അ​​ര​​മ​​ണി​​ക്കൂ​​ർ മു​​മ്പോ അ​​ര​​മ​​ണി​​ക്കൂ​​റി​​ന് ശേ​​ഷ​​മോ വെ​​ള്ളം കു​​ടി​​ക്കു​​ക. ആ​​ഹാ​​രം ക​​ഴി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വെ​​ള്ളം കു​​ടി​​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കാം. ഭ​​ക്ഷ​​ണം സാ​​വ​​ധാ​​നം ക​​ഴി​​ക്കു​​ക. ഒ​​രു​​പാ​​ട് ആ​​ഹാ​​രം ഒ​​രു​​മി​​ച്ച് ക​​ഴി​​ച്ചാ​​ൽ ഇ​​ത് ദ​​ഹ​​ന​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ക​​യും ആ​​സി​​ഡ് ഉ​​ത്പാ​​ദ​​നം കൂ​​ടാ​​ൻ കാ​​ര​​ണ​​മാ​​വു​​ക​​യും ചെ​​യ്യും. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​യു​​ട​​നു​​ള​​ള ഉ​​റ​​ക്കം ഒ​​ഴി​​വാ​​ക്കു​​ക. രാ​​ത്രി ഏ​​റെ നേ​​രം വൈ​​കി ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തും ദ​​ഹ​​നം വ​​ള​​രെ പ​​തു​​ക്കെ​​യാ​​കാ​​ൻ കാ​​ര​​ണ​​മാ​​കും. അ​​തു​​കൊ​​ണ്ട് അ​​ത്താ​​ഴ​​ത്തി​​ന് ശേ​​ഷം അ​​ല്പം ന​​ട​​ക്കാം. അ​​തി​​നു​​ശേ​​ഷം ഒ​​രു മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞ് ഉ​​റ​​ക്കം ചി​​ട്ട​​പ്പെ​​ടു​​ത്താം. അ​​മി​​ത​​മാ​​യ വ​​ണ്ണ​​വും അ​​സി​​ഡി​​റ്റി​​യ്ക്ക് ഒ​​രു​​കാ​​ര​​ണ​​മാ​​ണ്. അ​​തി​​നാ​​ൽ ത​​ന്നെ ശ​​രീ​​ര​​ഭാ​​രം കൃ​​ത്യ​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നോ​​ടൊ​​പ്പം വ്യാ​​യാ​​മം പ​​രി​​ശീ​​ലി​​ക്കു​​ന്ന​​തും അ​​സി​​ഡി​​റ്റി ത​​ട​​യാ​​ൻ സ​​ഹാ​​യി​​ക്കും. ചാ​​യ​​യും കാ​​പ്പി​​യും ല​​ഹ​​രി ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഒ​​ഴി​​വാ​​ക്കു​​ക. ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്കു​​ക. ദ​​ഹ​​നം എ​​ളു​​പ്പ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​ലും ആ​​സി​​ഡ് ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ വ്യ​​തി​​യാ​​നം ക്ര​​മ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നും ധാ​​രാ​​ളം വെ​​ള്ളം കു​​ടി​​ക്കു​​ക. 
    
അ​​സി​​ഡി​​റ്റി കൂ​​ട്ടു​​ന്ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ - എ​​ള്ളെ​​ണ്ണ, സൂ​​ര്യ​​കാ​​ന്തി എ​​ണ്ണ, ബാ​​ർ​​ളി, ചോ​​ളം, പ​​ച്ച​​ക്കാ​​യ, ബീ​​ൻ​​സ്, ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്, ബ്രെ​​ഡ്ഡ്, കേ​​ക്ക്, ചി​​ക്ക​​ൻ, ചോ​​ക്ക​​ലേ​​റ്റ്, കാ​​പ്പി, മു​​ട്ട, ആ​​ട്ടി​​റ​​ച്ചി, ഗ്രീ​​ൻ​​പീ​​സ്, സോ​​യാ​​ബീ​​ൻ, ഓ​​ട്ട്സ്, അ​​രി​​യാ​​ഹാ​​രം, ആ​​ൽ​​മ​​ണ്ട് ഒ​​ഴി​​കെ​​യു​​ള്ള പ​​രി​​പ്പു​​വ​​ർ​​ഗം, പ​​ഞ്ച​​സാ​​ര,ക​​ട​​ൽ മ​​ത്സ്യം, ചാ​​യ, പാ​​ൽ, വെ​​ണ്ണ മു​​ത​​ലാ​​യ പാ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, മ​​ത്സ്യം, ബീ​​ഫ്, പോ​​ർ​​ക്ക്, മു​​യ​​ലി​​റ​​ച്ചി, ട്യൂ​​ണ, അ​​ണ്ടി​​പ്പ​​രി​​പ്പ്, മ​​ദ്യം, സ്പി​​രി​​റ്റു​​ക​​ൾ, വൈ​​ൻ, നൂ​​ഡി​​ൽ​​സ്, സോ​​ഫ്റ്റ് ഡ്രി​​ങ്കു​​ക​​ൾ.. ഇ​​തൊ​​ക്കെ​​യും നി​​ത്യ​​ഭ​​ക്ഷ​​ണ​​ത്തി​​ൽ നി​​ന്നു ഒ​​ഴി​​വാ​​ക്കേ​​ണ്ട​​താ​​ണ്. തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും കൃ​​ത്യ​​സ​​മ​​യ​​ത്ത് ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​ലൂ​​ടെ അ​​സി​​ഡി​​റ്റി വ​​രാ​​തെ നോ​​ക്കാ​​നാ​​കും. 


വാർത്തകൾ

Sign up for Newsletter



top