23
January 2020 - 12:57 am IST

Download Our Mobile App

Flash News
Archives

Comment

citizenship-ammendment-bill-2019

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: കെ​ട്ടു​ക​ഥ​ക​ളെ ക​രു​തി​യി​രി​ക്കു​ക

Published:23 December 2019

# പ്ര​കാ​ശ് ജാവഡേക്കര്‍ കേ​ന്ദ്ര​മ​ന്ത്രി

ആ​ദ്യ​മേ പ​റ​യ​ട്ടെ, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍- 2019ഉം ​ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും (എ​ന്‍ആ​ര്‍സി) ര​ണ്ടു വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളാ​ണ്. ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളും കൂ​ട്ടി​ക്കു​ഴ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. അ​തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ല്‍ ഭ​യം പ​ട​ര്‍ത്താ​മെ​ന്നു ക​ണ​ക്കു​കൂ​ട്ടു​ക​യും ചെ​യ്യു​ന്നു

രാ​ജ്യ​മൊ​ന്നാ​കെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ച​ര്‍ച്ച ചെ​യ്യു​ക​യാ​ണ്; ഇ​തേ​ക്കു​റി​ച്ചു തെ​റ്റി​ദ്ധാ​ര​ണ ഉ​ള്ള​വ​രാ​ക​ട്ടെ സ​മ​ര​ത്തി​ലു​മാ​ണ്. ചി​ല രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ എ​തി​ര്‍ക്കു​ന്ന​വ​രും ഇ​ത് ഒ​രു അ​വ​സ​ര​മാ​യി കാ​ണു​ക​യും പ്ര​ശ്ന​ങ്ങ​ള്‍ പ​ര്‍വ​തീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്ക​യും ചെ​യ്യു​ക​യാ​ണ്. അ​തി​നാ​ൽ, പ്ര​സ​ക്ത​മാ​യ വ​സ്തു​ത​ക​ള്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടേ​ണ്ട​ത് അ​തി​നാ​ല്‍ അ​നി​വാ​ര്യ​മാ​യി​ത്തീ​രു​ന്നു. 

ആ​ദ്യ​മേ പ​റ​യ​ട്ടെ, പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍- 2019ഉം ​ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും (എ​ന്‍ആ​ര്‍സി) ര​ണ്ടു വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളാ​ണ്. ഈ ​ര​ണ്ടു വി​ഷ​യ​ങ്ങ​ളും കൂ​ട്ടി​ക്കു​ഴ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ചി​ല സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. അ​തി​ലൂ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ല്‍ ഭ​യം പ​ട​ര്‍ത്താ​മെ​ന്നു ക​ണ​ക്കു​കൂ​ട്ടു​ക​യും ചെ​യ്യു​ന്നു. ഈ ​നീ​ക്കം ഫ​ലം​ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണു ചി​ല​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്കു തി​രി​ഞ്ഞ​ത്. ഇ​പ്പോ​ള്‍ കൈ​ക്കൊ​ണ്ടു​വ​രു​ന്ന ന​ട​പ​ടി​ക​ള്‍ മു​സ്‌​ലി​ങ്ങ​ള്‍ക്കു​ള്ള സം​ര​ക്ഷ​ണം ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​വ​ര്‍ "പു​റ​ത്തു​ള്ള​വ​രാ​യി' പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​മെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഭ​യം സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. 

ഇ​തി​ലും വ​ലി​യ നു​ണ മെ​ന​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടി​ല്ല 

ആ​ദ്യ​മാ​യി, ന​മു​ക്ക് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ മ​ന​സി​ലാ​ക്കാം. വി​ഭ​ജ​നം വ​രെ ബം​ഗ്ലാ​ദേ​ശും പാ​ക്കി​സ്ഥാ​നും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വ​ല്ലോ. പാ​ക്കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും രൂ​പി​ക​രി​ക്ക​പ്പെ​ട്ട​താ​ക​ട്ടെ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു താ​നും. ധാ​രാ​ളം മു​സ്‌​ലി​ങ്ങ​ള്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പോ​വു​ക​യും ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഏ​റെ ഹി​ന്ദു​ക്ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യു​മു​ണ്ടാ​യി. അ​ഭ​യാ​ര്‍ഥി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പു​ന​ര​ധി​വാ​സം ന​ട​ത്തി. ആ ​നാ​ളു​ക​ളി​ല്‍ മ​ഹാ​ത്മാ ഗാ​ന്ധി പ​റ​ഞ്ഞു: ""ഒ​ന്നാ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലേ​ക്കു വ​ന്ന​വ​ര്‍ക്കു പൗ​ര​ത്വം ന​ല്‍കേ​ണ്ട​തു ന​മ്മു​ടെ ക​ട​മ​യാ​ണ്''. ഇ​തു ത​ന്നെ​യാ​യി​രു​ന്നു നെ​ഹ്രു​ജി​യു​ടെ​യും സ​ര്‍ദാ​ര്‍ പ​ട്ടേ​ലി​ന്‍റെ​യും നി​ല​പാ​ട്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കാ​ണ് അ​ക്കാ​ല​ത്തു പൗ​ര​ത്വം ന​ല്‍കി​യ​ത്. 

ഇ​ന്ന് പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും സ്വ​യം​പ്ര​ഖ്യാ​പി​ത ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍ത്ത​ന്നെ, അ​വി​ട​ങ്ങ​ളി​ല്‍ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ മു​സ്‌​ലി​ങ്ങ​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലേ​യി​ല്ല. ഇ​ന്ത്യ​യി​ലാ​ക​ട്ടെ വി​ശു​ദ്ധ​മാ​യി കാ​ണു​ന്ന​ത് ഏ​തെ​ങ്കി​ലും മ​ത​ത്തെ​യ​ല്ല; ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ്. എ​ന്നി​രി​ക്കെ, ഇ​ന്ത്യ എ​ന്നും പി​ന്‍തു​ട​ര്‍ന്നു​വ​ന്നി​ട്ടു​ള്ള​ത് ഹി​ന്ദു, സി​ഖ്, ക്രി​സ്ത്യ​ന്‍, ബു​ദ്ധി​സ്റ്റ്, പാ​ഴ്സി അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കു സം​ര​ക്ഷ​ണം ന​ല്‍കു​ക എ​ന്ന ന​യ​മാ​ണ്.

ഈ ​ന​യ​ത്തി​നു രൂ​പം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക് അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 2003ല്‍ ​തു​ട​ക്ക​മി​ട്ടു. പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നും എ​ത്തു​ന്ന ഹി​ന്ദു അ​ഭ​യാ​ര്‍ഥി​ക​ള്‍ക്കു പൗ​ര​ത്വം ന​ല്‍കു​മെ​ന്നു പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. ഇ​ന്നു സ​മ​രം ചെ​യ്യു​ന്ന രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ പ​ല​തും അ​ന്നു വാ​ജ്പേ​യി ഗ​വ​ണ്‍മെ​ന്‍റി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു എ​ന്ന​റി​യു​മ്പോ​ള്‍ നി​ങ്ങ​ള്‍ അ​ത്ഭു​ത​പ്പെ​ട്ടേ​ക്കാം. 

അ​തി​നു​ശേ​ഷ​മാ​ണു ഡോ. ​മ​ന്മോ​ഹ​ന്‍ സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​പി​എ ഗ​വ​ണ്‍മെ​ന്‍റ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. വ്യ​വ​സ്ഥ​ക​ള്‍ ഒ​രു വ​ര്‍ഷ​ത്തേ​ക്കു നീ​ട്ടി​ക്കൊ​ണ്ട് അ​വ​ര്‍ പ്ര​സ്തു​ത ബി​ല്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ പാ​സാ​ക്കി​യെ​ടു​ത്തു. 2005ല്‍ ​ഇ​ത് ആ​വ​ര്‍ത്തി​ക്ക​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഞ​ങ്ങ​ളെ എ​തി​ര്‍ക്കു​ന്ന ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക​ളും തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സും മ​റ്റ് ഏ​താ​നും പാ​ര്‍ട്ടി​ക​ളും യു​പി​എ ഗ​വ​ണ്‍മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. 

2003ലെ ​നി​യ​മം പാ​ക്കി​സ്ഥാ​നി​ലെ​യും ബം​ഗ്ലാ​ദേ​ശി​ലെ​യും ഹി​ന്ദു അ​ഭ​യാ​ര്‍ഥി​ക​ളെ​ക്കു​റി​ച്ചു മാ​ത്ര​മേ പ​റ​യു​ന്നു​ള്ളൂ. എ​ന്നാ​ല്‍, ഇ​പ്പോ​ഴ​ത്തെ ന​മ്മു​ടെ നി​യ​മം മ​ത​പ​ര​മാ​യ വി​വേ​ച​നം നി​മി​ത്തം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഹി​ന്ദു​ക്ക​ളെ​യും സി​ഖു​കാ​രെ​യും ബു​ദ്ധ​മ​ത​ക്കാ​രെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ജൈ​ന​ന്മാ​രെ​യും പാ​ഴ്സി​ക​ളെ​യും കു​റി​ച്ചു പ​റ​യു​ന്നു​ണ്ട്. ന​രേ​ന്ദ്ര മോ​ദി ഗ​വ​ണ്‍മെ​ന്‍റ് കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന ഹി​ന്ദു​ക്ക​ള്‍ക്കും സി​ഖു​കാ​ര്‍ക്കും ബു​ദ്ധ​മ​ത​ക്കാ​ര്‍ക്കും ക്രി​സ്ത്യാ​നി​ക​ള്‍ക്കും ജൈ​ന​ന്മാ​ര്‍ക്കും പാ​ഴ്സി​ക​ള്‍ക്കും പൗ​ര​ത്വം ന​ല്‍കാ​ന്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. അ​തി​നാ​ല്‍ ഈ ​നി​യ​മം മു​ന്‍കാ​ല നി​യ​മ​ങ്ങ​ളെ​ക്കാ​ള്‍ സ​മ​ഗ്ര​മാ​ണ്. എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളും ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​വേ​ണ്ട​ത്. എ​ന്നാ​ല്‍, രാ​ഷ്‌​ട്രീ​യ ലാ​ഭ​ങ്ങ​ള്‍ മോ​ഹി​ച്ച് ചി​ല പാ​ര്‍ട്ടി​ക​ള്‍ ത​ങ്ങ​ള്‍ 2004ലും 2005​ലും കൈ​ക്കൊ​ണ്ട​തി​നു വി​രു​ദ്ധ​മാ​യി നി​ല​പാ​ടു കൈ​ക്കൊ​ള്ളു​ക​യാ​ണ്. ഇ​തു കാ​പ​ട്യ​മാ​ണ്. 

എ​ന്തു​കൊ​ണ്ടാ​ണു മു​സ്‌​ലി​ങ്ങ​ളോ​ടു വി​വേ​ച​നം എ​ന്നാ​ണ് ഇ​പ്പോ​ള്‍ ഉ​യ​രു​ന്ന ഒ​രു ചോ​ദ്യം. ഉ​ത്ത​രം മു​സ്‌​ലി​ങ്ങ​ളോ​ടു വി​വേ​ച​ന​മി​ല്ല എ​ന്നാ​ണ്. ഭാ​വി​യി​ലും മു​സ്‌​ലി​ങ്ങ​ളോ​ടു വി​വേ​ച​നം ഉ​ണ്ടാ​വ​രു​തു താ​നും. ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​പ്പോ​ഴോ ഭാ​വി​യി​ലോ മു​സ്‌​ലി​ങ്ങ​ള്‍ ഒ​രു​ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​വും നേ​രി​ടേ​ണ്ടി വ​രി​ല്ല. മു​സ്‌​ലിം പൗ​ര​ന്മാ​രു​ടെ ദേ​ശ​സ്നേ​ഹം ഒ​രു​ത​ര​ത്തി​ലും സം​ശ​യി​ക്ക​പ്പെ​ടാ​ന്‍ പോ​കു​ന്നി​ല്ല. ഒ​രു മു​സ്‌​ലിം പൗ​ര​ന്‍റെ​യും അ​വ​കാ​ശ​ങ്ങ​ള്‍ ന​ഷ്ട​മാ​വു​ക​യു​മി​ല്ല. 

ഇ​പ്പോ​ഴ​ത്തെ പ്ര​ശ്നം ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രെ ബാ​ധി​ക്കു​ന്ന​തേ​യ​ല്ല 

ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ങ്ങ​ളാ​ണെ​ന്നി​രി​ക്കെ, പാ​ക്കി​സ്ഥാ​നി​ലും ബം​ഗ്ലാ​ദേ​ശി​ലും അ​ഫ്ഗാ​നി​സ്ഥാ​നി​ലും മു​സ്‌​ലി​ങ്ങ​ള്‍ മ​ത​പ​ര​മാ​യ വി​വേ​ച​നം നേ​രി​ടേ​ണ്ടി​വ​രു​ന്നി​ല്ല. എ​ന്നി​രി​ക്കെ, പ്ര​ധാ​ന​മ​ന്ത്രി ഉ​യ​ര്‍ത്തി​യ ഒ​രു ചോ​ദ്യ​ത്തി​നു പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ എ​തി​ര്‍ക്കു​ന്ന പാ​ര്‍ട്ടി​ക​ളൊ​ന്നും മ​റു​പ​ടി ന​ല്‍കി​യി​ട്ടി​ല്ല. ആ ​ചോ​ദ്യ​മി​താ​ണ്: ""ഈ ​രാ​ജ്യ​ങ്ങ​ളി​ലെ മു​സ്‌​ലിം പൗ​ര​ന്മാ​ര്‍ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ന​ല്‍ക​ണ​മെ​ന്നാ​ണോ? 30 കോ​ടി ജ​ന​ങ്ങ​ള്‍ക്ക് ഇ​ന്ത്യ​ന്‍ പൗ​ര​ത്വം ന​ല്‍കാ​മെ​ന്നു പ​റ​യു​ന്ന​ത് അ​നു​യോ​ജ്യ​മാ​ണോ? ഇ​ങ്ങ​നെ പ​റ​യാ​ന്‍ പ്ര​തി​പ​ക്ഷം ത​യ്യാ​റു​ണ്ടോ?''.

ലോ​ക​ത്തി​ല്‍ ഒ​രു രാ​ജ്യ​വും കു​റു​ക്കു​വ​ഴി​ക​ളി​ലൂ​ടെ പൗ​ര​ത്വം ന​ല്‍കി​ല്ല. എ​ല്ലാ രാ​ഷ്‌​ട്ര​ങ്ങ​ള്‍ക്കും പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​വ​രു​ടേ​താ​യ വ്യ​വ​സ്ഥ​ക​ളു​ണ്ട്; അ​ന​ധി​കൃ​ത​മാ​യി എ​ത്തു​ന്ന​വ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്യും. ഇ​ത് ആ​രാ​ലും എ​തി​ര്‍ക്ക​പ്പെ​ടാ​ത്ത ഒ​രു ആ​ഗോ​ള ശൈ​ലി​യാ​ണ്. അ​തേ ശൈ​ലി ഇ​ന്ത്യ പി​ന്‍തു​ട​രു​മ്പോ​ള്‍ എ​തി​ര്‍പ്പു​മാ​യി ചി​ല​ര്‍ രം​ഗ​ത്തെ​ത്തു​ന്നു എ​ന്ന​തു തീ​ര്‍ച്ച​യാ​യും നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​തേ ശ​ക്തി​ക​ളാ​ണു ചി​ല​രു​ടെ മ​ന​സി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ന്‍വേ​ണ്ടി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും എ​ന്‍ആ​ര്‍സി​യും കൂ​ട്ടി​ക്കു​ഴ​ച്ച​ത്. 

ലോ​ക​ത്തി​ലെ പ്ര​മു​ഖ രാ​ഷ്‌​ട്ര​ങ്ങ​ള്‍ക്കെ​ല്ലാം പൗ​ര​ന്മാ​രു​ടെ ര​ജി​സ്റ്റ​ര്‍ ഉ​ണ്ട്. ഇ​ന്ത്യ​ക്ക് അ​തി​ല്ല. എ​ന്നാ​ല്‍, അ​തു സാ​ധ്യ​മാ​ക്കു​ന്ന​തി​ന് എ​ന്‍ആ​ര്‍സി സ​ഹാ​യി​ക്കും. 1985ല്‍ ​അ​സം ക​രാ​ര്‍ ഒ​പ്പി​ട്ട വേ​ള​യി​ല്‍ രാ​ജീ​വ് ഗാ​ന്ധി​യാ​ണ് ഇ​ത്ത​ര​മൊ​രു ര​ജി​സ്റ്റ​റി​ന്‍റെ ആ​വ​ശ്യ​ക​ത ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​പ്പോ​ള്‍ അ​സ​മി​ലു​ള്ള എ​ന്‍ആ​ര്‍സി അ​ന്ന​ത്തെ ക​രാ​റി​ന്‍റെ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​രം ന​ട​പ്പാ​ക്കി​യ​താ​ണ്. ര​ജി​സ്റ്റ​റി​ല്‍ പേ​രി​ല്ലാ​ത്ത​വ​ര്‍ക്കു വീ​ണ്ടും അ​പേ​ക്ഷ ന​ല്‍കാ​ന്‍ അ​വ​സ​രം ന​ല്‍കി​യി​ട്ടു​ണ്ട്. ഈ ​പ്ര​ശ്ന​മൊ​ന്നാ​കെ സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​താ​ക​യാ​ല്‍ എ​ന്തെ​ങ്കി​ലും സം​ശ​യ​മു​ന്ന​യി​ക്കു​ന്ന​തു ശ​രി​യു​മ​ല്ല. 

രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ എ​ന്‍ആ​ര്‍സി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ള്‍ക്കു രൂ​പം ന​ല്‍കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ഇ​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ള്‍ തെ​റ്റാ​യ വി​വ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തു രാ​ഷ്‌​ട്രീ​യ നേ​ട്ടം ല​ക്ഷ്യ​മാ​ക്കി​യാ​ണെ​ന്ന​തു നി​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. 
ആ​ധാ​ര്‍ കാ​ര്‍ഡ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​പ്പോ​ള്‍ പാ​വ​ങ്ങ​ള്‍ക്കെ​ങ്ങ​നെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് നേ​ടി​യെ​ടു​ക്കു​മെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ഉ​യ​ര്‍ത്തി​വി​ട്ട​ത്. 10 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ ന​മു​ക്കു കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്താ​ണ്? മി​ക്ക​വാ​റും എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ക്കും ആ​ധാ​ര്‍ കാ​ര്‍ഡു​ണ്ട്. ത​ങ്ങ​ളു​ടെ ക​ഴി​വി​നെ കു​റ​ച്ചു കാ​ണാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രി​ലും ക​ഴി​വു​ള്ള​വ​രാ​ണ് ഇ​ന്ത്യ​ന്‍ ജ​ന​ത എ​ന്നു വ്യ​ക്ത​മാ​ണ്. 

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​യി​ട്ടു​ള്ള​തു പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മാ​ത്ര​മാ​ണ്. എ​ന്‍ആ​ര്‍സി​യെ​ക്കു​റി​ച്ചു ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ല്‍ ഒ​രു കാ​ര്യം വ്യ​ക്ത​മാ​ക്കാം: 130 കോ​ടി​യി​ലേ​റെ വ​രു​ന്ന ഇ​ന്ത്യ​ക്കാ​രി​ല്‍ ഒ​രാ​ള്‍ പോ​ലും എ​ന്‍ആ​ര്‍സി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടി​ല്ല. ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്നു സം​ശ​യി​ച്ച് ആ​രും ഭ​യ​ക്കേ​ണ്ട​തി​ല്ല.

ചി​ല ശ​ക്തി​ക​ള്‍ അ​ക്ര​മം ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ്. അ​വ​ര്‍ ആ​രാ​ണെ​ന്നു വൈ​കാ​തെ തു​റ​ന്നു​കാ​ണി​ക്ക​പ്പെ​ടും. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ ച​രി​ത്ര പ​ര​മാ​യ ര​ണ്ടാം തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം, മു​ത്ത​ലാ​ഖ് ബി​ല്‍, അ​യോ​ധ്യ പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്, 370ാം വ​കു​പ്പ് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത് എ​ന്നി​വ​യൊ​ക്കെ പ്ര​തി​പ​ക്ഷ​ത്തെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​വ​ണം. കു​ളം ക​ല​ക്കാ​ന്‍ ഇ​തൊ​രു അ​വ​സ​ര​മാ​ണെ​ന്ന് അ​വ​ര്‍ ക​രു​തു​ന്നു​ണ്ടാ​വാം. എ​ന്നാ​ല്‍ അ​ശു​ഭ​ചി​ന്ത​ക​ളും നി​ഷേ​ധാ​ത്മ​ക​ത​യും നി​റ​ഞ്ഞ രാ​ഷ്‌​ട്രീ​യ​ത്തി​ന് ഇ​ന്ത്യ ഇ​നി ഇ​ടം ന​ല്‍കി​ല്ല. 


വാർത്തകൾ

Sign up for Newsletter



top