07
July 2020 - 5:33 pm IST

Download Our Mobile App

Flash News
Archives

Bollywood

alia

കാമാത്തിപുരിയിലെ ഗാംഗുബായ് ആയി ആലിയ ഭട്ട്

Published:28 December 2019

ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.

ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രമാണ് ഗാംഗുബായ് കത്തിയവാഡി. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രത്തിൽ മുംബൈയിലെ കാമാത്തിപുരയിലെ ഗംഗുബായ് എന്ന മാഫിയ അംഗമായ സ്ത്രീയായാണ് ആലിയ എത്തുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.

ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഗംഗുബായ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുബായ് ഒരുങ്ങുന്നത്. ഈ വര്‍ഷം സാന്‍റ നല്‍കിയ സമ്മാനം എന്നാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പങ്കുവച്ച് ആലിയ കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Look what Santa gave me this year


വാർത്തകൾ

Sign up for Newsletter



top