31
March 2020 - 10:22 pm IST

Download Our Mobile App

Flash News
Archives

Other news

sports-card.jpg

ക്ഷമിക്കൂ, പുതുവർഷത്തിൽ കായിക പ്രേമികൾ അൽപ്പം തിരക്കിലായിരിക്കും...

Published:31 December 2019

ജനുവരിയിൽ അണ്ടർ 19 ലോകകപ്പോടെ തുടങ്ങുന്ന കായിക മാമാങ്കം നവംബർ 15 ന് ഐസിസി മെൻസ് വേൾഡ് കപ്പ് ഫൈനലോടെയെ ഏകദേശം അവസാനിക്കൂ.

കായിക പ്രേമികൾ അടുത്ത വർഷം അൽപം തിരക്കിലായിരിക്കും. ജനുവരിയിൽ അണ്ടർ 19 ലോകകപ്പോടെ തുടങ്ങുന്ന കായിക മാമാങ്കം നവംബർ 15 ന് ഐസിസി മെൻസ് വേൾഡ് കപ്പ് ഫൈനലോടെയെ ഏകദേശം അവസാനിക്കൂ.

ഇതിനിടെ ലോകം കാത്തിരിക്കുന്ന ടോക്യോ ഒളിപിക്സും, യൂറോപ്യൻ വീരന്മാർ അങ്കത്തട്ടിൽ അണിനിരക്കുന്ന യൂറോകപ്പും, പോരാത്തതിന് ലാറ്റിനമെരിക്കൻ വശ്യതയുമായി കോപ്പാ അമെരിക്കയും വിരുന്നെത്തും. അതുകൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾക്കായി നെഞ്ചിടിപ്പു കൂട്ടുന്ന പകലുകളുമായി നമുക്ക് കാൽവയ്ക്കാം പുതുവർഷത്തിലേക്ക്.

വരുന്ന വർഷത്തിലെ കായിക പോരാട്ടങ്ങൾ ചുവടെ:

ജനുവരി

ജനുവരി: 9 - 22 - വിന്‍റർ യൂത്ത് ഒളിംപിക്സ് (സ്വിസ്റ്റർലൻഡ്)

ജനുവരി 17 - ഫെബ്രുവരി 9 - ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് (ദക്ഷിണാഫ്രിക്ക)

ജനുവരി: 20 - ഫെബ്രുവരി 2 - ഓസ്ട്രേലിയൺ ഓപ്പൺ (മെൽബൺ, ഓസ്ട്രേലിയ)

ഫെബ്രുവരി

ഫെബ്രുവരി: 2 - സൂപ്പർ ബൗൾ (അമെരിക്കൻ ഫുട്ബോൾ) (ഫ്ലോറിഡ, യുഎസ്എ)

ഫെബ്രുവരി 3 - 14 - ഒളിംപിക് 2020 ബോക്സിങ് യോഗ്യതാ മത്സരങ്ങൾ (ഏഷ്യ‍/ഓഷ്യാനിയ), (വുഹാൻ, ചൈന)

ഫെബ്രുവരി 21 - മാർച്ച് 8 - ഐസിസി വുൺസ് ടി-20 ലോകകപ്പ് (ഓസ്ട്രേലിയ)

മാർച്ച്

മാർച്ച്: 13 - 15 - വേൾഡ് അത്‌ലറ്റിക് ഇൻഡോർ ചാംപ്യൻഷിപ്പ് (ചൈന)

മാർച്ച് - 29 - ഇന്ത്യൻ പ്രീമിയർ ലീഗ് 2020 (ഇന്ത്യ)

ഏപ്രിൽ

ഏപ്രിൽ: 9 - 12 അഗസ്റ്റാ മാസ്റ്റേഴ്സ് (ഗോൾഫ്) (അഗസ്റ്റാ, യുഎസ്എ)

മേയ്

മേയ്: 18 - ജൂൺ: 7 - ഫ്രഞ്ച് ഓപ്പൺ (ടെന്നീസ്) (പാരിസ്, ഫ്രാൻസ്)

മേയ്: 23 - എഫ് എ കപ്പ് - ഫൈനൽ (വെംബ്ലി സ്റ്റേഡിയം, ലണ്ടൻ)

മേയ്: 30 - യുവേഫാ ചാംപ്യൻസ് ലീഗ് - ഫൈനൽ (ഇസ്റ്റാൻബുൾ)

ജൂൺ

ജൂൺ 12- ജൂലൈ 12 - യൂറോ 2020 (യൂറോപ്പ്, ഫൈനൽ ലണ്ടൻ)

ജൂൺ 12- ജൂലൈ 12 - കോപ്പാ അമെരിക്ക (അർജന്‍റീന, കൊളംബിയ)

ജൂൺ 29- ജൂലൈ 6 - വിംബിൾഡൺ (ലണ്ടൻ, ഇംഗ്ലണ്ട്)

ജൂലൈ

ജൂലൈ 24- ഓഗസ്റ്റ് 9- ഒളിംപിക്സ് 2020 (ടോക്യോ, ജപ്പാൻ)

ഓഗസ്റ്റ്

ഓഗസ്റ്റ് 25 - സെപ്റ്റംബർ 6 - പാരാലിംപിക് ഗെയിംസ് 2020 (ടോക്യോ, ജപ്പാൻ)

ഓഗസ്റ്റ് 31- സെപ്റ്റംബർ 13 - യുഎസ് ഓപ്പൺ (ന്യൂയോർക്ക്, യുഎസ്എ)

സെപ്റ്റംബർ

സെപ്റ്റബർ 25 - 27 - റൈഡർ കപ്പ് (ഗോൾഫ്) (യുഎസ്എ)

ഒക്റ്റോബർ
ഒക്റ്റോബർ 18 - നംവംബർ 15 - ഐസിസി മെൻസ് ടി-20 ലോകകപ്പ് (ഓസ്ട്രേലിയ)


വാർത്തകൾ

Sign up for Newsletter



top