23
January 2020 - 3:02 am IST

Download Our Mobile App

Flash News
Archives

Football

football-club-buying-new-players

ജ​നു​വ​രി വാ​തി​ൽ തു​റ​ന്നു : ഇനി കൂടുവിട്ട് കൂടുമാറ്റം

Published:01 January 2020

ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നു ക​​ള​മൊ​രു​ക്കി​ക്കൊ​ണ്ടു​ള്ള കൈ​മാ​റ്റ ജാ​ല​കം ഇ​ന്ന​ലെ തു​റ​ന്നു. യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ൾ പു​തി​യ താ​ര​ങ്ങ​ളെ എ​ത്തി​ക്കാ​നും കൈ​മാ​റാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വ​ൻ​കി​ട താ​ര​ങ്ങ​ളെ​യാ​ണ് ക്ല​ബ്ബു​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്.

ല​ണ്ട​ൻ: ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​നു ക​​ള​മൊ​രു​ക്കി​ക്കൊ​ണ്ടു​ള്ള കൈ​മാ​റ്റ ജാ​ല​കം ഇ​ന്ന​ലെ തു​റ​ന്നു. യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ൾ പു​തി​യ താ​ര​ങ്ങ​ളെ എ​ത്തി​ക്കാ​നും കൈ​മാ​റാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വ​ൻ​കി​ട താ​ര​ങ്ങ​ളെ​യാ​ണ് ക്ല​ബ്ബു​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. ക്ല​ബ്ബു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ താ​ര​ക്കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​ല​യി​ട​ങ്ങ​ളി​ലെ​യും ലീ​ഗു​ക​ൾ പാ​തി ഘ​ട്ടം പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. റെ​ല​ഗേ​ഷ​ൻ സോ​ണി​ലേ​ക്കു പോ​കാ​തി​രി​ക്കാ​ൻ മി​ക​ച്ച താ​ര​ങ്ങ​ളെ​യെ​ത്തി‌​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക്ല​ബ്ബു​ക​ൾ. പ​ല മു​ൻ​നി​ര ക്ല​ബ്ബു​ക​ളും ഇ​ത്ത​വ​ണ പോ​യി​ന്‍റ് നി​ല​യി​ൽ വ​ള​രെ പി​ന്നി​ലാ​യ​ത് ആ​രാ​ധ​ക​രെ​യ​ട​ക്കം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് ന​ല്ല താ​ര​ങ്ങ​ളെ എ​ത്തി​ച്ച് പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​വ​ർ. ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യാ​യ കാ​ർ​ട്ട​റെ​റ്റ് അ​ന​ലി​റ്റി​ക്സി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം. മൂ​ന്ന് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് അ​ട​ക്കം 15 യൂ​റോ​പ്യ​ൻ ക്ല​ബ്ബു​ക​ൾ വ​ൻ​കി​ട താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കും. 

പോൾ പോ​ഗ്ബ

പ്രീ​മി​യ​ർ ലീ​ഗി​ൽ ഏ​റ്റ​വും വ​ലി​യ സൈ​നി​ങ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത് പോ​ൾ പോ​ഗ്ബ​യു​ടെ കാ​ര്യ​ത്തി​ലാ​ണ്. നി​ല​വി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് താ​ര​മാ​യ പോ​ഗ്ബ​യെ സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും നേ​ട്ട​മി​ട്ടി​ട്ടു​ണ്ട്. യു​വ​ന്‍റ​സാ​ണ് പോ​ഗ്ബ​യ്ക്കാ​യി വ​ല വീ​ശു​ന്ന മ​റ്റൊ​രു ടീം. ​എ​ട്ടു​കോ​ടി 50 ല​ക്ഷം പൗ​ണ്ടാ​ണ് പോ​ഗ്ബ​യു​ടെ വി​ല​യാ​യി കാ​ർ​ട്ട​റെ​റ്റ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​രു​ക്കു​മൂ​ലം ഈ ​സീ​സ​ണി​ൽ ഭൂ​രി​ഭാ​ഗ​വും പു​റ​ത്തി​രി​ക്കാ​നാ​യി​രു​ന്നു ഫ്ര​ഞ്ച് താ​ര​ത്തി​ന്‍റെ വി​ധി. 

ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ

ടോ​ട്ട​ന​ത്തി​ന്‍റെ മ​ധ്യ​നി​ര​താ​ര​മാ​യ ക്രി​സ്റ്റ്യ​ൻ എ​റി​ക്സ​ൺ ഈ ​മാ​സം ക്ല​ബ് വി​ടു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. റ​യ​ൽ മാ​ഡ്രി​ഡും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​റി​ക്സ​ന്‍റെ പേ​ര് പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​ത്. അ​ഞ്ചു കോ​ടി 14 ല​ക്ഷം പൗ​ണ്ടാ​ണ് എ​റി​ക്സ​ന്‍റെ മൂ​ല്യം. ഈ ​സീ​സ​ണി​ൽ എ​റി​ക്സ​ന്‍റെ പ്ര​ക​ട​നം അ​ത്ര മി​ക​ച്ച​ത​ല്ലാ​ത്ത​തി​നാ​ലാ​ണ് ക്ല​ബ് കൈ​മാ​റ്റ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. 

ഒ​ളി​വി​യേ ഗി​രൂ

ഫ്രാ​ൻ​സി​നു ലോ​ക​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത ടീ​മി​ലെ അം​ഗ​മാ​യ ഒ​ളി​വി​യേ ഗി​രൂ​വി​നെ കൈ​മാ​റാ​നൊ​രു​ങ്ങു​ക​യാ​ണ് ചെ​ൽ​സി. 33കാ​ര​നാ​യ ഗി​രൂ ഇ​പ്പോ​ൾ ഫോ​മി​ന്‍റെ ഏ​ഴ​യ​ല​ത്തു​പോ​ലു​മ​ല്ല. മു​മ്പ് ആ​ഴ്സ​ണ​ൽ താ​ര​മാ​യി​രു​ന്ന ഗി​രൂ, പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​തു​വ​രെ 80 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്‍റ​ർ മി​ലാ​ൻ, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് എ​ന്നീ ടീ​മു​ക​ളാ​ണ് ഗി​രൂ​വി​നാ​യി രം​ഗ​ത്തു​ള്ള​ത്. നാ​ലു കോ​ടി 15 ല​ക്ഷം ആ​ണ് ഗി​രൂ​വി​ന്‍റെ മൂ​ല്യം. 

ലൂ​ക്കാ​സ് ടൊ​റേ​യ്റ

ഉ​റു​ഗ്വ​ൻ താ​ര​മാ​യ ടൊ​റെ​യ്റ, ആ​ഴ്സ​ണ​ലി​ന്‍റെ മ​ധ്യ​നി​ര​യി​ലെ പോ​രാ​ളി​യാ​ണ്. എ​ന്നാ​ൽ, മി​ക​ച്ച പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. മൂ​ന്നു കോ​ടി 79 ല​ക്ഷ​മാ​ണ് ടോ​റെ​യ്റോ​യു​ടെ മൂ​ല്യം. നാ​പോ​ളി​യി​ലേ​ക്ക് അ​ദ്ദേ​ഹം പോ​കു​മെ​ന്നാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ. എ​വ​ർ​ട​ന്‍റെ സ്ട്രൈ​ക്ക​ർ സെ​ൻ​ക് ടോ​സു​ൻ ലീ​ഡ്സ് യു​ണൈ​റ്റ​ഡി​ലേ​ക്കോ ക്രി​സ്റ്റ​ൽ പാ​ല​സി​ലേ​ക്കോ കൂ​ടു​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തു​പോ​ലെ ബോ​ണി​മൗ​ത്ത് പ്ര​തി​രോ​ധ​താ​രം ന​ഥാ​ൻ അ​കെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലേ​ക്കോ ചെ​ൽ​സി​യി​ലേ​ക്കോ പോ​യേ​ക്കാം. വ​ൻ​തു​ക​യ്ക്ക് ക്രി​സ്റ്റ​ൽ പാ​ല​സ് കൈ​മാ​റാ​നു​ദ്ദേ​ശി​ക്കു​ന്ന താ​ര​മാ​ണ് വി​ൽ​ഫ്ര​ഡ് സാ​ഹ. എ​ട്ടു​കോ​ടി പൗ​ണ്ടു​വ​രെ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കാ​മെ​ന്ന നി​രി​ക്ഷ​ണ​ങ്ങ​ളു​ണ്ട്. ചെ​ൽ​സി​യാ​ണ് സാ​ഹ​യ്ക്കാ​യി വ​ല വി​രി​ച്ചി​രി​ക്കു​ന്ന​ത്. ബേ​ൺ​ലി​യു​ടെ ഡ്വെ​യ്റ്റ് മ​ക് നീ​ലും ന്യൂ​കാ​സി​ലി​ന്‍റെ ഡ്വൈ​റ്റ് ഗെ​യ്‌​ലും ലി​വ​ർ​പൂ​ളി​ന്‍റെ റി​യാ​ൻ ബ്രൂ​സ്റ്റ​റും ജ​ന​വ​രി ജാ​ല​ക​ത്തി​ലൂ​ടെ മ​റ്റു ക്ല​ബ്ബു​ക​ളി​ലേ​ക്കു കൂ​ടു​മാ​റു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. അ​ഥു​പോ​ലെ ലി​വ​ർ​പൂ​ൾ സൂ​പ്പ​ർ താ​രം സാ​ദി​യോ മാ​നെ റ​യ​ലി​ലേ​ക്കു പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​വും പ്ര​ച​രി​ക്കു​ന്നു​ണ്ട്. 

ജെ​യ്ഡ​ൻ സാ​ഞ്ചോ

ഇം​ഗ്ല​ണ്ടി​നു പു​റ​ത്തു​നി​ന്നു​ള്ള ടീ​മു​ക​ളു​ടെ കൈ​മാ​റ്റ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് ഇം​ഗ്ലീ​ഷ് താ​രം ജെ​യ്ഡ​ൻ സാ​ഞ്ചോ​യു​ടേ​താ​കു​മെ​ന്നാ​ണ് അ​ന​ലി​റ്റി​ക്സ് പ​റ​യു​ന്ന​ത്. നാ​ലു കോ​ടി 46 ല​ക്ഷം പൗ​ണ്ടി​ന് സാ​ഞ്ചോ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ൽ​നി​ന്നു ചാ​ടി​യേ​ക്കും. സാ​ഞ്ചോ​യ്ക്കാ​യി ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡും സി​റ്റി​യും ചെ​ൽ​സി​യും കൂ​ടാ​തെ സ്പാ​നി​ഷ് വ​മ്പ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡും വ​ല വീ​ശി​യി​ട്ടു​ണ്ട്. സാ​ഞ്ചോ​യെ സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​ൽ​സി, 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 

ഗാ​രെ​ത് ബെ​യ്‌​ൽ

മു​പ്പ​തു​കാ​ര​നാ​യ ഗാ​രെ​ത് ബെ​യ്‌​ൽ റ​യ​ൽ മാ​ഡ്രി​ഡി​ൽ അ​സ​ന്തു​ഷ്ട​നാ​യി തു​ട​രാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ലം കു​റ​ച്ചേ​റെ​യാ​യി. ഇ​ത്ത​വ​ണ​ത്തെ ജ​നു​വ​രി ജാ​ല​ക​ത്തി​ൽ ഗെ​യ്‌​ൽ കൂ​ടു​മാ​റു​മെ​ന്നാ​ണ് ക​രു​ത്തു​ന്ന​ത്. നാ​ലു കോ​ടി 47 ല​ക്ഷ​മാ​ണ് ബെ​യ്‌​ലി​ന്‍റെ വി​പ​ണി മൂ​ല്യം. ടോ​ട്ട​നം ഹോ​ട്സ്പ​ർ, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് എ​ന്നീ ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​ണ് ബെ​യ്‌​ലി​നെ നോ​ട്ട​മി​ട്ടി​രി​ക്കു​ന്ന​ത്. 

എ​ഡി​ൻ​സ​ൺ ക​വാ​നി

പി​എ​സ്ജി​യു​ടെ ഉ​റു​ഗ്വെ​ൻ താ​രം എ​ഡി​ൻ​സ​ൺ ക​വാ​നി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ലേ​ക്കോ എ​ൽ​എ ഗാ​ല​ക്സി​യി​ലേ​ക്കോ മാ​റു​മെ​ന്നാ​ണ് വി​വ​ര​ങ്ങ​ൾ. 32കാ​ര​നാ​യ ക​വാ​നി നെ​യ്മ​ർ​ക്കൊ​പ്പം പി​എ​സ്ജി​യി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ആ​റു കോ​ടി 50 ല​ക്ഷം പൗ​ണ്ടാ​ണ് ക​വാ​നി​യു​ടെ വി​പ​ണി മൂ​ല്യം. അ​തു​മാ​ത്ര​മ​ല്ല, ഇ​ക്കാ​ർ​ഡി, എം​ബാ​പ്പെ, നെ​യ്മ​ർ എ​ന്നി​വ​രി​ലൊ​രാ​ളെ മാ​റ്റി​ക്കൊ​ണ്ട് ക​വാ​നി​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക്ല​ബ് അ​ധി​കൃ​ത​ർ. ജ​ർ​മ​ൻ ക്ല​ബ്ബാ​യ ലീ​പ്സി​ഗി​ന്‍റെ സൂ​പ്പ​ർ താ​രം ടി​മോ വെ​ർ​ണ​ർ​ക്കാ​യി റ​യ​ലും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡു‌ം വ​ല വി​രി​ച്ചു. ജെ​ഡ് വാ​ല​സ്, ഡാ​ര​ൻ റു​ഡോ​ൾ​ഫ്, മു​ഹ​മ്മ​ദു ഫാ​ൽ തു​ട​ങ്ങി​യ​വ​രും അ​വ​ര​വ​രു​ടെ ക്ല​ബ്ബു​ക​ളി​ൽ​നി​ന്നു മാ​റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. 


വാർത്തകൾ

Sign up for Newsletter



top