Published:02 January 2020
പുതുവർഷത്തിൽ ഇന്ത്യയെ തേടി പുതിയ ഒരു റെക്കോർഡ് എത്തിയിരിക്കുകയാണ്. 2020 ജനുവരി ഒന്നിന് ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് ഇന്ത്യയിലാണ്. 2020 ജനുവരി ഒന്നിന് മാത്രം ഇന്ത്യയില്‍ ജനിച്ച കുട്ടികളുടെ എണ്ണം 67,385 ആണ്. ജനനത്തിൽ ഇന്ത്യയ്ക്ക് പിന്നിൽ ചൈനയാണ്. 46, 299 കുട്ടികളാണ് പുതുവർഷത്തിൽ ചൈനയിലുണ്ടായത്.
നൈജീരിയയില്‍ (26,039), പാക്കിസ്ഥാനില്‍ (16,787), ഇന്തോനേഷ്യയില്‍ (13,020), യുഎസില്‍ (10,452) നവജാതശിശുക്കളും പുതുവത്സരദിനത്തില്‍ ജനിച്ചു. പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കുക ഇന്ത്യയിലായിരിക്കുമെന്ന് യൂണിസെഫ് നേരത്തെ പറഞ്ഞിരുന്നു. 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നാണ് യൂണിസെഫ് പറഞ്ഞത്.
3,92,078 കുട്ടികളാണ് ലോകത്ത് പുതുവർഷത്തിൽ പിറന്നത്. ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് ജനിക്കുക എന്നും യൂണിസെഫ് കണക്കുകൂട്ടിയിരിന്നു. പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനം യൂണിസെഫ് ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തരം കണക്കുകള്‍ യൂണിസെഫ് ശേഖരിക്കുന്നത്.