23
June 2021 - 11:21 am IST

Download Our Mobile App

Wellness

hair

മുടി തഴച്ചു വളരാൻ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിച്ചാൽ മതി...

Published:02 January 2020

മ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ മുടി വേരുകളെയും ശക്തിപ്പെടുത്തും. നമ്മൾ വെറുതേ വീടുകളിൽ ഒഴുക്കി കളയുന്ന ഒന്നാണ് കഞ്ഞി വെള്ളം. കഞ്ഞി വെള്ളത്തിന് ഒരുപാട് ഗുണങ്ങളുണ്ട്.

നല്ല കട്ടിയുള്ളതും നീണ്ടതുമായ മുടി എല്ലാ പെൺകുട്ടികളുടെയും ആഗ്രഹമാണ്. മുടി നന്നായി വളരണമെങ്കിൽ മുടി വേരുകൾക്ക് ആരോഗ്യം വേണം. നമ്മുടെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങൾ മുടി വേരുകളെയും ശക്തിപ്പെടുത്തും. നമ്മൾ വെറുതേ വീടുകളിൽ ഒഴുക്കി കളയുന്ന ഒന്നാണ് കഞ്ഞി വെള്ളം. കഞ്ഞി വെള്ളത്തിന് ഒരുപാട് ഗുണങ്ങളുണ്ട്. പ്രധാനമായും മുടി വളരാനും താരൻ പോകാനും ഒക്കെ ഉത്തമമാണ് കഞ്ഞി വെള്ളം.

എന്നാൽ കഞ്ഞിവെള്ളത്തിൽ അൽപ്പം ഉലുവ കൂടി ചേർത്താൽ ഇരട്ടി ഗുണമുണ്ടാകും. ഒരു കപ്പ് കഞ്ഞി വെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞി വെള്ളത്തിൽ ഉലുവ കുതിർക്കാനിടുക. ശേഷം രാവിലെ ഉലുവ അരിച്ചു മാറ്റാം. ഈ കഞ്ഞി വെള്ളം നനഞ്ഞ മുടിയിൽ സ്പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം.

പത്ത് മിനിറ്റ് വച്ചതിന് ശേഷം കഴുകി കളയാം. കഞ്ഞി വെള്ളത്തിന്‍റെ മണം ഇഷ്ടമല്ലെങ്കിൽ താളിയോ വീര്യം കുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് തല കഴുകാം. മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാൻ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആഴ്ചയിൽ രണ്ട് തവണ കഞ്ഞി വെള്ളം ഉപയോഗിച്ചാൽ തന്നെ മാറ്റം പ്രകടമാകും. ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ തലയ്ക്ക് നല്ല തണുപ്പ് കിട്ടും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഫലപ്രദമാണിത്.


വാർത്തകൾ

Sign up for Newslettertop