23
January 2020 - 2:28 am IST

Download Our Mobile App

Flash News
Archives

Other news

kerala-volleyball

ദേശീയ വോളി കിരീടം വീണ്ടും കേരള വനിതകൾക്ക് ; പെ​ൺ​സ്മാ​ഷ് !

Published:02 January 2020

കി​രീ​ടം നി​ല​നി​ർ​ത്തു​മ്പോ​ൾ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് കേ​ര​ളം മ​ട​ങ്ങി​യെ​ത്തു​ന്നു എ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ. വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന കാ.​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള​ത്തി​നു ല​ഭി​ച്ച പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​ണി​തെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്

ഭു​വ​നേ​ശ്വ​ർ: പു​രു​ഷ ടീ​മി​നേ​റ്റ പ​രാ​ജ​യ​ത്തി​നു പ്ര​തി​കാ​രം ചെ​യ്ത വ​നി​താ ടീം. 68-ാ​മ​ത് ദേ​ശീ​യ സീ​നി​യ​ർ വ​നി​താ വോ​ളി ബോ​ൾ കി​രീ​ടം കേ​ര​ള​ത്തി​ന്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് റെ​യ്ൽ​വേ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഭു​വ​നേ​ശ്വ​റി​ലെ കെ​ഐ​ഐ​ടി ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി മൈ​താ​ന​ത്തു ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 25-18, 25-14, 25-13 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യം. കേ​ര​ള​ത്തി​ന്‍റെ മി ​ടു​ക്കി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ട​മാ​ണി​ത്. റെ​യ്ൽ​വേ​സി​ന്‍റെ 10 വ​ർ​ഷ​ത്തെ മേ​ൽ​ക്കോ​യ്മ​യ്ക്ക് അ​റു​തി വ​രു​ത്തി​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ ചെ​ന്നൈ​യി​ൽ കേ​ര​ളം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. കി​രീ​ടം നി​ല​നി​ർ​ത്തു​മ്പോ​ൾ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് കേ​ര​ളം മ​ട​ങ്ങി​യെ​ത്തു​ന്നു എ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ. വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന കാ.​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ചു. കേ​ര​ള​ത്തി​നു ല​ഭി​ച്ച പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​ണി​തെ​ന്നാ​ണ് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കാ​യി​ക രം​ഗ​ത്ത് കേ​ര​ളം സ്വീ​ക​രി​ക​രി​ക്കു​ന്ന പു​രോ​ഗ​മ​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളു​ടെ ഫ​ല​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. 

മ​ഹാ​രാ​ഷ്‌​ട്ര​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു കേ​ര​ള വ​നി​ത​ക​ൾ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​ത നേ​ടി​യ​ത്.ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഒ​രു മ​ത്സ​ര​ത്തി​ൽ​പ്പോ​ലും തോ​ൽ​വി അ​റി​യാ​തെ കേ​ര​ള കി​രീ​ടം നി​ല നി​ർ​ത്തി​യ​ത്. അ​നു​ഭ​വ സ​മ്പ​ത്ത് കൊ​ണ്ടു ക​ളം നി​റ​ഞ്ഞാ​ടു​ക​യി​രു​ന്നു കേ​ര​ള​യു​ടെ താ​ര​ങ്ങ​ൾ. പ​രി​ശീ​ല​ന ക​ള​രി​യി​ൽ സ​ദാ​ന​ന്ദ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ കി​ടി​ല​ൻ പ്ര​ക​ട​നം. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും മി​ക​വു പു​ല​ർ​ത്തി​യാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ങ്ങ​ൾ. പു​രു​ഷ വി​ഭാ​ഗം കി​രീ​ടം ത​മി​ഴ്നാ​ടി​നാ​ണ്. ഇ​ന്ന​ലെ ന​ട​ന്ന ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് റെ​യി​ൽ​വേ​സി​നെ​യാ​ണ് ത​മി​ഴ്നാ​ട് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 25-18, 25-21, 21-25, 25-23. അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ വി​ജ​യം. 

 അ​തേ​സ​മ​യം, പു​രു​ഷ​വി​ഭാ​ഗം സെ​മി​ഫൈ​ന​ലി​ൽ റെ​യി​ൽ​വേ​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട കേ​ര​ളം മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ 25-21, 26-24, 25-19. അ​ഖി​ൽ സാ​രം​ഗ്, മു​ത്തു​സ്വാ​മി, ജി​തി​ൻ, അ​ജി​ത്ത്, ജ​റോം, ര​തീ​ഷ് ഇ​ക്ബാ​ൽ എ​ന്നി​വ​രു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് കേ​ര​ള​ത്തി​നു വി​ജ​യ​മൊ​രു​ക്കി​യ​ത്. സെ​മി​യി​ൽ കേ​ര​ളം റെ​യി​ൽ​വേ​സി​നോ​ടു പൊ​രു​തി​ക്കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സ്കോ​ർ 25-25, 25-21, 25-23. സ്കോ​ർ സൂ​ചി​പ്പി​ക്കു​ന്ന​പോ​ലെ മി​ക​ച്ച​താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ പ്ര​ക​ട​നം എ​ന്നാ​ൽ, സെ​റ്റ് നേ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ആ​റ് അ​ന്താ​രാ​ഷ്‌​ട്ര താ​ര​ങ്ങ​ൾ അ​ട​ങ്ങി​യ കേ​ര​ളം. മ​ല​യാ​ളി താ​ര​ങ്ങൾ നിരവധിയുള്ള ടീമാണ് റെയിൽവേസ്. 


വാർത്തകൾ

Sign up for Newsletter



top