05
July 2020 - 5:38 am IST

Download Our Mobile App

Reviews

best-malayalam-movies-2019

മ​ല​യാ​ള സി​നി​മ​യുടെ മാസ്സ് എൻട്രി

Published:02 January 2020

# ഷാരോൺ സണ്ണി

മ​മ്മൂ​ട്ടി​യി​ലെ ന​ട​നെ ആ​ഘോ​ഷി​ക്കു​ക​യ​ല്ല, മ​റി​ച്ച് എ​സ്ഐ മ​ണി സാ​റി​ലേ​ക്ക്
കു​ടി​യി​രു​ത്തു​ക​യാ​യി​രു​ന്നു ഉ​ണ്ട എ​ന്ന​ചി​ത്ര​ത്തി​ൽ.​വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ പ​റ​ഞ്ഞ ഒ​രു ന​ല്ല സി​നി​മ. ഛത്തീ​സ്ഗ​ഡി​ലെമാ​വോ​യി​സ്റ്റ് പ്ര​ശ്‌​ന​ബാ​ധി​ത
പ്ര​ദേ​ശ​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്
എ​ത്തു​ന്ന ഒ​രു കൂ​ട്ടം പൊ​ലീ​സു​കാ​രു​ടെ
ക​ഥ​യാ​യി​രു​ന്നു.

മ​ല​യാ​ള സി​നി​മ  ക​മ്മേ​ർ​ഷ്യ​ൽ ആ​യി​ട്ടും അ​ല്ല​തെ​യും തി​ള​ങ്ങി​യ വ​ർ​ഷ​മാ​യി​രു​ന്നു 2019  ക​ര​ണ​മെ​ന്താ​ന്നു​വ​ച്ചാ​ൽ കു​മ്പ​ള​ങ്ങി ,വൈ​റ​സ് മൂ​ത്തോ​ൻ  അ​ങ്ങ​നെ ടെ​ക്‌​നി​ക്ക​ലി റി​ച്ച് ആ​യ സം​ഭ​വ​ങ്ങ​ൾ ഇ​റ​ങ്ങി,മാ​ത്ര​മ​ല്ലാ നൂ​റു​കോ​ടി ക​ള​ക്ഷ​ൻ നേ​ടി​യ ലൂ​സി​ഫ​ർ പോ​ലു​ള്ള സി​നി​മ​ക​ൾ ഇ​റ​ങ്ങി​യ വ​ർ​ഷം എ​ന്ന നി​ല​യി​ൽ സ​മ്പ​ന്ന​മാ​യ കാ​ലം എ​ന്ന് പ​റ​യാം.

യു​വ​നാ​യ​ക​ന്മാ​ർ സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ​ക്കാ​ൾ വെ​ല്ലു​ന്ന പ്ര​ക​ട​നം കാ​ണി​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ൽ സു​രാ​ജും സൗ​ബി​നും എ​ടു​ത്തു​പ​റ​യാ​വു​ന്ന കി​ടി​ല​ൻ പെ​ർ​ഫോ​മ​ൻ​സ് എ​ന്ന് പ​റ​യാം.  സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്‍റെ​യും ആ​സി​ഫ​ലി​യു​ടെ​യും ഭാ​ഗ്യ വ​ർ​ഷ​മാ​യി​രു​ന്നു.​സൗ​ബി​നും സു​രാ​ജും പ​ല വേ​ഷ​ങ്ങ​ളി​ൽ ത​ക​ർ​ത്ത് പെ​രു​മാ​റി.​ആ​സി​ഫ​ലി​ക്കു ബ്രേ​ക്ക് ത്രൂ ​ആ​യ വ​ർ​ഷ​മാ​യി​രു​ന്നു.​ഈ വ​ർ​ഷ​ത്തെ ആ​ദ്യ​ത്തെ സൂ​പ്പ​ർ​ഹി​റ്റും അ​വ​സാ​ന​ത്തെ ബ്ളോ​ക് ബ​സ്റ്റ​റും ആ​സി​ഫ​ലി​യു​ടെ പേ​രി​ലാ​യി​രു​ന്നു.​ആ​ദ്യ​ത്തേ​ത് വി​ജ​യ് സൂ​പ്പ​റും,അ​വ​സാ​നം കെ​ട്ട്യോ​ളും .

യു​വ നാ​യ​ക​ന്മാ​രെ സൂ​പ്പ​ർ സ്റ്റാ​റു​ക​ളു​മാ​യി ക​മ്പ​യ​ർ ചെ​യ്യു​ക​യ​ല്ല,അ​വ​ർ വ​ള​രെ പെ​ർ​ഫെ​ക്റ്റ് ആ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്,ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം നോ​ക്കി​യാ​ൽ ഫഹ​ദ്ഫാ​സി​ൽ എ​ന്ന ന​ട​ന്‍റെ  ബ്രി​ല്യ​ൻ​സ് വ്യ​ക്ത​മാ​യി​ട്ടു​കാ​ണാം.​ക​ണ്ണു​ക​ൾ കൊ​ണ്ടു​ള്ള അ​ഭി​ന​യം പ്ര​ത്യേ​കി​ച്ച്. സൂ​പ്പ​ർ സ്റ്റാ​റി​ലേ​ക്കു​ള്ള വ​ഴി തെ​ളി​യു​ന്ന​താ​യി കാ​ണാം.

ആ​ൾ ഇ​ന്ത്യ​ൻ ടോ​പ് ട്രാ​ക്ക് റെ​ക്കോ​ർ​ഡ​ഡ് മൂ​വി ലൂ​സി​ഫ​ർ ആ​യി​രു​ന്നു.​ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ടോ​പ്പി​ൽ മ​ല​യാ​ള സി​നി​മ വ​ന്ന​ത് ന​മ്മ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണ്. ദൃ​ശ്യം എ​ന്ന സി​നി​മ ചൈ​നീ​സി​ലേ​ക്കു റീ ​മെ​യ്ക്ക് ചെ​യ്തി​ട്ട് അ​വി​ടെ ഏ​റ്റ​വും വ​ലി​യ ക​ള​ക്ഷ​ൻ​നേ​ടി​യ  സി​നി​മ​യാ​യി. ന​മ്മു​ടെ ചെ​റി​യ ഇ​ൻ​ഡ​സ്ട്രീ ലോ​ക​ത്തി​നു​മു​ന്നി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

യു​വ ത​ല​മു​റ സി​നി​മ കാ​ണാ​ൻ പോ​വു​ന്ന​ത് ന​ട​ൻ​മാ​ർ ആ​രെ​ന്ന​തി​ലു​പ​രി കാ​സ്റ്റിം​ഗ് ക്രൂ ​നോ​ക്കി പോ​വു​ന്ന രീ​തി​യാ​ണ് കൂ​ടു​ത​ലാ​യും.​സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള അ​ഭി​പ്രാ​യ​ത്തി​നു വ​ള​രെ പ്രാ​ധാ​ന്യം കി​ട്ടി തു​ട​ങ്ങി. സി​നി​മ​യു​ടെ ടെ​ക്നോ​ള​ജി നൂ​റു ശ​ത​മാ​നം കൃ​ത്ത്യ​ത​യോ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ തീ​യേ​റ്റ​റു​ക​ൾ​ക്കു ക​ഴി​യു​ന്നു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. പു​തി​യ മ​ൾ​ട്ടി​പ്ല​ക്‌​സ് തീ​യേ​റ്റ​റു​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഇ​ത് സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്.​ടെ​ക്നോ​ള​ജി​യു​ടെ അ​തി​പ്ര​സ​ര​വും പ​ല​പ്പോ​ഴും കാ​ണാം.​ഇ​ത് സി​നി​മ​യു​ടെ ക​ണ്ടി​ന്യു​വി​റ്റി ന​ശി​പ്പി​ക്കു​ന്ന​ത​ര​ത്തി​ലു​ള്ള ഷോ​ട്ടു​ക​ളാ​യി​ട്ടു​മു​ണ്ട്.

കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ കി​ട്ടു​ന്ന സി​നി​മ ന​ല്ല​സി​നി​മ എ​ന്ന അ​ർ​ത്ഥ​ത്തി​ൽ വി​ല​യി​രു​ത്തു​ന്ന​ത് ശ​രി​യാ​വി​ല്ല.​മൂ​ത്തോ​ൻ ഈ ​വ​ർ​ഷം ഇ​റ​ങ്ങി​യ​തി​ൽ ഒ​രു വ​ണ്ട​ർ ഫു​ൾ ക്രാ​ഫ്റ്റ് പ​ട​മാ​ണ്.​എ​ന്നാ​ൽ മൂ​ത്തോ​ന് അ​ത്ര മാ​ര​ക ക​ള​ക്ഷ​ൻ ഉ​ണ്ടാ​യി​ല്ല. സി​നി​മ​യി​ൽ കോ​മ​ഡി​യു​ടെ നി​ല​വാ​രം ഇ​പ്പോ​ൾ കു​റ​ഞ്ഞു എ​ന്ന് ത​ന്നെ പ​റ​യാം.​എ​ങ്കി​ലും സി​റ്റു​വേ​ഷ​ണ​ൽ കോ​മ​ഡീ​സ് ന​ന്നാ​യി​ട്ടു ത​ന്നെ ഹാ​ൻ​ഡ്‍ലു ചെ​യ്യു​ന്നു​ണ്ട്.​കോമഡി​ക്കു വേ​ണ്ടി തി​ര​ക്ക​ഥ എ​ഴു​താ​തെ സി​റ്റു​വേ​ഷ​നി​ൽ കോ​മ​ഡി ഉ​ൾ​പ്പെ​ടു​ത്തു​ന്ന എ​ഴു​ത്തു​കാ​രു​ണ്ട്.​നാ​ട്ടി​ൻ​പു​റം ന​ന്മ​ക​ളാ​ൽ സ​മൃ​ദ്ധം എ​ന്ന നി​ല​യി​ലു​ള്ള കോ​മ​ഡി​ക​ള​ല്ലാ​തെ, സ്വാ​ഭാ​വി​ക​മാ​യ സം​സാ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​മ​ഡി​ക​ൾ​ക്കാ​ണ് സ്വീ​കാ​ര്യ​ത.  

പൃ​ഥി​വ്‌ രാ​ജി​നെ​പ്പോ​ലെ ഇ​ത്ര​യും പ്രോ​ഗ്ര​സ്സി​വ് ആ​യി ചി​ന്തി​ക്കു​ന്ന ഒ​രു വ്യ​ക്തി പോ​ലും ലൂ​സി​ഫ​ർ പോ​ലു​ള്ള സി​നി​മ​ക​ളി​ൽ അ​പ്ര​സ​ക്ത​മാ​യ രീ​തി​യി​ൽ ഐ​റ്റം ഡാ​ൻ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന സ​ങ്ക​ടം ബാ​ക്കി നി​ൽ​ക്കു​ന്നു.​ഐ​റ്റം ഡാ​ൻ​സു​ക​ൾ​ക്കു ഇ​പ്പോ​ഴും മാ​ർ​ക്ക​റ്റ് പൊ​ട്ട​ൻ​ഷ്യ​ൽ ഉ​ണ്ടെ​ന്നു വി​ശ്വ​സി​ക്കു​ന്ന​തി​ൽ സ​ങ്ക​ടം തോ​ന്നു​ന്നു.​ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​നി​ലെ കോ​മ​ഡി​ക​ൾ​ക്ക് നി​ല​വാ​ര​മു​ണ്ട്,ബാ​ക്കി​യൊ​ക്കെ പൊ​ട്ട​യാ​ണ്.

ആ​സി​ഫ് അ​ലി എ​ന്ന താ​ര​ത്തി​ന​പ്പു​റം അ​ദ്ദേ​ഹ​ത്തി​ലെ ന​ട​നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ​ര്‍ഷ​മാ​യി​രു​ന്നു 2019. 2009ല്‍ ​ഋ​തു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ ന​ട​ന്‍ ഒ​രു ദ​ശാ​ബ്ദം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. 2019 ന്‍റെ ​തു​ട​ക്ക​വും ഒ​ടു​ക്ക​വും ആ​സി​ഫ് അ​ലി​യു​ടെ ഓ​രോ ഹി​റ്റു​ക​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ച്ചാ​ണെ​ന്ന​ത് മ​റ്റോ​രു പ്ര​ത്യേ​ക​ത.​ആ​സി​ഫ് അ​ലി​യും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ഒ​രു​മി​ച്ച ചി​ത്ര​മാ​യി​രു​ന്നു 2019 ലെ ​ആ​ദ്യ വി​ജ​യം. ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം ജ​നു​വ​രി 11നാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ലൂ​ടെ ഈ ​വ​ര്‍ഷ​ത്തെ ഹി​റ്റി​ന് തു​ട​ക്ക​മി​ട്ട ആ​സി​ഫ് അ​ലി​യു​ടേ​ത് ത​ന്നെ​യാ​ണ് അ​വ​സാ​ന ഹി​റ്റും. നാ​ല് കോ​ടി​യോ​ളം മു​ട​ക്കി​യ ചി​ത്രം 15 കോ​ടി​യ്ക്ക് അ​ടു​ത്ത് ക​ള​ക്ഷ​നും നേ​ടി.

പോ​യ​വ​ര്‍ഷം ന​ടി പാ​ര്‍വ​തി തി​രു​വോ​ത്തി​ന്‍റെ ഗം​ഭീ​ര​മാ​യ ര​ണ്ടാം വ​ര​വി​ന് കൂ​ടി​യാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഉ​യ​രെ എ​ന്ന ഒ​റ്റ ചി​ത്രം താ​ര​ത്തി​ന്‍റെ ക​രി​യ​ര്‍ ത​ന്നെ മ​റ്റി മ​റി​ക്കു​ക​യാ​യി​രു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പ​ല്ല​വി ര​വീ​ന്ദ്ര​ന്‍ എ​ന്ന ക​ഥാ​പാ​ത്രം പാ​ര്‍വ​തി​യു​ടെ ക​രി​യ​റി​ല്‍ വ​ന്‍ ബ്രേ​ക്ക് ന​ല്‍കു​ക​യാ​യി​രു​ന്നു. വൈ​റ​സി​ലെ ക​ഥാ​പാ​ത്ര​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

മ​ല​യാ​ള സി​നി​മ വ​ള​ർ​ന്നു... വ​ള​ർ​ന്നു...​ വ​ള​ർ​ന്ന്...

അ​തേ മ​ല​യാ​ള സി​നി​മ മാ​റു​ക​യാ​ണ്. ഒ​രു പ​ത്ത് വ​ര്‍ഷം മു​മ്പു​വ​രെ 5 കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ബ​ഡ്ജ​റ്റ് വ​രു​ന്ന പ​ട​ങ്ങ​ള്‍ ബി​ഗ് ബ​ഡ്ജ​റ്റും ബ്ര​ഹ്മാ​ണ്ട​വും ആ​കു​ന്നി​ട​ത്താ​ണ് ര​ണ്ട​ക്ക​വും ക​ട​ന്ന് മൂ​ന്ന​ക്ക കോ​ടി​യി​ലേ​ക്ക് ബ​ഡ്ജ​റ്റ് പോ​കു​ന്ന​ത്. കു​ടു​ത​ല്‍ ലാ​ഭം ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ള്‍ മ​ല​യാ​ള സി​നി​മ​യ്ക്ക് മു​മ്പി​ല്‍ തു​റ​ക്കു​ക​യാ​ണ്. മു​ട​ക്ക് മു​ത​ല്‍ കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് ലാ​ഭ​വും തി​രി​ച്ച് പി​ടി​ക്കാ​ന്‍ ക​ഴി​യും എ​ന്ന വി​ശ്വാ​സം പ​തി​യെ മ​ല​യാ​ള സി​നി​മ​യ്ക്ക് വ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മു​മ്പ് തി​യേ​റ്റ​ര്‍ ക​ള​ക്ഷ​നെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​ന്ന് ബി​സി​ന​സി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളാ​ണ് തു​റ​ന്നു​കി​ട്ടി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് വ​ര്‍ഷം മു​മ്പ് വ​രെ സാ​റ്റ്‌​ലൈ​റ്റ് റൈ​റ്റ് മാ​ത്ര​മാ​യി​രു​ന്നു ല​ഭി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വും മ​ല​യാ​ള സി​നി​മ​യ്ക്കാ​യി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ​യും മ​ല​യാ​ള സി​നി​മ ക​ട​ന്നു​പോ​യ വ​ർ​ഷ​മാ​യി​രു​ന്നു 2019. ലാ​ഭ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലും വാ​ണി​ജ്യ​പ​ര​മാ​യും ക​ലാ​മൂ​ല്യം ല​ക്ഷ്യ​മി​ട്ടും നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വ​ന്നു​പോ​യൊ​രു വ​ർ​ഷം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. പു​തി​യ ച​ട്ട​ക്കൂ​ടി​ൽ സി​നി​മ ഒ​രു​ക്കാ​ൻ ത​യ്യാ​റാ​യി നി​ര​വ​ധി പു​തു​മു​ഖ സം​വി​ധാ​യ​ക​രു​മെ​ത്തി.  അ​തി​നു​ള്ള ഏ​റ്റ​വും ന​ല്ല ഉ​ദാ​ഹ​ര​ണ​മാ​ണ് ചെ​റി​യ മു​ത​ൽ​മു​ട​ക്കി​ൽ എ​ടു​ത്ത് വ​ലി​യ നേ​ട്ടം കൊ​യ്ത ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ. ലാ​ഭ​ത്തി​ൽ മു​ന്നി​ലും ഈ ​ചി​ത്രം ത​ന്നെ​യാ​ണ്. 2 കോ​ടി​യി​ൽ താ​ഴെ മു​ത​ൽ​മു​ട​ക്കി​ൽ 15 കോ​ടി ക​ള​ക്ഷ​ൻ നേ​ടി. മു​ട​ക്കു​മു​ത​ൽ തി​രി​ച്ചു​കി​ട്ടി​യ 25 പ​ട​ങ്ങ​ളി​ൽ 8 എ​ണ്ണം മാ​ത്ര​മാ​ണ് തി​യേ​റ്റ​റി​ലെ ക​ള​ക്ഷ​ൻ​കൊ​ണ്ടു ത​ന്നെ അ​തു നേ​ടി​യ​ത്. ബാ​ക്കി​യു​ള്ള​വ സാ​റ്റ​ലൈ​റ്റ്, ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാ​മു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 197 പ​ട​ങ്ങ​ളി​ൽ 10 കോ​ടി​യി​ലേ​റെ മു​ത​ൽ​ മു​ട​ക്ക് 12 എ​ണ്ണ​ത്തി​നാ​ണ്. ശ​രാ​ശ​രി 5 കോ​ടി മു​ത​ൽ​മു​ട​ക്കു​ള്ള 40 പ​ട​ങ്ങ​ളു​ണ്ട്. 2 കോ​ടി മു​ട​ക്കു​ള്ള 80 ചി​ത്ര​ങ്ങ​ളു​ണ്ട്.

കു​റ​ഞ്ഞ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍മ്മി​ക്കു​ന്ന സി​നി​മ​ക​ളാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ല്‍ വ​ന്ന് കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​ന് മു​ട​ക്ക് മു​ത​ല്‍ തി​രി​ച്ച് കി​ട്ടു​ന്ന​ത് തി​യേ​റ്റ​ര്‍ റ​ണ്ണി​ല്‍ നി​ന്ന് മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും തി​യേ​റ്റ​ര്‍ എ​ണ്ണം പോ​ലും നി​ശ്ച​യി​ച്ചി​രു​ന്ന​ത് ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളു​ടെ സ്റ്റാ​ര്‍ വാ​ല്യു​വി​ന് അ​നു​സ​രി​ച്ചാ​യി​രു​ന്നു. ശ​രാ​ശ​രി 150 ചി​ത്ര​ങ്ങ​ള്‍ ഒ​രു വ​ര്‍ഷം മ​ല​യാ​ള​ത്തി​ല്‍ ഇ​റ​ങ്ങാ​റു​ണ്ട്. ഇ​തി​ല്‍ വ​ള​രെ കു​റ​ച്ച് ചി​ത്ര​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ് തി​യേ​റ്റ​റി​ല്‍ നി​ന്ന് മു​ട​ക്കു​ മു​ത​ലും ലാ​ഭ​വും ല​ഭി​ക്കാ​റു​ള്ളു. അ​ത് കൊ​ണ്ട് ത​ന്നെ സം​വി​ധാ​യ​ക​ര്‍ക്ക് ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ ബ​ഡ്ജ​റ്റി​ല്‍ നി​ര്‍മ്മാ​താ​വി​ന് വേ​ണ്ടി ചി​ല അ​ഡ​ജ​സ്റ്റ്‌​മെ​ന്‍റുക​ള്‍ ചെ​യ്യേ​ണ്ട​താ​യി വ​രാ​റു​ണ്ട്.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ഏ​റ്റ​വും അ​വ​സാ​ന​മാ​ണ് പു​തി​യ വി​പ​ണി സാ​ധ്യ​ത​ക​ള്‍ വ​ന്ന​ത്. മു​മ്പ് സാ​റ്റ​ലെ​റ്റ് റൈ​റ്റി​നെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന സി​നി​മ​ക​ള്‍ക്ക് പു​തി​യ സാ​ധ്യ​ത​യാ​യി​ട്ടാ​ണ് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ​ഫോ​മു​ക​ളി​ലേ​ക്ക് കൂ​ടി സി​നി​മ​യെ കൊ​ണ്ട് വ​രാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ സാ​റ്റ്‌​ലെ​റ്റ് റൈ​റ്റു​ക​ള്‍ വ​രു​മ്പോ​ള്‍ താ​ര​ങ്ങ​ളു​ടെ മാ​ര്‍ക്ക​റ്റ് വാ​ല്യു നോ​ക്കു​മാ​യി​രു​ന്നു. പ​ല​പ്പോ​ഴും ഒ​രു സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ മോ​ശം സി​നി​മ​യ്ക്ക് കി​ട്ടി​യ സാ​റ്റ്‌​ലെ​റ്റ് റൈ​റ്റ് പോ​ലും ഒ​രു ന​ല്ല അ​ഭി​പ്രാ​യം കി​ട്ടി​യ ചെ​റി​യ സി​നി​മ​യ്ക്ക് ല​ഭി​ച്ചെ​ന്ന് വ​രി​ല്ല. പി​ന്നെ ചി​ല സി​നി​മ​ക​ള്‍ തി​യേ​റ്റ​റി​ല്‍ ന​ല്ല അ​ഭി​പ്രാ​യം ല​ഭി​ച്ച ശേ​ഷം ഇ​ത്ത​രം റൈ​റ്റു​ക​ള്‍ വി​റ്റു​പോ​കാ​റു​ണ്ട്.

ന​മ്മു​ടെ സി​നി​മ​ക​ള്‍ കൂ​ടു​ത​ലാ​ണ്. അ​ത്ര​യും സി​നി​മ​ക​ള്‍ ഓ​ടി ലാ​ഭം ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ കു​റ​വാ​യി​രു​ന്നു. ഒ​രാ​ഴ്ച ര​ണ്ടാ​ഴ്ച ഓ​ടു​മ്പോ​ള്‍ അ​ടു​ത്ത സി​നി​മ വ​രും. ​സി​നി​മ എ​പ്പോ​ഴും ഒ​രു സേ​ഫ് ഇ​ന്‍വെ​സ്റ്റ്‌​മെ​ന്‍റ് ആ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വി​ടെ​യാ​ണ് ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക​ള്‍ ഉ​ള്ള എ​ല്ലാ​യി​ട​ത്തും സി​നി​മ റി​ലീ​സ് ചെ​യ്യു​ന്നു എ​ന്ന അ​വ​സ്ഥ വ​ന്ന​ത്


വാർത്തകൾ

Sign up for Newsletter



top