07
July 2020 - 5:55 pm IST

Download Our Mobile App

Offbeat

Qasem-Soleimani

അമെരിക്ക ഭയന്ന കാസെം സൊലൈമാനി ആരാണ് ?

Published:03 January 2020

കിഴക്കൻ ഇറാനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയ്തനത്തിലൂടെ ഉയർന്നു വന്ന് റെവലൂഷനറി ഗാർഡ് രഹസ്യ വിഭാഗം മേധാവിയായി മാറിയ വ്യക്തിയായിരുന്നു കാസെം സൊലൈമാനി.

ഇറാൻ റെവലൂഷനറി ഗാർഡ്സ് കമാൻഡർ കാസെം സൊലൈമാനി അമെരിക്കൻ‌ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ന് രാവിലെയാണ് ലോകം കേട്ടത്. ഇതിന് മുൻപ് പല തവണ സൊലൈമാനി കൊല്ലപ്പെട്ടു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആരാണ് അമെരിക്ക ഭയന്ന കാസെം സൊലൈമാനിയെന്നറിയാമോ.

കിഴക്കൻ ഇറാനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് സ്വപ്രയ്തനത്തിലൂടെ ഉയർന്നു വന്ന് റെവലൂഷനറി ഗാർഡ് രഹസ്യ വിഭാഗം മേധാവിയായി മാറിയ വ്യക്തിയായിരുന്നു കാസെം സൊലൈമാനി. പതിമൂന്നാം വയസിൽ കുടുംബത്തെ സഹായിക്കാൻ ജോലിക്കു പോയിത്തുടങ്ങി. നിർമാണത്തൊഴിലാളി ആയിരുന്ന കാസെം പിന്നീട് ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനാകുകയായിരുന്നു.

1979 ൽ ഇറാനിയൻ വിപ്ലവകാലത്ത് യുവാവായിരുന്ന സൊലൈമാനി സൈന്യത്തിൽ ചേർന്നു. ഇറാൻ-ഇറാഖ് യുദ്ധ സമയത്ത് ഇറാഖ് അതിർത്തിയിൽ നടത്തിയ പോരാട്ടങ്ങൾ ഇദ്ദേഹത്തിന് രാജ്യത്ത് നായക പരിവേഷം നൽകി. വൈകാതെ സൊലൈമാനി ഇറാന്‍റെ പ്രസിഡന്‍റ് പദത്തിലേക്ക് വരെ എത്തിയേക്കാമെന്ന് അഭ്യൂഹങ്ങൾ പരന്നു.

അദ്ദേഹം അത് തള്ളിക്കളഞ്ഞിരുന്നെങ്കിൽപ്പോലും. ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോറിന്‍റെ മേജർ ജനറലായിരുന്ന സൊലൈമാനി 1998 മുതൽ ഇറാന്‍റെ ഖുദ്സ് ഫോഴ്സിന്‍റെ കമാൻഡറുമായിരുന്നു. രഹസ്യവും നിഗൂഢവുമായ കാര്യങ്ങൾക്കുപയോഗിക്കുന്ന സേനയാണ് ഇറാന്‍റെ ഖുദ്സ് ഫോഴ്സ്. അതിനാൽ തന്നെ ഖുദ്സ് ഫോഴ്സിനെ ഭീകരസംഘടനയായാണ് യുഎസ് കാണുന്നത്. സൊലൈമാനിയെ ഭീകരനായും. അദ്ദേഹവുമായി വ്യാപാര വ്യവസായ ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് പൗരൻമാരെ യുഎസ് വിലക്കിയിട്ടുമുണ്ട്.

ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈനെതിരായി ഷിയ, കുർദ് സംഘങ്ങളെ സഹായിക്കുകയും ആയുധങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു. 2014-15 കാലത്ത് ഭീകരസംഘടനയായ ഐഎസിനെ തകർക്കാൻ ഇറാഖ് സർക്കാരുമായും ഷിയ സേനകളുമായും കൈകോർത്തു. 2007 മാർച്ചിൽ യുഎൻ സുരക്ഷ സമിതി ഉപരോധം ഏർപ്പെടുത്തിയ ഇറാൻ പൗരൻമാരിൽ ഒരാളായി.

2011 മേയിൽ വീണ്ടും യുഎൻ ഉപരോധം ഏർപ്പെടുത്തി. ബാഗ്ദാദ് രാജ്യാന്തര വിമാനത്താവളത്തിലേക്കേ പോകവേയാണ് സൊലൈമാനി കൊല്ലപ്പെട്ടത്. ഇതിനു മുൻപ് പലതവണ സൊലൈമാനിക്കെതിരെ വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top