23
January 2020 - 2:44 am IST

Download Our Mobile App

Flash News
Archives

Special

degradable-straw

പകരക്കാരൻ ത​നി നാ​ട​ൻ സ്‌​ട്രോ​

Published:06 January 2020

# ബി​നീ​ഷ് മ​ള്ളൂ​ശേ​രി

വെ​ട്ടി​യ​രി​ഞ്ഞ ശേ​ഷം പ​ശു​വി​ന് കൊ​ടു​ക്കാ​ന​ല്ലാ​തെ ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഈ ​പു​ല്ലി​നെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കാ​ട്ടി ത​രി​ക​യാ​ണ് എം​ജി സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍വ​യോ​ണ്‍മെ​ന്റ​ല്‍ സ​യ​ന്‍സി​ലെ ര​ണ്ടാം വ​ര്‍ഷ വി​ദ്യാ​ര്‍ത്ഥി ഷി​ജോ ജോ​യി

കോ​ട്ട​യം: ബേ​ക്ക​റി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും ക​രി​ക്ക് ക​ട​ക​ളി​ൽ പോ​ലും ധാ​രാ​ള​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന വ​സ്തു​വാ​ണ് പ്ലാ​സ്റ്റി​ക് സ്‌​ട്രോ​ക​ള്‍. നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഇ​പ്പോ​ൾ ഇ​വ​യ്ക്ക് സ്ഥാ​നം. ഇ​തി​നൊ​രു പ​ക​ര​ക്കാ​ര​നെ പ്ര​കൃ​തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് എ​ന്‍വ​യോ​ണ്‍മെ​ന്റ​ല്‍ സ​യ​ന്‍സ് വി​ദ്യാ​ര്‍ഥി​യാ​യ ഷി​ജോ ജോ​യി എ​ന്ന മി​ടു​ക്ക​ൻ.

നാ​ട്ടി​ന്‍പു​റ​ങ്ങ​ളി​ല്‍ ധാ​ര​ള​മാ​യി കാ​ണ​പ്പെ​ടാ​റു​ള്ള പോ​ത വ​ര്‍ഗ​ത്തി​ല്‍പെ​ട്ട പു​ല്ലി​ൽ നി​ന്നാ​ണ് ഷി​ജോ ഈ ​പ്ര​കൃ​തി​ദ​ത്ത​മാ​യ സ്ട്രോ ​ക​ണ്ടെ​ത്തി​യ​ത്. വെ​ട്ടി​യ​രി​ഞ്ഞ ശേ​ഷം പ​ശു​വി​ന് കൊ​ടു​ക്കാ​ന​ല്ലാ​തെ ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഈ ​പു​ല്ലി​നെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കാ​ട്ടി ത​രി​ക​യാ​ണ് എം​ജി സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍വ​യോ​ണ്‍മെ​ന്റ​ല്‍ സ​യ​ന്‍സി​ലെ ര​ണ്ടാം വ​ര്‍ഷ വി​ദ്യാ​ര്‍ത്ഥി ഷി​ജോ ജോ​യി. ഈ ​ചെ​ടി​യു​ടെ ത​ണ്ടി​ല്‍ നി​ന്നും വി​ക​സി​പ്പി​ക്കു​ന്ന സ്‌​ട്രോ കേ​ടു​കൂ​ടാ​തി​രി​ക്കാ​ന്‍ ചി​ല പൊ​ടി​ക്കൈ​ക​ള്‍ കൂ​ടി ഷി​ജോ​യു​ടെ വ​ക​യാ​യു​ണ്ട്. വി​പ​ണി​യി​ല്‍ പ്ലാ​സ്റ്റി​ക് സ്‌​ട്രോ​യു​ടെ വി​ല​യ്ക്കു തു​ല്യ​മാ​യി ഈ ​പ്ര​കൃ​തി സൗ​ഹൃ​ദ സ്‌​ട്രോ​യും വി​ല്‍ക്കാ​നാ​കു​മെ​ന്ന് സ​സ്യ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​മെ​ടു​ത്ത ഷി​ജോ പ​റ​യു​ന്നു. ഒ​രു വ​ര്‍ഷ​മെ​ടു​ത്ത് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ആ​റ് മാ​സം മു​മ്പ് വി​ജ​യ​ത്തി​ലെ​ത്തി​യ​ത്. സൈ​ല​സ് എ​ന്ന അ​ധ്യാ​പ​ക​ന്റെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഷി​ജോ പ​റ​ഞ്ഞു. 

മെ​ഷീ​നു​ക​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ പൂ​ർ​ണ​മാ​യും കൈ​കൊ​ണ്ടാ​ണ് ഇ​വ ഉ​ണ്ടാ​ക്കു​ന്ന​ത്. വ്യാ​വ​സാ​യി​ക​മാ​യി ഈ ​സ്ട്രോ നി​ര്‍മി​ക്കാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് താ​ല്‍പ​ര്യ​മു​ണ്ട്. സ​ര്‍വ​ക​ലാ​ശാ​ല​യു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി. ത​ന്റെ സ്‌​ട്രോ​യ്ക്ക് പേ​റ്റ​ന്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ള​ന്തു​രു​ത്തി തു​പ്പം പ​ടി പാ​ല​യ്ക്ക​ൽ ജോ​യി​യു​ടെ​യും ഷി​ജി​യു​ടെ​യും മ​ക​നാ​യ ഷി​ജോ. 


വാർത്തകൾ

Sign up for Newsletter



top