08
August 2020 - 5:02 pm IST

Download Our Mobile App

Flash News
Archives

Special

kerala-police

ഇത് തിരിച്ചറിവിന്‍റെ കാഴ്ചയാണ്; വിഡിയോ പങ്കുവച്ച് കേരള പൊലീസ്

Published:06 January 2020

ഒരു നായ റോഡ് മുറിച്ചു കടക്കാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന കാഴ്ചയാണ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. അതും സീബ്രാ ലൈനിൽ നിന്നു കൊണ്ടാണ് നായ റോഡ് മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്നത്.

കോഴിക്കോട്: മനുഷ്യരേക്കാൾ തിരിച്ചറിവ് മൃഗങ്ങൾക്കുണ്ടെന്ന് മനസിലാകുന്ന പല വിഡിയോകളും ചിത്രങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകാം. അത്തരത്തിലുളള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് പുതിയറ സിഗ്നൽ ജംഗ്ഷനിൽ നിന്നുളള ദൃശ്യം കേരള പൊലീസാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു നായ റോഡ് മുറിച്ചു കടക്കാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന കാഴ്ചയാണ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. അതും സീബ്രാ ലൈനിൽ നിന്നു കൊണ്ടാണ് നായ റോഡ് മുറിച്ചു കടക്കാൻ കാത്തുനിൽക്കുന്നത്. ഇത് കൗതുക കാഴ്ചയല്ല... തിരിച്ചറിവിന്‍റെ കാഴ്ചയാണ്... എന്ന ആമുഖത്തോടെയാണ് ദൃശ്യങ്ങൾ കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

റോഡിലൂടെ വാഹനങ്ങൾ തിരക്കിട്ട് പാഞ്ഞുപോകുകയാണ്. ഇതെല്ലാം ശ്രദ്ധിച്ച് സീബ്രാ ലൈനിൽ തന്‍റെ ഊഴവും കാത്തുനിൽക്കുകയാണ് നായ. അതിനിടെ ഒരു ബൈക്ക് നായയുടെ അരികിലൂടെ ചീറിപ്പാഞ്ഞ് പോകുന്നുമുണ്ട്. റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനിൽ നിൽക്കുന്നവരെ കണ്ടാൽ വാഹനം നിർത്തണമെന്നാണ് നിയമം.


വാർത്തകൾ

Sign up for Newsletter



top