23
January 2020 - 12:59 am IST

Download Our Mobile App

Flash News
Archives

Cricket

australia-vs-new-zealand-match-review

മൂന്നിലും തോറ്റമ്പി കിവീസ്

Published:06 January 2020

വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ വ​ന്ന ന്യൂ​സി​ല​ന്‍ഡ് ഓ​സ്ട്രേ​ലി​യ​യി​ൽ  തോ​റ്റു തൊ​പ്പി​യി​ട്ടു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച് ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും മ​ത്സ​ര​ത്തി​ല്‍ 279 റ​ണ്‍സി​ന്‍റെ ജ​യ​മാ​ണ് ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

സി​ഡ്‌​നി: വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ വ​ന്ന ന്യൂ​സി​ല​ന്‍ഡ് ഓ​സ്ട്രേ​ലി​യ​യി​ൽ  തോ​റ്റു തൊ​പ്പി​യി​ട്ടു. ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച് ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര തൂ​ത്തു​വാ​രി. സി​ഡ്‌​നി​യി​ല്‍ ന​ട​ന്ന മൂ​ന്നാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും മ​ത്സ​ര​ത്തി​ല്‍ 279 റ​ണ്‍സി​ന്‍റെ ജ​യ​മാ​ണ് ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍: ഓ​സ്‌​ട്രേ​ലി​യ 454  217/2, ന്യൂ​സി​ല​ന്‍ഡ് 256 416 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ന്യൂ​സ​ല​ന്‍ഡ് വെ​റും 136 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. ന​ഥാ​ൻ ലി​യോ​ണി​ന്‍റെ സ്പി​ന്നി​ൽ ന്യൂ​സി​ല​ൻ​ഡ് ക​റ​ങ്ങി വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ചു വി​ക്ക​റ്റു​ക​ളാ​ണ് ന​ഥാ​ന്‍ ലി​യോ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. നാ​ലു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ സെ​ഞ്ചു​റി​യും സ്വ​ന്ത​മാ​ക്കി​യ   മ​ര്‍ന​സ് ല​ബു​ഷാ​നെ​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​സീ​രീ​സും മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചും. 

ലി​യോ​ണി​ന് പു​റ​മെ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് മൂ​ന്നും പാ​റ്റ് ക​മ്മി​ന്‍സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 52 റ​ണ്‍സ് നേ​ടി​യ കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഹോ​മാ​ണ് കി​വീ​സി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ബി​ജെ വാ​ട്‌​ലി​ങ് 19 റ​ണ്‍സ് നേ​ടി പു​റ​ത്താ​യി. നേ​ര​ത്തെ ര​ണ്ടാം ഇ​ന്നി​ങ്‌​സി​ല്‍ ഓ​സീ​സ് ര​ണ്ടി​ന് 217 എ​ന്ന നി​ല​യി​ല്‍ ഇ​ന്നി​ങ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. 415 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് ഓ​സീ​സ് നേ​ടി​യ​ത്. ഡേ​വി​ഡ് വാ​ര്‍ണ​ര്‍ (111) സെ​ഞ്ചു​റി​യു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു. ജോ ​ബേ​ണ്‍സ് (40), ല​ബു​ഷാ​നെ (59) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ താ​ര​ങ്ങ​ള്‍. ആ​ദ്യ ഇ​ന്നി​ങ്‌​സി​ല്‍ ല​ബു​ഷാ​നെ​യു​ടെ (215) ഇ​ര​ട്ട സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ല്‍ 454 റ​ണ്‍സാ​ണ് ഓ​സീ​സ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കീ​വി​സ് 256ന് ​എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഈ ​പ​ര​മ്പ​ര​യി​ലാ​കെ ല​ബു​ഷാ​നെ 869 റ​ൺ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ 296 പോയിന്‍റായി. 10 മത്സരങ്ങ ളിൽനിന്നാണിത്. 360 പോയിന്‍റുള്ള ഇന്ത്യയാണ് ഒന്നാമത്. 


വാർത്തകൾ

Sign up for Newsletter



top