09
August 2020 - 4:55 pm IST

Download Our Mobile App

Trends

nsrut-jahan

ഗ്ലാമർ ഫോട്ടൊഷൂട്ടുമായി എംപി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ, വിമർശനം

Published:07 January 2020

ചുവന്ന നിറത്തിലെ സ്റ്റൈലിഷ് ഗൗൺ ധരിച്ച് തലമുടി ചീകിയൊതുക്കി കെട്ടിയ ചിത്രമാണ് നുസ്രത്ത് ജഹാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ നുസ്രത്തിന്‍റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ചുവന്ന നിറത്തിലെ സ്റ്റൈലിഷ് ഗൗൺ ധരിച്ച് തലമുടി ചീകിയൊതുക്കി കെട്ടിയ ചിത്രമാണ് നുസ്രത്ത് ജഹാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

താരത്തെ അഭിന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ നിങ്ങൾ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടെ എന്ന രീതിയിലുള്ള കമന്‍റുകളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബാസിർഹട്ടിൽ നിന്നാണ് നടി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിസിനസുകാരനായ നിഖിൽ ജെയ്നാണ് ഭർത്താവ്.


വാർത്തകൾ

Sign up for Newsletter



top