09
August 2020 - 4:39 pm IST

Download Our Mobile App

Special

dance

'ആസാദി'ക്കൊപ്പം വൃദ്ധന്‍റെ നൃത്തം; വൈറലായി വിഡിയോ

Published:07 January 2020

ആസാദി മുഴക്കുമ്പോൾ ഏറ്റുവിളിക്കുക മാത്രമല്ല, അതിനൊപ്പം നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ആവേശവും കരുത്തും പകരുന്ന മുദ്രാവാക്യമാണ് ആസാദി. രാജ്യത്ത് എവിടെയെല്ലാം സമരങ്ങൾ നടക്കുന്നുണ്ടോ അവിടെയെല്ലാം ആസാദി പലരീതിയിൽ മുഴങ്ങുന്നുണ്ട്. ആസാദി മുഴക്കുമ്പോൾ ഏറ്റുവിളിക്കുക മാത്രമല്ല, അതിനൊപ്പം നൃത്തം ചെയ്യാം എന്നുകൂടി തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നത്.

ജെഎൻയു വിദ്യാർഥികൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മുംബൈയിൽ നടത്തിയ സമരത്തെ ആവേശംകൊള്ളിച്ച് ഒരാൾ ചെയ്ത നൃത്തമാണിത്. പ്രായത്തെ മറികടക്കുന്ന ആവേശത്തോടെ അദ്ദേഹം നൃത്തം ചെയ്യുകയാണ്. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നവരെ വീണ്ടും വിളിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. പ്രായം തളർത്താത്ത പോരാളിയെന്നാണ് ഇദ്ദേഹത്തെ സാമൂഹ്യ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top