31
March 2020 - 9:39 pm IST

Download Our Mobile App

Flash News
Archives

Market

kelpalm-cola-are-now-available-in-market

ആറ് ഫ്ലേവറുകളിൽ കെ​ല്‍പാം കോ​ള​ക​ള്‍ വി​പ​ണി​യി​ലേ​ക്ക്

Published:07 January 2020

# സ്വ​ന്തം ലേ​ഖ​ക​ൻ

വ​ര്‍ഷം മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 250 എം​എ​ല്‍ ബോ​ട്ടി​ലി​ന് 18 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടു​മാ​യി ര​ണ്ട് ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളാ​ണ് കെ​ല്‍പാ​മി​നു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം: പ​ന​യി​ല്‍നി​ന്നു​ള​ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ മു​ല്യ​വ​ർ​ധ​ന ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​സ്ഥാ​ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം കെ​ല്‍പാ​മി​ന്‍റെ പു​തി​യ ആ​റ് ഫ്ലേ​വ​റു​ക​ളി​ലു​ള്ള കോ​ള​ക​ൾ വി​പ​ണി​യി​ൽ. പ​നം പ​ഞ്ച​സാ​ര ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഓ​റ​ഞ്ച്, ജീ​ര​കം, പാം, ​ജി​ഞ്ച​ര്‍,  ലെ​മ​ണ്‍, ഗു​വ എ​ന്നീ  രു​ചി​ക​ളി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ല്‍ നി​ന്നും കോ​ള​ക​ള്‍ വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ന​ടി മ​ഞ്ജു​വാ​ര്യ​ര്‍ക്ക് ന​ല്‍കി കോ​ള​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. 
   
വ​ര്‍ഷം മൂ​ന്ന് കോ​ടി രൂ​പ​യു​ടെ വി​ല്‍പ്പ​ന പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. 250 എം​എ​ല്‍ ബോ​ട്ടി​ലി​ന് 18 രൂ​പ​യാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടു​മാ​യി ര​ണ്ട് ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളാ​ണ് കെ​ല്‍പാ​മി​നു​ള്ള​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ധു​നി​ക​വ​ത്ക​ര​ണ​വും വൈ​വി​ധ്യ​വ​ത്ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് വി​വി​ധ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ല​വി​ല്‍ സെ​മി ഓ​ട്ടോ​മാ​റ്റി​ക്ക് പെ​റ്റ്‌​ബോ​ട്ടി​ല്‍ യൂ​ണി​റ്റാ​ണു​ള്ള​ത്. ഫു​ള്ളി ഓ​ട്ടോ​മാ​റ്റി​ക്കാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​ല്‍പാം ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കു​ള്ള അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ സീ​സ​ണ്‍ അ​നു​സ​രി​ച്ച് മാ​ത്രം ല​ഭി​ക്കു​ന്ന​തി​നാ​ല്‍ അ​വ സം​സ്‌​ക​രി​ച്ച് ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ക്കാ​ന്‍ കോ​മ​ണ്‍ ഫെ​സി​ലി​റ്റി സ​ര്‍വീ​സ് സെ​ന്‍റ​ര്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​പ്പം ഉ​ല്‍പ​ന്ന ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കാ​ന്‍ ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ലാ​ബും സ​ജ്ജ​മാ​ക്കി.
 
കെ​ല്‍പാം ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് ബാ​ര്‍കോ​ഡ്, ട്രേ​ഡ്മാ​ര്‍ക്ക്, ഐ​എ​സ്ഒ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍, എ​ഫ്എ​സ്എ​സ്എ​ഐ എ​ന്നീ അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. പ​നം​പ​ഴ​ത്തി​ല്‍ നി​ന്നും നൊ​ങ്കി​ല്‍ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സ്‌​ക്വാ​ഷി​നും ജാ​മി​നും കെ​ല്‍പാ​മി​ന് പേ​റ്റ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​നം സ​ര്‍ബ​ത്ത്, പ​നം ക​ല്‍ക്ക​ണ്ടം, പ​നം ക​രു​പ്പ​ട്ടി, പ​നം കി​ഴ​ങ്ങും തേ​നും ചേ​ര്‍ത്തു കു​ട്ടി​ക​ള്‍ക്കു​ള്ള പോ​ഷ​കാ​ഹാ​രം എ​ന്നി​വ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. 
   
പാ​ല​ക്കാ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നെ​ല്ല് സം​ഭ​രി​ച്ച് ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള അ​രി​യാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കാ​നും നെ​ല്‍ക്കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ല​ത്തൂ​രി​ന​ടു​ത്ത ക​ല്ലേ​പ്പു​ള്ളി​യി​ല്‍ ആ​ധു​നി​ക റൈ​സ്മി​ല്ലി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്നു. കെ​ല്‍പാ​മി​ന്‍റെ കൈ​വ​ശ​മു​ള്ള 1.2 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് 9.61 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് മി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലു​ള്ള നി​ര​വ​ധി ആ​ളു​ക​ള്‍ക്ക് നേ​രി​ട്ടും അ​നു​ബ​ന്ധ​മാ​യും തൊ​ഴി​ല്‍ ല​ഭി​ക്കും. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ന്‍ മാ​സ്റ്റ​ര്‍, കെ​ല്‍പാം ചെ​യ​ര്‍മാ​ന്‍ അ​ഡ്വ​ക്ക​റ്റ് കെ . ​ത​ങ്ക​പ്പ​ന്‍, കെ​ല്‍പാം എം​ഡി അ​ശോ​ക​ന്‍ ആ​ര്‍,  റി​യാ​ബ് ചെ​യ​ര്‍മാ​ന്‍ ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, പി​ന്നി​ങ്ങ് മി​ല്‍ ചെ​യ​ര്‍മാ​ന്‍ റ​ഷീ​ദ്, സം​സ്ഥാ​ന വി​ക​ലാം​ഗ വി​ക​സ​ന കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ പ​ര​ശു​വ​ക്ക​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 


വാർത്തകൾ

Sign up for Newsletter



top