23
January 2020 - 2:36 am IST

Download Our Mobile App

Flash News
Archives

Updates

gold-sales-decreased-at-a-record-rate

വ്യാ​പാ​രം കു​റ​ഞ്ഞ് ജ്വ​ല്ല​റി​ക​ള്‍

Published:07 January 2020

വി​ല​യി​ല്‍ റെ​ക്കാ​ഡ് ഇ​ട്ട​ശേ​ഷം സ്വ​ര്‍ണ​വി​പ​ണി ഇ​ന്ന​ലെ പി​ന്നോ​ട്ട് ഇ​റ​ങ്ങി.  ഗ്രാ​മി​ന് 40 രൂ​പ​യാ​ണ് ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. പ​വ​ന് 320 രൂ​പ കു​റ​ഞ്ഞു. ഗ്രാ​മി​ന് 3,735 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ സ്വ​ര്‍ണ​വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 29,880 രൂ​പ​യാ​ണ് നി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച്ച  ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​യി​രു​ന്നു സ്വ​ര്‍ണ​വി​ല.

കൊ​ച്ചി: വി​ല​യി​ല്‍ റെ​ക്കാ​ഡ് ഇ​ട്ട​ശേ​ഷം സ്വ​ര്‍ണ​വി​പ​ണി ഇ​ന്ന​ലെ പി​ന്നോ​ട്ട് ഇ​റ​ങ്ങി.  ഗ്രാ​മി​ന് 40 രൂ​പ​യാ​ണ് ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. പ​വ​ന് 320 രൂ​പ കു​റ​ഞ്ഞു. ഗ്രാ​മി​ന് 3,735 രൂ​പ​യാ​ണ് ഇ​ന്ന​ല​ത്തെ സ്വ​ര്‍ണ​വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍ണ​ത്തി​ന് 29,880 രൂ​പ​യാ​ണ് നി​ര​ക്ക്. തി​ങ്ക​ളാ​ഴ്ച്ച  ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​യി​രു​ന്നു സ്വ​ര്‍ണ​വി​ല. ഗ്രാ​മി​ന് 3,775 രൂ​പ​യും പ​വ​ന് 30,200 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്. ആ​ഗോ​ള​വി​പ​ണി​യി​ല്‍ ഒ​രു ട്രോ​യ് ഔ​ണ്‍സി​ന് (31.1 ഗ്രാം) 1,562.87 ​ഡോ​ള​ര്‍ എ​ന്ന ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ഴും സ്വ​ര്‍ണം. വി​ല​കൂ​ടി​യ​തോ​ടെ അ​ത് കേ​ര​ള​ത്തി​ലെ വി​പ​ണി​യെ ബാ​ധി​ച്ചു തു​ട​ങ്ങി. 
   
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി വ്യാ​പാ​രം തീ​ര്‍ത്തും കു​റ​ഞ്ഞ നി​ല​യി​ലാ​ണ് ക​ട​ക​ള്‍. വി​ല സ്ഥി​ര​മാ​യി​രി​ക്കു​മ്പോ​ഴാ​ണ് ക​ച്ച​വ​ടം കൂ​ടു​ത​ല്‍ ന​ട​ക്കു​ക​യെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. വി​ല  കൂ​ടു​മോ​യെ​ന്നു​ള്ള അ​ന്വേ​ഷ​ണ​വും  ഉ​ണ്ട്.  ഇ​ന്ന​ലെ വി​ല കു​റ​ഞ്ഞി​ട്ടും ഇ​നി​യും വി​ല കൂ​ടു​മെ​ന്നും അ​ത് കാ​ര്യ​മാ​യി കു​റ​യി​ല്ലെ​ന്നു​മാ​ണ് പൊ​തു​വേ​യു​ള്ള നി​ഗ​മ​നം.     
   
അ​മെ​രി​ക്ക ഇ​റാ​ന്‍ സം​ഘ​ര്‍ഷ​മാ​ണ് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം. അ​മെ​രി​ക്ക ഇ​റാ​ന്‍ പ്ര​ശ്നം മൂ​ലം പെ​ട്രോ​ള്‍ വി​ല​യും സ്വ​ര്‍ണ വി​ല​യും വ​ര്‍ധി​ക്കു​ക​യാ​ണ്. മു​ന്‍ രീ​തി​യി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പെ​ട്രോ​ള്‍ വി​ല വ​ര്‍ധ​ന​യ്ക്കൊ​പ്പം സ്വ​ര്‍ണ​വി​ല​യും ഉ​യ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണി​പ്പോ​ള്‍. പ​ണ്ട് പെ​ട്രോ​ള്‍ വി​ല ഉ​യ​രു​മ്പോ​ള്‍ സ്വ​ര്‍ണ​വി​ല താ​ഴു​ന്ന രീ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​ഗോ​ള സം​ഘ​ര്‍ഷ സാ​ധ്യ​ത മൂ​ലം സ്വ​ര്‍ണ​ത്തി​ലേ​ക്ക് ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തും വി​ല വ​ര്‍ധ​ന​യ്ക്കു കാ​ര​ണ​മാ​ണ്. സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ലാ​ണ് സ്വ​ര്‍ണം പ​ല​രും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്. 
   
കേ​ര​ള​ത്തി​ല്‍ വി​വാ​ഹം ഉ​റ​പ്പി​ച്ച​വ​രെ​ല്ലാം സ്വ​ര്‍ണം മു​ന്‍കൂ​റാ​യി ബു​ക്കു ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ​പ്പോ​ള്‍.  ഒ​രു വ​ര്‍ഷ​ത്തേ​ക്കു വ​രെ സ്വ​ര്‍ണം ബു​ക്ക് ചെ​യ്ത​വ​രു​ണ്ട്. പ​ക്ഷെ വി​ല​യി​ലെ അ​സ്ഥി​ര​ത കാ​ര​ണം  പ​ല ക​ട​ക​ളും മു​ന്‍കൂ​ട്ടി​യു​ള്ള  ബു​ക്കി​ങ് നി​ര്‍ത്തി​വ​ച്ചു. മു​ന്‍കൂ​റാ​യി ബു​ക്കു ചെ​യ്യു​ന്ന ദി​വ​സ​ത്തെ വി​ല​യാ​ണ് വാ​ങ്ങു​ന്ന​വ​ര്‍ കാ​ലാ​വ​ധി​ക്കു​ശേ​ഷം ന​ല്‍കേ​ണ്ട​ത്. ഇ​പ്പോ​ഴു​ള്ള ആ​ഗോ​ള ട്രെ​ന്‍ഡി​ല്‍ ഇ​ത് എ​ങ്ങ​നെ ആ​യി​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ക്ക് ആ​ശ​ങ്ക​യു​ണ്ട്.വാ​ങ്ങു​ന്ന സ​മ​യ​ത്ത് കു​റ​ഞ്ഞ വി​ല​യാ​ണെ​ങ്കി​ല്‍ അ​ത് മ​തി​യാ​കും. വി​വാ​ഹ​ത്തി​ന് നേ​ര​ത്തേ ഇ​ത്ര പ​വ​ന്‍ ന​ല്‍കാം എ​ന്നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ല്‍ ഇ​തി​ല്‍ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. പ​ക​രം ഇ​ത്ര ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം എ​ന്നാ​ണ് വാ​ഗ്ദാ​നം. 


വാർത്തകൾ

Sign up for Newsletter



top