26
January 2020 - 1:53 am IST

Download Our Mobile App

Flash News
Archives

Kollywood

darbar-review

തലൈവർ മാസ് ! ദർബാർ റിവ്യൂ

Published:09 January 2020

# പീറ്റർ ജയിംസ്

ഈ പ്രായത്തിലും രജനികാന്ത് എന്ന നടന്‍ ആദിത്യ അരുണാചലമായി പകർന്നാടുമ്പോള്‍ ചടുല നൃത്തച്ചുവടുകളിലും മാസ് ആക്ഷന്‍ സീനുകളിലുമെല്ലാം നമ്മെ വിസ്മയിപ്പിക്കും.

സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തും കോളിവുഡിന് എന്നും ഹിറ്റുകള്‍ മാത്രം സമ്മാനിച്ച എ. ആര്‍ മുരുഗദോസും ആദ്യമായി ഒന്നിക്കുന്ന ദര്‍ബാർ ഇന്ന് തിയെറ്റുകളിലെത്തി. പഴയ രജനി അണ്ണന്‍റെ പകര്‍ന്നാട്ടം കണ്ട മാസ് എന്‍റര്‍ടെയ്നര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വേഷത്തില്‍ എത്തിയ രജനിയെ തൊണ്ണൂറുകളിലെ തലൈവരായി അവതിരിപ്പിക്കാനുള്ള ശ്രമമാണ് മുരുഗദോസ് നടത്തിയിരിക്കുന്നത്.

മുംബൈ നഗരത്തെ അടക്കി വാഴുന്ന മയക്കുമരുന്ന് പെണ്‍വാണിഭ മാഫിയെ തുരത്തിയോടിക്കാന്‍ നിയോഗിക്കപ്പെടുന്ന പൊലീസ് ഓഫിസര്‍ ആദിത്യ അരുണാചലമായാണ് രജനി എത്തുന്നത്. പിന്നാലെ മയക്കുമരുന്ന് മാഫിയ തന്‍റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. നിവേദ തോമസാണ് രജനികാന്തിന്‍റെ മകളായി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അച്ഛന്‍ - മകള്‍ അതിവൈകാരിക രംഗങ്ങളും കുടുംബ പ്രേക്ഷകരെ ചിത്രത്തോടടുപ്പിക്കും.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് രജനിയുടെ നായിക. ചില റൊമാന്‍സ് കോമഡി രംഗങ്ങളില്‍ മാത്രമാണ് നയന്‍സുള്ളത് ഈ സീനുകള്‍ നയന്‍സ് ഗംഭീരമാക്കി എന്ന് തന്നെ പറയാം. ചിത്രത്തിലുടനീളം നായിക പരിവേഷം നിവേദയ്ക്കാണ്.

ഈ പ്രായത്തിലും രജനികാന്ത് എന്ന നടന്‍ ആദിത്യ അരുണാചലമായി പകർന്നാടുമ്പോള്‍ ചടുല നൃത്തച്ചുവടുകളിലും മാസ് ആക്ഷന്‍ സീനുകളിലുമെല്ലാം നമ്മെ വിസ്മയിപ്പിക്കും. പോരാത്തതിന് തിയെറ്ററിനെ കോരിത്തരിപ്പിക്കുന്ന പഞ്ച് ഡയലോഗുകളും. പൊങ്കലിന് ആഹ്ളാദിക്കാന്‍ രജനി ആരാധകര്‍ക്ക് ഇതിൽ കൂടുതല്‍ എന്ത് വേണം. വില്ലനായി എത്തുന്ന സുനില്‍ ഷെട്ടിക്ക് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് തന്നെ കരുതാം. സര്‍പ്രൈസും ട്വിസ്റ്റും ഒന്നുമില്ലാത്ത ഒരു ക്ലീന്‍ സിനിമയാണ് ദര്‍ബാര്‍.

സന്തോഷ് ശിവന്‍റെ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതവും പതിവുപോലെ മികച്ചു നില്‍ക്കുന്നു. ലൈക പ്രൊഡക്ഷൻസാണ് ചിത്രത്തിന്‍റെ നിർമാണം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസും എസ്.ക്യൂബ് ഫിലിംസും ചേർന്നാണ് ചിത്രം കേരളത്തിലെത്തിച്ചത്. അപ്പോള്‍ ഇനി കൂടുതലൊന്നും ആലോചിക്കേണ്ട അണ്ണന്‍റെ പൊലീസ് വേഷത്തിലുള്ള അടിയും ഇടിയും ആട്ടവും പാട്ടും കണ്ട് ആഘോഷിക്കാന്‍ ധൈര്യമായിട്ട് ദര്‍ബാറിന് ടിക്കറ്റെടുക്കാം..


വാർത്തകൾ

Sign up for Newsletter



top