31
March 2020 - 10:41 pm IST

Download Our Mobile App

Flash News
Archives

Trends

laxmi-agarwal

പിങ്ക് സാരിയിൽ മനോഹരിയായി ലക്ഷ്മി അഗർവാൾ

Published:09 January 2020

ദീപിക പദുക്കോൺ നായികയായെത്തിയ ഛപാക് എന്ന ചിത്രത്തിന്‍റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്‍റെ പുതിയ ചിത്രങ്ങളുടെ പിന്നാലെയാണിപ്പോൾ ഫാഷൻ പ്രേമികൾ. ദീപിക പദുക്കോൺ നായികയായെത്തിയ ഛപാക് എന്ന ചിത്രത്തിന്‍റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ലക്ഷ്മി സോഷ്യൽ മീഡിയയിൽ സജീവമാണിപ്പോൾ.

ഇപ്പോഴിതാ സാരിയില്‍ അതിമനോഹരിയായി നില്‍ക്കുന്ന ലക്ഷ്മിയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഛപാകിന്‍റെ ആദ്യ സ്ക്രീനിങിന് എത്തിയതാണ് ലക്ഷ്മി. റാണി പിങ്ക് നിറത്തിലുള്ള സില്‍ക്ക് സാരിയാണ് ലക്ഷ്മി ധരിച്ചത്.

പ്രശസ്ത ഡിസൈനറായ സബ്യസാചി മുഖർജിയാണ് ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ലോങ് സ്ലീവ് ബ്ലൗസാണ് 29കാരിയായ ലക്ഷ്മി ഇതിനോടൊപ്പം ധരിച്ചത്. ഹെവി ചോക്കര്‍ കൂടി ധരിച്ചപ്പോള്‍ ലക്ഷ്മി കൂടുതല്‍ സുന്ദരിയായി.


വാർത്തകൾ

Sign up for Newsletter



top