26
January 2020 - 1:22 am IST

Download Our Mobile App

Flash News
Archives

Hollywood

avatar-2

കാത്തിരിപ്പുകൾക്ക് വിരാമം; അവതാർ 2 ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ജെയിംസ് കാമറൂൺ

Published:10 January 2020

വര്‍ഷങ്ങള്‍ക്ക് ശേഷം അവതാര്‍ വീണ്ടും എത്തുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

ജെയിംസ് കാമറൂണിന്‍റെ അവതാര്‍ 2 വിനായി ആകാംക്ഷകളോടെയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവതാര്‍ വീണ്ടും എത്തുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന ചിത്രം 2021 ഡിസംബര്‍ 18 ഓടെ തിയെറ്റുകളിലെത്തും.

വരാനിരിക്കുന്ന നാല് ഭാഗങ്ങളുടെ റിലീസ് തീയതിയും മുന്‍പ് പ്രഖ്യാപിച്ചിരുന്നു. മൂന്നാം ഭാഗം 2023 ഡിസംബര്‍ 22നും നാലാം ഭാഗം 2025 ഡിസംബര്‍ 19നും അഞ്ചാം ഭാഗം 2027 ഡിസംബര്‍ 17നുമാണ് റിലീസ് ചെയ്യുക. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുളള പോരാട്ടത്തിന്‍റെ കഥയാണ് അവതാറിന്‍റെ ആദ്യ ഭാഗം പറഞ്ഞത്.

2009ല്‍ എത്തിയ ആദ്യ ഭാഗം 2.7ദശലക്ഷം ഡോളറാണ് തിയെറ്ററുകളില്‍ നിന്നും നേടിയത്. അവതാറിന്‍റെ ബോക്‌സോഫീസ് റെക്കോര്‍ഡ് അടുത്തിടെയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം മറികടന്നത്.

 


വാർത്തകൾ

Sign up for Newsletter



top