23
January 2020 - 1:13 am IST

Download Our Mobile App

Flash News
Archives

World

sultan

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു

Published:11 January 2020

ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. സുൽത്താന്‍ ഖാബൂസിന്‍റെ പിന്‍ഗാമിയെ മൂന്ന് ദിവസത്തിനകം തെരഞ്ഞെടുക്കും. നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടും.

മ​സ്ക​റ്റ്: ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ സ​ഈ​ദ് (79) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. അ​ർ​ബു​ദ ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒമാനിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. സുൽത്താന്‍ ഖാബൂസിന്‍റെ പിന്‍ഗാമിയെ മൂന്ന് ദിവസത്തിനകം തെരഞ്ഞെടുക്കും. നാല്പത് ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തിക്കെട്ടും.

ആ​ധു​നി​ക ഒ​മാ​ന്‍റെ ശി​ല്‍​പി​യാ​യാ​ണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ബി​ൻ അ​റി​യ​പ്പെ​ടു​ന്ന​ത്. 49 വ​ര്‍​ഷ​മാ​യി ഒ​മാ​ന്‍റെ ഭ​ര​ണാ​ധി​കാ​രി​യാ​ണ്. 1970 ജ​നു​വ​രി 23 നാ​ണ് ത​ന്‍റെ പി​താ​വും പിൻ​ഗാ​മി​യു​മാ​യ സു​ൽ​ത്താ​ൻ സ​ഈ​ദ് ബി​ൻ താ​യ്‌​മൂ​റി​ൽ നി​ന്ന് ഖാ​ബൂ​സ് ബി​ൻ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​ത്. ഖാ​ബൂ​സ് ബി​ൻ സ​ഈ​ദി​ന്‍റെ സ​ത്യ​സ​ന്ധ​മാ​യ ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ഒ​മ​നെ വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്‍റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലായിരുന്നു ജനനം. അവിവാഹിതനാണ്. പുണെയിലും സലാലയിലുമായി  പ്രാഥമികവിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍  ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയ വ്യക്തിയാണ്. അറബ് ലോകത്തെ സമാധാന ദൂതൻ കൂടിയായിരുന്നു അദ്ദേഹം. നേരത്തെ അമെരിക്ക-ഇറാൻ പ്രശ്നം ഉണ്ടായപ്പോൾ സുൽത്താൻ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പുവരുത്തി.


വാർത്തകൾ

Sign up for Newsletter



top