31
March 2020 - 9:49 pm IST

Download Our Mobile App

Flash News
Archives

Bollywood

tahir

സുനിൽ ഗവാസ്കറായി താഹിർ രാജ്; ലുക്ക് പുറത്തുവിട്ട് രൺവീർ

Published:11 January 2020

ചിത്രത്തിലെ താഹിറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ.

കപിൽ ദേവിന്‍റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 83. ചിത്രത്തിൽ രൺവീർ സിംഗ് കപിലായി വേഷമിടുമ്പോൾ സുനിൽ ​ഗാവസ്ക്കറായെത്തുന്നത് താഹിർ രാജ് ബാസിൻ ആണ്. ചിത്രത്തിലെ താഹിറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1983 ലെ ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ.

കബീർ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം ഏപ്രിൽ 10 ന് ചിത്രം പുറത്തിറങ്ങും. ഇന്ത്യയുടെ മുൻ നായകൻ കൃഷ്ണമചാരി ശ്രീകാന്തായി നടൻ ജീവയാണ് വേഷമിടുന്നത്. 1981 മുതൽ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായാണ് അറിയപ്പെടുന്നത്.

ചിത്രത്തിനായി വലിയ തയറെടുപ്പുകളാണ് രൺവീർ ചെയ്തത്. കപിലിന്‍റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് നടി ദീപിക പദുകോണാണ്.

 
 
 
 
 
 
 
 
 
 
 
 
 

TAHIR RAJ BHASIN as The Little Master SUNIL GAVASKAR


വാർത്തകൾ

Sign up for Newsletter



top