31
March 2020 - 10:12 pm IST

Download Our Mobile App

Flash News
Archives

Updates

b-live-electric-vehicle-tourism-entering-to-kerala

ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ടൂ​റി​സം സം​രം​ഭം"​ബി: ലൈ​വ്' കേ​ര​ള​ത്തി​ലും

Published:11 January 2020

​ഇ​ന്ത്യ​യി​ലെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ടൂ​റി​സം രം​ഗ​ത്തെ മു​ന്‍നി​ര​ക്കാ​രും ഇ​ക്കോ ടൂ​റി​സം സ്റ്റാ​ര്‍ട്ട് അ​പ്പു​മാ​യ ബി: ​ലൈ​വ്, അ​വ​രു​ടെ സേ​വ​നം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തെ ക​ണ്ടെ​ത്താ​ന്‍, സ്മാ​ര്‍ട്ട് ഇ​ല​ക്‌​ട്രി​ക് ബൈ​ക്കു​ക​ളി​ല്‍ ഗൈ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​ര്‍ പാ​ക്കേ​ജാ​ണ് ബി: ​ലൈ​വ് ഒ​രു​ക്കു​ന്ന​ത്.

കൊ​ച്ചി: ​ഇ​ന്ത്യ​യി​ലെ ഇ​ല​ക്ട്രി​ക് വാ​ഹ​ന ടൂ​റി​സം രം​ഗ​ത്തെ മു​ന്‍നി​ര​ക്കാ​രും ഇ​ക്കോ ടൂ​റി​സം സ്റ്റാ​ര്‍ട്ട് അ​പ്പു​മാ​യ ബി: ​ലൈ​വ്, അ​വ​രു​ടെ സേ​വ​നം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തെ ക​ണ്ടെ​ത്താ​ന്‍, സ്മാ​ര്‍ട്ട് ഇ​ല​ക്‌​ട്രി​ക് ബൈ​ക്കു​ക​ളി​ല്‍ ഗൈ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​ര്‍ പാ​ക്കേ​ജാ​ണ് ബി: ​ലൈ​വ് ഒ​രു​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ഇ​ക്കോ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ടൂ​റി​സം മ​ന്ത്രാ​ല​യ​വു​മാ​യി യോ​ജി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന, നി​ര​വ​ധി അ​വാ​ര്‍ഡ് നേ​ടി​യ സ്റ്റാ​ര്‍ട്ട് അ​പ് ആ​ണ് ബി: ​ലൈ​വ്. ഇ-​ബൈ​ക് ടൂ​ര്‍സ്. 
 
ഗോ​വ, പു​തു​ശ്ശേ​രി, ക​ര്‍ണാ​ട​ക, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തെ തു​ട​ര്‍ന്നാ​ണ് ക​മ്പ​നി കൊ​ച്ചി​യി​ലെ സേ​വ​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ക​ലാ​പാ​ര​മ്പ​ര്യം, പൈ​തൃ​കം, സം​സ്കാ​രം, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ബി: ​ലൈ​വി​ന്‍റെ ടൂ​ര്‍ പാ​ക്കെ​ജ്, സ​ഞ്ചാ​രി​ക​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തും. 
   
കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ പ്ര​കൃ​തി ഭം​ഗി പ്ര​തി​വ​ര്‍ഷം 16 ദ​ശ​ല​ക്ഷം ആ​ഭ്യ​ന്ത​ര രാ​ജ്യാ​ന്ത​ര സ​ന്ദ​ര്‍ശ​ക​രെ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സി​ല്‍ നി​ര്‍ണാ​യ​ക സ്ഥാ​ന​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു​ള്ള​ത്. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക ആ​രോ​ഗ്യ​ത്തെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​മു​ണ്ട്. ​കേ​ര​ള​ത്തി​ന്‍റെ അ​ഭൗ​മ​മാ​യ സം​സ്ക്കാ​ര​വും അ​നു​പ​മ​മാ​യ സൗ​ന്ദ​ര്യ​വും തി​ക​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ പാ​ത​യി​ലൂ​ടെ ആ​സ്വ​ദി​ക്കാ​ന്‍, ഗൈ​ഡു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഇ​ബൈ​ക്ക് ടൂ​റി​നു ക​ഴി​യും. ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന കാ​ര്‍ബ​ണ്‍ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ന്‍ ഇ​തി​നു ക​ഴി​യും. കേ​ര​ള​ത്തി​ലെ എ​ല്ലാ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഇ ​വി​ക​ള്‍ വി​ന്യ​സി​പ്പി​ക്കാ​ന്‍ പ​രി​പാ​ടി​യു​ണ്ട്.
   
സം​സ്ഥാ​ന​ത്ത് സു​സ്ഥി​ര​മാ​യ ഇ​ക്കോ ടൂ​റി​സം സം​രം​ഭ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, കേ​ര​ള സ​ര്‍ക്കാ​ര്‍ ആ​ര്‍ ടി ​മി​ഷ​ന്‍ കോ ​ഓ​ര്‍ഡി​നേ​റ്റ​ര്‍, കെ ​രൂ​പേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. ഏ​തു വി​പ്ല​വ​ക​ര​മാ​യ സം​രം​ഭ​ങ്ങ​ളും കേ​ര​ള​ത്തി​ലാ​ണ് ആ​ദ്യം തു​ട​ക്കം കു​റി​യ്ക്കു​ക.    ക്ലീ​ന്‍ മൊ​ബി​ലി​റ്റി എ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ വീ​ക്ഷ​ണം പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ന്‍, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഒ​രു ഉ​പാ​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ബി: ​ലൈ​വ് സി​ഇ​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ സ​മ​ര്‍ത്ഥ് ​ഖേ​ല്‍ക്ക​റും സി​ഒ​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ സ​ന്ദീ​പ് മു​ഖ​ര്‍ജി​യും പ​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​ത്തെ, ഇ​ബൈ​ക്ക് ടൂ​റി​ലൂ​ടെ സ​ഞ്ചാ​രി​ക​ള്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ഓ​രോ ടൂ​റും ഒ​രു ക്യാ​പ്റ്റ​നാ​യി​രി​ക്കും ന​യി​ക്കു​ക. ക്യാ​പ്റ്റ​നാ​യി​രി​ക്കും ഓ​രോ​ന്നും വി​ശ​ദീ​ക​രി​ക്കു​ക. 

സ്മാ​ര്‍ട്ട് ഇ​ല​ക്ട്രി​ക് ബൈ​ക്ക് ഒ​റ്റ ചാ​ര്‍ജി​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കും. മ​ള്‍ട്ടി ഡി​സ്പ്ലേ​യോ​ടു കൂ​ടി​യ ഡി​ജി​റ്റ​ല്‍ സ്ക്രീ​ന്‍, ആ​ക്സി​ലേ​റ്റ​ര്‍, സു​ര​ക്ഷി​ത​മാ​യ റൈ​ഡി​ങ്ങി​നു​ള്ള പെ​ഡ​ല്‍ അ​സി​സ്റ്റ് എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​ണ്. സീ​റോ കാ​ര്‍ബ​ണ്‍ ടൂ​റി​സ​മാ​ണ് ആ​ത്യ​ന്തി​ക ല​ക്ഷ്യം. കൊ​ച്ചി, കോ​ട്ട​യം, കോ​വ​ളം ​എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ടു​ത്തു​ത​ന്നെ 100 ഇ​ല​ക്‌​ട്രി​ക് ബൈ​ക്കു​ക​ള്‍ വി​ന്യ​സി​ക്കും. 
   
ഇ ​ബൈ​ക്ക് ടൂ​ര്‍ കൊ​ച്ചി​യു​ടെ ഉ​ള്‍ക്കാ​ഴ്ച​ക​ള്‍, സ​ഞ്ചാ​രി​ക​ള്‍ക്ക് ല​ഭ്യ​മാ​ക്കും. മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ടൂ​റി​ന് അ​വ​ത​ര​ണ ഓ​ഫ​റാ​യി 1500 രൂ​പ​യാ​ണ് ഫീ​സ് ചു​മ​ത്തു​ക. പ​രി​ശീ​ല​നം സി​ദ്ധി​ച്ച ക്യാ​പ്റ്റ​ന്‍, ല​ഘു​ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍, സ്വ​ന്തം സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ സ്ലി​ങ് ബാ​ഗ്, കു​പ്പി​വെ​ള്ളം, സേ​ഫ്റ്റി ​ഗി​യ​ര്‍, പ്രാ​ഥ​മി​ക ചി​കി​ത്സ, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് ബാ​ക് അ​പ് സ​പ്പോ​ര്‍ട്ട് എ​ന്നി​വ ഇ ​ബൈ​ക്ക് ടൂ​റി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top