31
March 2020 - 9:26 pm IST

Download Our Mobile App

Flash News
Archives

Football

kerala-blasters-important-match-preview
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കോൽക്കത്തയിൽ പരിശീലനത്തിൽ.

കേരള ബ്ലാസ്റ്റേഴ്സ് ഓ​ൾ ഔ​ട്ട് അ​റ്റാ​ക്കിന്

Published:11 January 2020

ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത​വ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​പ്പോ​ൾ. തു​ട​ർ​തോ​ൽ​വി​ക​ളും സ​മ​നി​ല​ക​ളു​മാ​യി പു​റ​ത്താ​ക​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കി​ട്ടി​യ ആ​ത്മി​വി​ശ്വാ​സ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ ഉ​ജ്വ​ല വി​ജ​യം.

കോ​ൽ​ക്ക​ത്ത: ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത​വ​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​പ്പോ​ൾ. തു​ട​ർ​തോ​ൽ​വി​ക​ളും സ​മ​നി​ല​ക​ളു​മാ​യി പു​റ​ത്താ​ക​ലി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കി​ട്ടി​യ ആ​ത്മി​വി​ശ്വാ​സ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ ഉ​ജ്വ​ല വി​ജ​യം. അ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് ക​രു​ത്ത​രാ​യ എ​ടി​കെ കോ​ൽ​ക്ക​ത്ത​യു​മാ​യി കൊ​മ്പു കോ​ർ​ക്കു​ക‍യാ​ണ്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ലും ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ പു​റ​ത്തെ​ടു​ത്ത മി​ക​വ് ആ​വ​ർ​ത്തി​ച്ചാ​ൽ മാ​ത്ര​മേ കേ​ര​ള​ത്തി​ന് എ​ന്തെ​ങ്കി​ലും ര​ക്ഷ​യു​ള്ളൂ. 

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ത്മ​വി​ശ്വാ​സം എ​ന്തെ​ന്നു​വ​ച്ചാ​ൽ എ​ടി​കെ​യു​മാ​യി അ​വ​സാ​നം ക​ളി​ച്ച അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന​താ​ണ്. ഈ ​സീ​സ​ണി​ൽ​ത്ത​ന്നെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ്, എ​ടി​കെ​യെ 2-1നു ​തോ​ൽ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ ​പ​രാ​ജ​യ​ത്തി​ൽ​നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട് കോ​ൽ​ക്ക​ത്ത വ​ൻ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. മു​ന്നേ​റ്റ​നി​ര​യി​ലെ അ​വ​രു​ടെ സൂ​പ്പ​ർ കൂ​ട്ടു​കെ​ട്ട്, റോ​യി കൃ​ഷ്ണ​യും ഡേ​വി​ഡ് വി​ല്യം​സും ഉ​ജ്വ​ല ഫോ​മി​ലാ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് കോ​ൽ​ക്ക​ത്ത അ​ടി​ച്ചു​കൂ​ട്ടി​യ 21 ഗോ​ളു​ക​ളി​ൽ 13ഉം ​പി​റ​ന്ന​ത് ഇ​രു​വ​രി​ൽ​നി​ന്നു​മാ​ണ്. മും​ബൈ സി​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് കോ​ൽ​ക്ക​ത്ത ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്
ആ​റു ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും ര​ണ്ട് പ​രാ​ജ​യ​വു​മ​ട​ക്കം 21 പോ​യി​ന്‍റാ​ണ് എ​ടി​കെ​യ്ക്കു​ള്ള​ത്, മൂ​ന്നാം സ്ഥാ​ന​വും. 

കേ​ര​ള​ത്തി​ന്‍റെ​യും ക​രു​ത്ത് മു​ന്നേ​റ്റ​നി​ര​യി​ൽ​ത്ത​ന്നെ​യാ​ണ് മെ​സി ബൗ​ളി​യും ഓ​ഗ്ബ​ച്ച​യും ചേ​ർ​ന്ന് ഈ ​സീ​സ​ണി​ൽ നേ​ടി​യ​ത് 11 ഗോ​ളു​ക​ളാ​ണ്. 11 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 11 പോ​യി​ന്‍റ് മാ​ത്ര​മു​ള്ള കേ​ര​ളം എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഈ ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ചാ​ൽ നാ​ലാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി​യു​മാ​യു​ള്ള പോ​യി​ന്‍റ് അ​ക​ലം ര​ണ്ടാ​യി കു​റ​യും. അ​ത് കേ​ര​ള​ത്തി​നു വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മേ​കും. എ​ന്തു​ത​ന്നെ​യാ​യാ​ലും ഒ​രു ഓ​ൾ ഔ​ട്ട് അ​റ്റാ​ക്കി​നാ​കും ഷ​ട്ടോ​രി ശ്ര​മി​ക്കു​ക. 

ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ പൂ​ർ​ണ മാ​ച്ച് ഫി​റ്റ​ല്ലാ​തി​രു​ന്നി​ട്ടും ജി​യാ​നി സു​യി​വ​ർ​ലൂ​ണി​നെ ക​ളി​പ്പി​ക്കാ​ൻ എ​ൽ​കോ നി​ർ​ബ​ന്ധി​ത​നാ​യി. കാ​ര​ണം രാ​ജു ഗെ​യ്ക്‌​വാ​ദും പ​രു​ക്കേ​റ്റ് പോ​യ​തോ​ടെ പി​ന്നെ സെ​ൻ​ട്ര​ൽ ഡി​ഫ​ൻ​സി​ൽ വേ​റെ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി. രാ​ഹു​ലി​ന് വീ​ണ്ടും പ​രി​ക്ക്..​ബാ​ക്കി​യു​ള്ള ര​ണ്ടു മ​ല​യാ​ളി മി​ഡ്ഫീ​ൽ​ഡ​ർ​മാ​രെ​യും പു​റ​ത്തി​രു​ത്തി​യാ​ണ് അ​ദ്ദേ​ഹം സ്റ്റാ​ർ​ട്ടിം​ഗ് ഇ​ല​വ​നെ ഇ​റ​ക്കി​യ​ത്. ഒ​രേ പ്ര​ദേ​ശ​ത്തു​കാ​രാ​യ ജീ​ക്‌​സ​ണും സെ​യ്ത്യ​സെ​ന്നും ഹാ​ളി​ച്ച​ര​ണും തു​ട​ക്കം മു​ത​ലേ മി​ഡ്ഫീ​ൽ​ഡി​ൽ മി​ക​ച്ച പ​ര​സ്പ​ര​ധാ​ര​ണ കാ​ട്ടി. ഓ​ഗ്‌​ബെ​ച്ചെ​ക്ക് 33 -ാം മി​നി​റ്റി​ൽ 1-1 സ​മ​നി​ല ഗോ​ള​ടി​ക്കാ​ൻ സു​യി​വ​ർ​ലൂ​ൺ ന​ൽ​കി​യ ത്രൂ ​പാ​സ്സ് ത​ന്നെ​യാ​യി​രു​ന്നു ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ടേ​ണിം​ഗ് പോ​യ​ന്‍റാ​യി ഈ ​ത്രൂ പാ​സ് മാ​റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ ടീ​മി​ന്‍റെ താ​മ​സ​സ്ഥ​ല​ത്ത് ഹാ​ളി​ച്ച​ര​ൺ ന​ർ​സാ​രി​യെ നി​ര​ന്ത​ര​മാ​യി ബോ​ധ​വ​ത്ക​രി​ച്ച കോ​ച്ചി​ന്‍റെ ആ​ഗ്ര​ഹ​ത്തി​നൊ​ത്ത പ്ര​ക​ട​നം ന​ട​ത്താ​ൻ ഒ​ടു​വി​ൽ ഈ 19-ാം ​ന​മ്പ​ർ ജേ​ഴ്്‌​സി​ക്കാ​ര​നും ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ഓ​ൾ ഔ​ട്ട് അ​റ്റാ​ക്ക് ക​ളി​ച്ച​ലും ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ കേ​ര​ള​ത്തി​നു ചു​വ​ടു​പി​ഴ​ച്ചി​രു​ന്നു.. ബോ​ബോ യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദാ​ണ് ആ​ദ്യം മു​ന്നി​ൽ ക​ട​ന്ന​ത്. എ​ന്നാ​ൽ ആ​ദ്യ 45 മി​നി​റ്റ് അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും പി​ന്നി​ൽ നി​ന്നു ക​യ​റി​വ​ന്ന് 3-1 ന്‍റെ ലീ​ഡി​ലേ​ക്ക് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ത്തി​യി​രു​ന്നു. വിം​ഗി​ൽ നി​ന്നു​ള്ള കൃ​ത്യ​മാ​യ ക്രോ​സു​ക​ൾ ത​ന്നെ​യാ​ണ് ഇ​തി​ൽ ര​ണ്ടു ഗോ​ളി​നും വ​ഴി വെ​ട്ടി​യ​ത്. ഡ്രോ​ബ​റോ​വി​ന് സെ​യ്ത്യ​സെ​ൻ ആ​യി​രു​ന്നു അ​സി​സ്റ്റ് എ​ങ്കി​ൽ മെ​സ്സി​ക്ക് ഹാ​ളി​ച്ച​ര​ണും.

ആ​ദ്യ​പ​കു​തി​യു​ടെ ആ​ദ്യ 30 മി​നി​റ്റ് വ​രെ മാ​ത്ര​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ക​ളി​ക്ക​ള​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും ത​ല​പൊ​ക്കാ​ൻ കേ​ര​ള അ​വ​രെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നു പ​റ​യു​ന്ന​താ​വും ശ​രി. 59-ാം മി​നി​റ്റി​ൽ സെ​യ്ത്യ​സെ​ൻ സിം​ഗി​ന്‍റെ​യും 74-ാം മി​നി​റ്റി​ൽ വീ​ണ്ടും ഓ​ഗ്‌​ബെ​ച്ചെ​യു​ടെ​യും ഗോ​ളു​ക​ൾ.

ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ വേ​ട്ട​യാ​ടു​ന്ന മ​റ്റൊ​രു കാ​ര്യം​മ ഏ​ഴു ഹോം ​മാ​ച്ചു​ക​ളും സ​മാ​പി​ച്ചു എ​ന്ന​താ​ണ്. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ൾ മാ​ത്രം. ഇ​ന്ന​ത്തേ​ത​ട​ക്കം അ​ഞ്ച് എ​വേ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​നു​ണ്ട്. . അ​തി​ൽ കോ​ൽ​ക്ക​ത്ത , ഗോ​വ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ര​ണ്ട് എ​വേ മ​ത്സ​ര​ങ്ങ​ൾ. ബാ​ക്കി​യു​ള്ള ര​ണ്ടു ഹോം ​മാ​ച്ചി​ൽ ഒ​രെ​ണ്ണം ബെം​ഗ​ളു​രു​വി​നെ​തി​രെ​യും മ​റ്റൊ​ന്ന് ചെ​ന്നൈ​യി​നെ​തി​രെ​യും. എ​ന്താ​യാ​ലും ര​ണ്ടും ക​ല്പി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങു​ക​യാ​ണ് പു​തി​യ ക​ളി​ക​ൾ കാ​ണാ​നും പ​ഠി​പ്പി​ക്കാ​നു​മാ​യി. 


വാർത്തകൾ

Sign up for Newsletter



top