04
June 2020 - 9:00 pm IST

Download Our Mobile App

Flash News
Archives

World

iraq-military

ഇറാഖ് വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം; നാല് സൈനികർക്ക് പരുക്ക്

Published:13 January 2020

ഇ​റാ​ഖിൽ യു​എ​സ് സൈ​നി​ക​ർ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന വ്യോ​മ​താ​വ​ളം. നാ​ലു റോ​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ പ​തി​ച്ച​ത്.

ബാ​ഗ്ദാ​ദ്: ഇ​റാഖിലെ വ്യോ​മ​താ​വ​ള​ത്തി​നു നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം. വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ വ്യോ​മ​താ​വ​ള​ത്തി​നു നേർ​ക്കാ​ണു ഞാ​യ​റാ​ഴ്ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഇ​റാഖ് സൈ​നി​ക​ർ​ക്കു പ​രുക്കേ​റ്റ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഇ​റാ​ഖിൽ യു​എ​സ് സൈ​നി​ക​ർ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന വ്യോ​മ​താ​വ​ളം. നാ​ലു റോ​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ പ​തി​ച്ച​ത്.

ഇ​വി​ടെ​ നി​ന്ന് ഭൂ​രി​പ​ക്ഷം യു​എ​സ് സൈ​നി​ക​രെ​യും നീ​ക്കി​യി​രു​ന്ന​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ളെ അറിയിച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​നും അ​മെ​രി​ക്ക​യും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു പു​തി​യ റോ​ക്ക​റ്റാ​ക്ര​മ​ണം.

ഇ​റാ​ഖി​ൽ യു​എ​സ് സൈ​നി​ക​രു​ള്ള താ​വ​ള​ങ്ങ​ൾ​ക്കു നേ​രെ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ റോ​ക്ക​റ്റ്, മോ​ർ​ട്ടാ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​റാ​ഖി സൈ​നി​ക​ർ​ക്കാ​ണു പ​രുക്കേ​റ്റ​ത്.


വാർത്തകൾ

Sign up for Newslettertop