23
January 2020 - 1:49 am IST

Download Our Mobile App

Flash News
Archives

Mollywood

utthara-unni

നടി ഉത്തര ഉണ്ണി വിവാഹിതയാകുന്നു

Published:13 January 2020

നിതേഷ് നായരാണ് വരൻ. എറണാകുളം കുമ്പളത്തെ റിസോർട്ടിൽ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞു.

നർത്തകിയും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നിതേഷ് നായരാണ് വരൻ. എറണാകുളം കുമ്പളത്തെ റിസോർട്ടിൽ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞു. നടി ഊർമിള ഉണ്ണിയുടെ മകളാണ് ഉത്തര.

ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയ വിഡിയോ പങ്കുവെച്ച് ഉത്തര തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഉത്തരയുടെ കാലിൽ ചിലങ്ക അണിയിച്ചാണ് നിതേഷ് വിവാഹ അഭ്യർഥന നടത്തിയത്. താരദമ്പതികളായ ബിജു മേനോനും സംയുക്ത വർമയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പീകോക്ക് നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ് അതിമനോഹരിയായാണ് ഉത്തര ചടങ്ങിന് എത്തിയത്.

ഈ വർഷം ഏപ്രിൽ അഞ്ചിനാണ് വിവാഹം. ഷോർട്ട് ഫിലിമുകളും ഡോക്യുമെന്‍ററിയുമൊക്കെ ഉത്തര സംവിധാനം ചെയ്തിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top