07
July 2020 - 4:47 pm IST

Download Our Mobile App

Trends

deepika-padukone

മഞ്ഞയിൽ അലിഞ്ഞ് ദീപിക പദുക്കോൺ... വിടാതെ ഫാഷൻപ്രേമികൾ

Published:13 January 2020

ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഛപാക്കെന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രചാരണപരിപാടികളിലാണ് ബോളിവുഡ് നടി ദീപിക പദുകോണ്‍. അതിനാൽ തന്നെ ഫാഷൻപ്രേമികളും ഇപ്പോൾ ദീപികയുടെ പുറകെയാണ്.

ധാരാളം ആരാധകരുള്ള  ദീപിക വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്നയാളുമാണ്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാറുമുണ്ട്.

മുംബൈ പ്രസ് ക്ലബിൽ നടന്ന ഫൊട്ടോഗ്രഫർമാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനില്‍ക്കുന്നത്. മഞ്ഞ നിറത്തിലുള്ള ട്രഡീഷനൽ സ്റ്റൈൽ സല്‍വാറിലായിരുന്നു ദീപിക എത്തിയത്.

പ്രശസ്ത ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ഗോൾഡൻ ഷെൽ വർക്കുകളായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. ബൺ സ്റ്റൈലിൽ തലമുടി കെട്ടിവച്ചെത്തിയ ദീപികയുടെ വലിയ കമ്മലുകളിലാണ് എല്ലാവരുടെയും കണ്ണുകളുടക്കിയത്.


വാർത്തകൾ

Sign up for Newsletter



top