23
January 2020 - 1:34 am IST

Download Our Mobile App

Flash News
Archives

Kerala

petrol-prices

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ വില കുറഞ്ഞു, ഡീസലിന് മാറ്റമില്ല

Published:14 January 2020

തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ വില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 77 രൂപ 73 പൈസയാണ്. ഡീസൽ വില 72 രൂപ 80 പൈസയും.

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ കുറവ് തുടരുന്നു. പെട്രോൾ വിലയിൽ ഇന്ന് 10 പൈസ കുറഞ്ഞു. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് പെട്രോൾ വില കുറയുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 77 രൂപ 73 പൈസയാണ്. ഡീസൽ വില 72 രൂപ 80 പൈസയും. തിരുവനന്തപുരത്ത് പെട്രോൾ വില 79 രൂപ 11 പൈസയാണ്.

ഡീസൽ വില 74 രൂപ 20 പൈസയാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 78 രൂപ 7 പൈസ, 73 രൂപ 14 പൈസ എന്നിങ്ങനെയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 75 രൂപ 70 പൈസയാണ്. ഡീസൽ വിലയാകട്ടെ 69 രൂപ 6 പൈസയും. മൂന്നുദിവസം കൊണ്ട് പെട്രോൾ വിലയിൽ 30 പൈസയാണ് കുറഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top