23
January 2020 - 2:45 am IST

Download Our Mobile App

Flash News
Archives

National

abdul

സിപിഎം മുതിർന്ന നേതാവ് അബ്ദുൾ വഹാബ് അന്തരിച്ചു

Published:14 January 2020

ഇടുക്കി ജില്ലയിലും പീരുമേട് താലൂക്കിലും കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എകെജിയുടെ നേതൃത്വത്തിൽ നടന്ന അമരാവതി കുടിയിറക്കിനെതിരായ സമരത്തിലും സജീവ സാന്നിധ്യമായിരുന്നു.

കമ്പം: തമിഴ്നാട്ടിലെ സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് സഖാവ് അബ്ദുൾ വഹാബ് (96) കമ്പത്ത് അന്തരിച്ചു. പാർട്ടി തമിഴ്നാട് സംസ്ഥാന കമ്മിറ്റി അംഗം തീക്കതിർ ദിനപ്പത്രം ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി ഇടുക്കി ജില്ല അഡ്ഹോക്ക് കമ്മിറ്റിയിൽ അഞ്ചംഗങ്ങളിൽ സഖാവും ഉൾപ്പെട്ടിരുന്നു.

ഇടുക്കി ജില്ലയിലും പീരുമേട് താലൂക്കിലും കമ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1952 ൽ വണ്ടിപ്പെരിയാറിൽ പ്രവർത്തിക്കുന്ന കാലത്താണ് തിരു-കൊച്ചി സർക്കാരിന്‍റെ പൊലീസ് രണ്ട് തോട്ടം തൊഴിലാളികളെ വെടിവെച്ചു കൊന്നത്.

തുടർന്ന് തോട്ടം തൊഴിലാളികളെ അണിനിരത്തി തോട്ടം ഉടമകളുടെ ഗൂണ്ടാസംഘത്തെയും പൊലീസിനെതിരേയും പ്രതിരോധ നിര തീർക്കുന്നതിലും മുൻനിരയിൽ ഉണ്ടായിരുന്നു. 1961 ൽ എകെജിയുടെ നേതൃത്വത്തിൽ നടന്ന അമരാവതി കുടിയിറക്കിനെതിരായ സമരത്തിലും സജീവ സാന്നിധ്യമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top