23
February 2020 - 9:34 am IST

Download Our Mobile App

Flash News
Archives

Astrology

astro

രാശി ഏതെന്ന് ശരിക്കറിയാമോ ? തെറ്റാതിരിക്കാൻ, തെറ്റിദ്ധരിക്കാതിരിക്കാൻ; കുറിപ്പ് വായിക്കാം

Published:14 January 2020

മതവിദ്യാലയങ്ങളിലും മറ്റും പ്രപഞ്ചോത്പത്തിയെയും ഭൂമിയുടെ ഉത്‌പത്തിപരിണാമങ്ങളെയും ഒക്കെപ്പറ്റി അശാസ്ത്രീയമായ കാര്യങ്ങൾ പഠിപ്പിക്കുന്നതും കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും.

ജ്യോതിഷത്തിൽ ആകെ 12 രാശികൾ ഉണ്ട്. ഓരോ രാശിയ്ക്കും ഓരോ  പ്രത്യേകതകളുമുണ്ട്. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെയാണ് അവ. ഈ രാശികളെ ശരിക്കറിഞ്ഞിരിക്കേണ്ടതാണ്. 

ഫെയ്സ്ബുക്ക് കുറിപ്പ്

*സംക്രാന്തി ദിനങ്ങൾ - മേടം മുതൽ മീനം വരെ (2019-20)*
(സയൻസ് പഠിക്കുന്ന കുട്ടികൾ പത്രവാർത്തകൾ വായിച്ചു തെറ്റു പഠിക്കാതിരിക്കാൻ പോസ്റ്റ് ചെയ്യുന്നത്)‌
രാശിയുടെ മലയാളം പേര്, ലത്തീൻ പേര്, രാശിയെ തിരിച്ചറിയാൻ അതിലെ തെളിഞ്ഞുകാണാവുന്ന നക്ഷത്രങ്ങളെ ചേർത്തു സങ്കല്പിച്ചിട്ടുള്ള രൂപം, സൂര്യൻ ആ രാശിയിലേക്കു കടക്കുന്ന ദിവസം (അതാണു സംക്രാന്തി അഥവ സംക്രമം) എന്നിവ ക്രമത്തിൽ.

1. മേടം - Aries – ആട് Mar 20, 2019: Sun enters sign Aries (0 degrees)
2. ഇടവം - Taurus – കാള April 20, 2019: Sun enters sign Taurus (30 degrees)
3. മിഥുനം - Gemini – മിഥുനങ്ങൾ May 21, 2019: Sun enters sign Gemini (60 degrees)
4. കർക്കിടകം - Cancer – ഞണ്ട് June 21, 2019: Sun enters sign Cancer (90 degrees)
5. ചിങ്ങം - Leo – സിംഹം July 23, 2019: Sun enters sign Leo (120 degrees)
6. കന്നി - Virgo – കന്യക Aug 23, 2019: Sun enters sign Virgo (150 degrees)
7. തുലാം - Libra – ത്രാസ് Sep 23, 2019: Sun enters sign Libra (180 degrees)
8. വൃശ്ചികം - Scorpio - തേള്‍ Oct 23, 2019: Sun enters sign Scorpio (210 degrees)
9. ധനു - Sagittarius – വില്ല് Nov 22, 2019: Sun enters sign Sagittarius (240 degrees)
10. മകരം - Capricon - മാന്‍ Dec 22, 2019: Sun enters sign Capricorn (270 degrees)*
11. കുംഭം - Aquarius – കുടം Jan 20, 2020: Sun enters sign Aquarius (300 degrees)
12. മീനം - Pisces - മീന്‍ Feb 19, 2020: Sun enters sign Pisces (330 degrees)

ശാസ്ത്രീയമായ ഈ വിവരങ്ങൾക്കു സന്ദർശിക്കാവുന്ന ആധികാരികതയുള്ള വെബ്‌സൈറ്റ് താളുകളുടെ ലിങ്ക്:
https://earthsky.org/human-world/suns-entry-into-each-sign
https://earthsky.org/huma…/suns-entry-into-zodiac-signs-2020

ശാസ്ത്രീയമല്ലാത്ത (കൃത്യതപ്പെടുത്തത്ത) കണക്കുകൂട്ടലുകൾ പ്രകാരമുള്ളത് ശരിയായത് എന്നമട്ടിൽ പത്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ സയൻസ് പഠിക്കുന്ന കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാകാം. നിരയനരീതി എന്നൊക്കെ ചിലർ പറയാൻ നോക്കുമെങ്കിലും മൂന്നാഴ്ചയിലധികം മുമ്പു നടന്ന പ്രപഞ്ചസംഭവം ഇന്നാണ്, നാളെയാണ് എന്നൊക്കെയാണു കണക്കിൽ കാണുന്നതെങ്കിൽ ആ കണക്കു തിരുത്തുകയാണു വേണ്ടത്.

മനുഷ്യർ കണ്ണാലെ കാണുന്നതാകയാൽ ഗ്രഹണങ്ങൾ കണക്കാക്കുന്നതിനു തിരുത്തൽ നടത്തിയസ്ഥിതിക്ക് എല്ലാ കാര്യങ്ങളും കണക്കൊപ്പിച്ച് ആകുമാറു കാലഗണന പരിഷ്ക്കരിക്കുന്നതല്ലേ നല്ലത്? അല്ലെങ്കിൽ കാലക്രമത്തിൽ ആ കണക്കുരീതി അപ്പാടെ മ്യൂസിയം പീസായിപ്പോകും എന്നു ചിന്തിക്കേണ്ടത് അതിന്‍റെ പ്രയോക്താക്കളാണ്.

ഏതായാലും അധ്യാപകരും രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുമല്ലോ. മതവിദ്യാലയങ്ങളിലും മറ്റും പ്രപഞ്ചോത്പത്തിയെയും ഭൂമിയുടെ ഉത്‌പത്തിപരിണാമങ്ങളെയും ഒക്കെപ്പറ്റി അശാസ്ത്രീയമായ കാര്യങ്ങൾ പഠിപ്പിക്കുന്നതും കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കും. എന്നാൽ സയൻസാണു ശരി എന്ന അടിസ്ഥാനധാരണ സമൂഹത്തിന് ഉള്ളതിനാലാണ് ഭൂമി ഉരുണ്ടതാണെന്നും പ്രപഞ്ചകേന്ദ്രമല്ലെന്നുമൊക്കെ അവർ മനസിലുറപ്പിച്ച് മറ്റുള്ളവയെ തള്ളിക്കളയുന്നത്. ഇത് സയൻസ് വിദ്യാഭ്യസത്തിന്‍റെയും ശാസ്ത്രബോധത്തിന്‍റെയും സ്വാധീനമാണ്.


വാർത്തകൾ

Sign up for Newsletter



top