26
January 2020 - 1:26 am IST

Download Our Mobile App

Flash News
Archives

Cricket

cricket

ഇന്ത്യയ്ക്ക് ബാറ്റിങ്; തകർച്ചയോടെ തുടക്കം

Published:14 January 2020

സ്കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി.

മും​ബൈ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇന്ത്യയ്ക്ക് തകർച്ചയോടെയാണ് തുടക്കം. സ്കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോൾ ഇന്ത്യയ്ക്ക് ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. 15 പന്തിലൽ രണ്ടു ഫോറുകൾ വീതം 10 റൺസെടുത്ത രോഹിത്തിനെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്.

അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ശിഖർ ധവാൻ (ഒന്ന്), ലോകേഷ് രാഹുൽ (4) എന്നിവർ ക്രീസിൽ. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​നെ ഒ​ഴി​വാ​ക്കി ര​ണ്ടു സ്പി​ന്ന​ർ​മാ​രു​മാ​യാ​ണ് ഓ​സീ​സ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ആ​ഷ്ട​ണ്‍ ആ​ഗ​റും ആ​ദം സാ​മ്പ​യു​മാ​ണ് ഓ​സീ​സ് നി​ര​യി​ലെ സ്പി​ന്ന​ർ​മാ​ർ.

ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ, പേ​സ​ർ ശാ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​രെ അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടു​ത്തി. മൂ​ന്ന് സ്പെ​ഷ​ലി​സ്റ്റ് പേ​സ് ബൗ​ള​ർ​മാ​ർ ടീ​മി​ലു​ണ്ട്. പ​രുക്കി​ൽ നി​ന്നും മോ​ചി​ത​നാ​യി എ​ത്തി​യ ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് ഷ​മി​യും ടീ​മി​ലു​ണ്ട്. ഓ​ൾ​റൗ​ണ്ട​ർ കേ​ദാ​ർ ജാ​ദ​വി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. കഴിഞ്ഞ വർഷം ഓസ്ട്രേലിയ 3-2 ന് പരമ്പര നേടിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top