23
February 2020 - 11:01 am IST

Download Our Mobile App

Flash News
Archives

Special

snow

റോഡിലൂടെ തെന്നിനീങ്ങി മഞ്ഞുപാളികൾ, പേടിച്ചോടി സഞ്ചാരികൾ; വിഡിയോ

Published:14 January 2020

മഞ്ഞിടിച്ചിലിനെ തുടർന്ന് മഞ്ഞുകട്ടകൾ റോഡിലൂടെ തെന്നി നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ.

റോഡിലൂടെ തെന്നി നീങ്ങുന്ന മഞ്ഞുമലയുടെ ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മഞ്ഞുവീഴ്ച ക്യാമറയിൽ പകർത്തുന്ന വിനോദസഞ്ചാരികൾ മഞ്ഞുമല കണ്ട് ഭയന്നോടുന്നതും വിഡിയോയിൽ കാണാം. ഹിമാചൽപ്രദേശിലെ ടിങ്കു നല്ലയിലാണ് സംഭവം.

ഐആർഎസ് ഉദ്യോഗസ്ഥനായ നവീദ് ട്രമ്പോയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. മഞ്ഞിടിച്ചിലിനെ തുടർന്ന് മഞ്ഞുകട്ടകൾ റോഡിലൂടെ തെന്നി നീങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ശനിയാഴ്ച ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു. ഇതാകാം ഹിമപാതത്തിന് കാരണമെന്നാണ് നിഗമനം.

 


വാർത്തകൾ

Sign up for Newsletter



top