23
February 2020 - 9:32 am IST

Download Our Mobile App

Flash News
Archives

Kollywood

rashmika-mandana

രാശ്മിക മന്ദാനയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

Published:16 January 2020

ഇരുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്ന് കാറുകളിലായി ബംഗളരൂവില്‍ നിന്നുള്ള ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്.

നടി രാശ്മിക മന്ദാനെയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. കുടക് ജില്ലയിലെ വിരാജ്‌പേട്ടിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇരുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂന്ന് കാറുകളിലായി ബംഗളരൂവില്‍ നിന്നുള്ള ആദായ നികുതി സംഘമാണ് പരിശോധന നടത്തിയത്.

ഷൂട്ടിങ് തിരക്കിലായതിനാല്‍ പരിശോധന സമയത്ത് നടി വീട്ടിലുണ്ടായിരുന്നില്ല. നടിയുടെ അച്ഛന്‍റെ ഉടമസ്ഥതയിലാണ് വീട്. കന്നടയിലും തെലുങ്കിലും വന്‍പ്രതിഫലം വാങ്ങുന്ന നടിയാണ് രാശ്മിക മന്ദാന. ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി താരം മാറുകയായിരുന്നു. ഈ ചിത്രത്തിലൂടെ മലയാളത്തിലും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ രാശ്മികയ്ക്ക് കഴിഞ്ഞിരുന്നു.


വാർത്തകൾ

Sign up for Newsletter



top