23
February 2020 - 9:13 am IST

Download Our Mobile App

Flash News
Archives

National

nirbhaya

നിർഭയ കേസ്: പ്രതികളെ 22 ന് തൂക്കിലേറ്റുന്നതിന് സ്റ്റേ

Published:16 January 2020

ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. ഇതേ കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല.

ന്യൂഡൽഹി: നിർഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാൾ ദയാഹർജി നൽകിയതിനെ തുടർന്നാണിത്. ഡൽഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. ഇതേ കോടതിയാണ് മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല.

എന്നാൽ ഒരു ദയാഹർജി നിലനിൽക്കുന്നതിനാൽ മരണവാറണ്ടിന് സ്റ്റേ നൽകുകയാണെന്ന് കോടതി പറഞ്ഞു. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാർ ജയിൽ അധികൃതർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. വധശിക്ഷയ്ക്കു വിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹർജി നൽകിയത്.

ഇതിനിടെ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ഡൽഹി സർക്കാരിനോട് തിഹാർ ജയിൽ അധികൃതർ ആവശ്യപ്പെട്ടു. ദയാ ഹർജിയുടെ പശ്ചാത്തലത്തിൽ തൂക്കിലേറ്റുന്നതിന് പുതിയ തീയതി കണ്ടെത്തണമെന്നും ജയിൽ അധികൃതർ ആവശ്യപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



top