23
February 2020 - 9:42 am IST

Download Our Mobile App

Flash News
Archives

National

gsat-30

2020 ലെ ഇസ്റോയുടെ ആദ്യ ദൗത്യം; ജിസാറ്റ്-30 വിക്ഷേപണം വിജയം

Published:17 January 2020

ഇ​ന്ത്യ​യു​ടെ ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജിസാ​റ്റ് 30 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.35 ന് ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്.

ഫ്രഞ്ച് ​ഗയാന: ഈ വർഷത്തെ ആദ്യ വിക്ഷേപണം വിജയകരമാക്കി ഇസ്റോ. ഇ​ന്ത്യ​യു​ടെ ആ​ശ​യ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജിസാ​റ്റ് 30 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.35 ന് ഫ്ര​ഞ്ച് ഗ​യാ​ന​യി​ൽ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ച​ത്. ഉയർന്ന് പൊങ്ങി 38-ാം മിനിറ്റിൽ ജിയോസിൻക്രണൈസ് ഓർബിറ്റിൽ ഉപഗ്രഹത്തെ സ്ഥാപിക്കാൻ സാധിച്ചു.

യൂ​റോ​പ്യ​ൻ വി​ക്ഷേ​പ​ണ​വാ​ഹ​ന​മാ​യ അ​രി​യാ​നെ അ​ഞ്ചാ​ണ് 3,357 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഉ​പ​ഗ്ര​ഹ​ത്തെ ബ​ഹി​രാ​കാ​ശ​ത്തി​ൽ എ​ത്തി​ച്ച​ത്. 2005 ഡി​സം​ബ​റി​ൽ വി​ക്ഷേ​പി​ച്ച ഇ​ൻ​സാ​റ്റ് - 4 എ ​ഉ​പ​ഗ്ര​ഹ​ത്തി​ന് പ​ക​ര​മാ​യാ​ണ് ജി​സാ​റ്റ് 30 വി​ക്ഷേ​പി​ച്ചത്. ഡി​ടി​എ​ച്ച്, ടെ​ലി​വി​ഷ​ൻ ബ്രോ​ഡ്കാ​സ്റ്റ് അ​പ്‌ലിം​ങ്കിം​ഗ്, ഡി​എ​സ്എ​ൻ​ജി, ഇ​ന്‍റർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ ലക്ഷ്യമിട്ടാണ് ജി​സാ​റ്റ് 30 വിക്ഷേപണം.

ഉ​പ​ഗ്ര​ഹ​ത്തി​ന് 15 വർഷം ആ​യു​സു​ണ്ടാ​കു​മെ​ന്ന് ഇസ്റോയുടെ വിലയിരുത്തൽ. അ​രി​യാ​നെ റോ​ക്ക​റ്റി​ൽ വി​ക്ഷേ​പി​ക്കു​ന്ന 24-ാം ഇ​ന്ത്യ​ൻ ഉ​പ​ഗ്ര​ഹ​മാ​ണ് ജി​സാ​റ്റ് 30.


വാർത്തകൾ

Sign up for Newsletter



top