25
February 2020 - 11:20 am IST

Download Our Mobile App

Flash News
Archives

National

pm-modi

വികസനത്തിലൂടെ ഉയരുമ്പോഴും രാജ്യം ഭാരതീയ സമ്പ്രദായങ്ങളിലും പാരമ്പര്യത്തിലും ഉറച്ചുനിൽക്കുന്നു; പ്രധാനമന്ത്രി

Published:17 January 2020

എന്താണ് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത് എന്നു വിശദീകരിക്കവേ, ആദ്യം മനസില്‍ ഓടിയെത്തുന്നതു സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നന്മകളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

കോഴിക്കോട്: അനുകമ്പ, ഐക്യം, നീതി, സേവനം, തുറന്ന പ്രകൃതം എന്നീ ആശയങ്ങളിലാണ് ഇന്ത്യന്‍ മൂല്യങ്ങള്‍ അധിഷ്ഠിതമായിരിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസനത്തിന്‍റെ പാതയില്‍ അലയടിച്ചുയരുമ്പോഴും ഭാരതീയ സമ്പ്രദായങ്ങളിലും പാരമ്പര്യത്തിലും അഭിമാനപൂര്‍വം ഉറച്ചുനില്‍ക്കുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കോഴിക്കോട് നടന്ന ഇന്ത്യൻ ചിന്തകളുടെ ആഗോളവത്ക്കരണം രാജ്യാന്തര കോൺക്ലേവിനെ വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദന്‍റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി വിഡിയോ കോഫറന്‍സിങ്ങിലൂടെ അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ ചിന്തകള്‍ ഊര്‍ജസ്വലവും വൈവിധ്യമാര്‍ന്നതുമാണ്. അത് സ്ഥായിയാതും വികസിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഒരു സെമിനാറില്‍ പറഞ്ഞുതീര്‍ക്കാവുന്നതിലും ഒരു പുസ്തകത്തില്‍ ഒതുക്കാന്‍ കഴിയാവുന്നതിലും വളരെ വിശാലമാണ് അത്.

എന്താണ് ലോകത്തെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത് എന്നു വിശദീകരിക്കവേ, ആദ്യം മനസില്‍ ഓടിയെത്തുന്നതു സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും നന്മകളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 36 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ഒരു കോടി തെരുവുവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റുകയും ചെയ്തതിലൂടെ 25,000 കോടി രൂപ ലാഭിക്കാനും കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ വികിരണത്തില്‍ 4 കോടി ടണ്‍ കുറയ്ക്കാനും കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു.

2006 മുതല്‍ ഇന്ത്യയിലെ കടുവകളുടെ എണ്ണം ഇരട്ടിയായി. ഇന്ന് ഇന്ത്യ ഏകദേശം 2,970 കടുവകളുടെ നാടാണ്. ലോകത്തെ കടുവകളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണുള്ളത്. കടുവകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ആവാസകേന്ദ്രങ്ങളിലൊന്ന് നമ്മുടേതാണ്. 2010 ലോകം 2022 ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തീരുമാനിച്ചിരുന്നു. നമ്മള്‍ മുന്‍കൂറായി തന്നെ അത് നേടിയെടുത്തു. അദ്ദേഹം പറഞ്ഞു. അതുപോലെ സിംഹത്തിന്‍റെ എണ്ണത്തിലും 2010 ലേതില്‍ നിന്നും 2015 ല്‍ എത്തിയപ്പോള്‍ 30% വർധനവുണ്ടായി.

2014 ല്‍ സംരക്ഷിത മേഖലയുടെ എണ്ണം 692 ആയിരുന്നു. 2019ല്‍ ഇത് 860ന് മുകളിലായി. 2014ല്‍ 43 സാമൂഹിക സംരക്ഷണകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് നൂറിലധികമായി. ഈ വസ്തുതകള്‍ നിരവധി പരിസ്ഥിതി വനജീവിത സ്‌നേഹികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ഇന്നു മുദ്രാവായ്പ ഗുണഭോക്താക്കളില്‍ 70%വും വനിതകളാണ്.

നമ്മുടെ സായുധ സേനയില്‍ വനിതകള്‍ വളരെ സജീവമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഒരു കൂട്ടം വനിതാ നാവിക ഉദ്യോഗസ്ഥര്‍ കടലിലൂടെ ലോകമാകെ സഞ്ചരിച്ചു. ഇത് ചരിത്രപരമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുള്ളത് ഇന്ത്യക്കാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത വനികളുടെ എണ്ണം വളരെ വലുതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top