23
February 2020 - 10:01 am IST

Download Our Mobile App

Flash News
Archives

Kollywood

aravind-swami

എംജിആറായി അരവിന്ദ് സ്വാമി; ഫസ്റ്റ്ലുക്കും ടീസറും പുറത്ത്

Published:17 January 2020

ചിത്രത്തിലെ അരവിന്ദ് സ്വാമിയുടെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.

എ.എൽ വിജ‍യ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിലെ അരവിന്ദ് സ്വാമിയുടെ എംജിആർ ആയുള്ള പകർന്നാട്ടമാണിപ്പോൾ സിനിമ ലോകത്തെ ചർച്ച. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവി. ചിത്രത്തിലെ അരവിന്ദ് സ്വാമിയുടെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്.

എം.ജി ആറിന്‍റെ 103-ാം ജന്മ വാര്‍ഷികത്തിന്‍റെ ഭാഗമായി ചിത്രത്തിന്‍റെ ടീസറും പുറത്ത് വിട്ടു. കെ.ആർ വിജയേന്ദ്ര പ്രസാദാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് ചിത്രത്തിന്‍റെ നിർമാണം.

ജി.വി പ്രാകാശ് കുമാറാണ് സംഗീതം. ചിത്രത്തിൽ‌ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജൂൺ 26 ന് ചിത്രം തിയെറ്ററുകളിലെത്തും.

 


വാർത്തകൾ

Sign up for Newsletter



top