24
February 2020 - 1:45 am IST

Download Our Mobile App

Flash News
Archives

Kerala

uapa-cpm

പൗ​ര​ത്വ​ത്തി​ൽ അ​ഭി​ന​ന്ദ​നം, യു​എ​പി​എ​യി​ൽ വി​മ​ർ​ശ​നം

Published:17 January 2020

# എം.​ബി. സ​ന്തോ​ഷ്

അ​തി​നി​ശി​ത വി​മ​ർ​ശ​ന​മു​ണ്ടാ​യി​ട്ടും യു​എ​പി​എ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കാ​ൻ പാ​ർ​ട്ടി പി​ബി അം​ഗം​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​വാ​തെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നെ​തി​രേ അ​മ​ർ​ഷ​മു​ണ്ടെ​ങ്കി​ലും ഈ ​വി​ഷ​യം ആ​രെ​ങ്കി​ലും ഉ​ന്ന​യി​ച്ചാ​ലേ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​യാ​വാ​നി​ട​യു​ള്ളൂ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നാ​യ​ക​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ കേ​ര​ള സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​മ്പോ​ഴും, യു​എ​പി​എ നി​യ​മം സം​സ്ഥാ​ന​ത്തു പ്ര​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കു​ന്ന സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി.

അ​തി​നി​ശി​ത വി​മ​ർ​ശ​ന​മു​ണ്ടാ​യി​ട്ടും യു​എ​പി​എ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ടു​പോ​കാ​ൻ പാ​ർ​ട്ടി പി​ബി അം​ഗം​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​വാ​തെ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തി​നെ​തി​രേ അ​മ​ർ​ഷ​മു​ണ്ടെ​ങ്കി​ലും ഈ ​വി​ഷ​യം ആ​രെ​ങ്കി​ലും ഉ​ന്ന​യി​ച്ചാ​ലേ ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച​യാ​വാ​നി​ട​യു​ള്ളൂ. പാ​ർ​ട്ടി​ക്കാ​രാ​ണു യു​എ​പി​എ നി​യ​മ​ത്തി​ൽ ജ​യി​ലി​ൽ കി​ട​ക്കു​ന്ന​തെ​ന്നു വീ​ട്ടു​കാ​രും ആ​ദ്യം പ്രാ​ദേ​ശി​ക പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പ​റ​ഞ്ഞു​വെ​ങ്കി​ലും പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് അ​വ​ർ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​വും വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സി​പി​ഐ നേ​തൃ​ത്വം ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ക്കം മു​ത​ൽ സ​ർ​ക്കാ​രി​ന്‍റെ എ​തി​ർ​ചേ​രി​യി​ലാ​ണ്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി മാ​ത്ര​മ​ല്ല, പി​ണ​റാ​യി വി​ജ​യ​നോ​ട് മി​ക്ക​വാ​റും വി​ഷ​യ​ങ്ങ​ളി​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ടും യു​എ​പി​എ​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ പ​ര​സ്യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര​മു​ള്ള ഏ​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട നി​ല​പാ​ടു​ക​ളി​ൽ കേ​ന്ദ്ര ക​മ്മി​റ്റി സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത​ക​ളും യോ​ഗം ആ​രാ​യും. കോ​ൺ​ഗ്ര​സു​മാ​യി യോ​ജി​ച്ച പ്ര​ക്ഷോ​ഭം എ​ന്ന യെ​ച്ചൂ​രി ലൈ​ൻ ഇ​ത്ത​വ​ണ എ​തി​ർ​പ്പി​ല്ലാ​തെ അം​ഗീ​ക​രി​ക്ക​പ്പെ​ടും. അ​തി​നെ​തി​രാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ചാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ട​യി​ല്ല.

മൂ​ന്നു​വ​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലാ​യി​രു​ന്നു കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ സ്ഥാ​പ​ക നേ​താ​വും മു​ൻ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ ശാ​സി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് ആ ​ക​മ്മി​റ്റി​യി​ലാ​ണ്. ഇ​ത്ത​വ​ണ ക​മ്മി​റ്റി കൂ​ടു​ന്ന​തും നേ​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന​തും വി​ള​പ്പി​ൽ​ശാ​ല ഇ​എം​എ​സ് അ​ക്കാ​ഡ​മി​യി​ലാ​ണ്. ഹൂ​സ്റ്റ​ണി​ലെ ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ മൂ​ന്നു​ദി​വ​സ​ത്തെ യോ​ഗ​ത്തി​ൽ പാ​ർ​ട്ടി പി​ബി അം​ഗം കൂ​ടി​യാ​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സെ​ന്‍റ​റാ​ണ് ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​മ്മി​റ്റി​ക്ക് സ​മാ​പ​നം കു​റി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വു​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top