23
February 2020 - 10:28 am IST

Download Our Mobile App

Flash News
Archives

Kerala

davinchi-suresh-statue-creation

താലപ്പൊലിക്കാവിൽ വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷിന്റെ ശിൽപം

Published:17 January 2020

ജീപ്പിനുള്ളിൽ ഹൾക്കിന്റെ വലുപ്പമടക്കം 28 അടി ഉയരത്തിലാണ് ശിൽപം തീർത്തിരിക്കുന്നത്. തെക്കെ നടയിലെ ഡാവിഞ്ചി കോർണറിൽ ശിൽപം കാണുവാനായി വലിയ തിരക്കാണനുഭവപെടുന്നത്

കൊടുങ്ങല്ലൂർ : താലപ്പൊലിക്കാവിൽ വിസ്മയം തീർത്ത് പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷിൻ്റെ  അത്ഭുത ശിൽപം. കുട്ടികളുടെ താരമായ അവഞ്ചേഴ്സിനെയാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. എട്ടടി വട്ടത്തിലുള്ള ഭീമൻ ടയറുകളിലാണ് പതിനഞ്ചടി ഉയരമുള്ള ജീപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അവഞ്ചെഴ്സ് താരങ്ങളായ ഹൾക്ക്, തോർ, ക്യാപ്റ്റൻ അമേരിക്ക, സ്പെകഡർ മാൻ, ബ്ലാക്ക് പന്തർ, അയേൺ മാൻ എന്നിവരാണ് ജീപ്പിനുള്ളിൽ ഇടം പിടിച്ചിരിക്കുന്നത്. ജീപ്പിനുള്ളിൽ ഹൾക്കിന്റെ വലുപ്പമടക്കം 28 അടി ഉയരത്തിലാണ് ശിൽപം തീർത്തിരിക്കുന്നത്. തെക്കെ നടയിലെ ഡാവിഞ്ചി കോർണറിൽ ശിൽപം കാണുവാനായി വലിയ തിരക്കാണനുഭവപെടുന്നത്. 2001ല്‍ സിനിമാതാരം ജയന്‍ ഹെലികൊപ്റ്ററില്‍ കിടക്കുന്ന ശില്പമാണ് സുരേഷിന്റെ കരവിരുതിൽ ആദ്യം പിറന്നത്. പിന്നീട് ആനയും ദിനോസറും, അനാക്കൊണ്ടയും, കിങ്‌കോങ്ങും, ഗോട്സിലയും, കഥകളിയും, പുലിമുരുകനും അടക്കം  ഇരുപതുവര്‍ഷമായി താലപ്പൊലിക്കാവിൽ വ്യത്യസ്തത കൊണ്ട് വർണം തീർക്കുകയാണ്. ഭീമാകാരമായ കൗതുക ശില്പങ്ങളുടെ വലിയ നിരയാണ് വന്നുപോയത്. നിശ്ചലമായ ശില്പ്ങ്ങളല്ല എന്നതാണ് ഡാവിഞ്ചി ശില്പങ്ങളുടെ പ്രത്യേകത. മോട്ടോറിന്‍റെ സഹായത്താല്‍ മുപ്പത്തഞ്ച് അടി ഉയരം വരെയുള്ള ജീവികളുടെ കയ്യും, കാലും, തലയും, കണ്ണും, വായും വരെ ചലിക്കുന്ന രീതിയിലാണ് ശില്പ നിര്‍മാണം.

 വലിയ ജീവികളെ കൂടാതെ സിനിമാതാരങ്ങളും കഥാപാത്രങ്ങള്‍ ആ വാറുണ്ട്. കൊച്ചിന്‍ഹനീഫ, സലിംകുമാര്‍, ഗിന്നസ്പക്രു, കലാഭവന്‍മണി, ബിജുക്കുട്ടന്‍ തുടങ്ങിയവരുടെ ശില്പങ്ങളും കരവിരുതിൽ പിറന്നു.  ആനപ്പുറത്തുള്ള മോഹന്‍ലാലിനെയും,  പുലിമുരുകനെ ഉണ്ടാക്കിയ സമയത്തും മോഹൻലാൽ നേരിട്ടു വിളിപ്പിച്ചതും വലിയ ആദരവായി കാണുകയാണ് സുരേഷ്.

മൂന്നു മാസത്തോളം സമയമെടുത്താണ് ഓരോ ശില്പങ്ങളുടെയും നിർമാണം.  പതിനഞ്ചു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രമാണ് മുടക്കുമുതല്‍ തിരിച്ചു കിട്ടുന്നതെന്നാണ് സുരേഷ് പറയുന്നത്. തമിഴ്‌നാട്‌, കര്‍ണാടക, ആന്ദ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കൂടാതെ ഖത്തറിലും കൊടുങ്ങല്ലൂരില്‍ പിറക്കുന്ന ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശിൽപത്തിനായി മുടക്കുന്ന തുക കേരളത്തിലെ പ്രദർശനം കഴിയുമ്പോൾ തിരിച്ചു കിട്ടുമായിരുന്നു. മാറിവന്ന ജീവിതസാഹചര്യങ്ങളും രണ്ടുതവണയുണ്ടായ പ്രളയവും ആഘോഷങ്ങളില്‍ നിന്നു വലിയ ശില്പങ്ങള്‍ ഒഴിവാക്കപ്പെട്ടതോടെ മുടക്കുമുതല്‍ തിരിച്ചുകിട്ടാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍പോയി. പുതുവര്‍ഷം ആഘോഷങ്ങളിലേയ്ക്ക്  തിരിച്ചു വരുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സുരേഷ്. ഇരുപതു വര്‍ഷങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്  കൊടുങ്ങല്ലൂര്‍ക്കാരുടെ നല്ല പ്രോത്സാഹനവും പ്രചോദനവും കൊണ്ട് മാത്രമെന്ന് സുരേഷിന് സാക്ഷ്യപ്പെടുത്തുന്നു.


വാർത്തകൾ

Sign up for Newsletter



top