23
February 2020 - 9:18 am IST

Download Our Mobile App

Flash News
Archives

Kerala

hair-oil

മു​ടി വ​ള​രാ​ൻ തേ​ച്ച​പ്പോ​ൾ മു​ടി കൊ​ഴി​ഞ്ഞു; ചൈ​നീ​സ് ഓ​യി​ൽ ക​ട​യി​ൽ റെ​യ്‌​ഡ്

Published:17 January 2020

# സ്വ​ന്തം ലേ​ഖ​ക​ൻ 

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് അ​ല​യ​ൻ​സ് റെ​സി​ഡ​ൻ​സി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന "മി​ഡാ​സ്' സൗ​ന്ദ​ര്യ​വ​ർ​ധ​ക മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു റെ​യ്ഡ്‌.

കൊ​ച്ചി: ചൈ​ന​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഹെ​യ​ർ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​ക്ക് പാ​ർ​ശ്വ​ഫ​ല​മാ​യി മു​ടി കൊ​ഴി​ച്ചി​ലും അ​ല​ർ​ജി​യും. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ലെ മൊ​ത്ത​വി​ത​ര​ണ സൗ​ന്ദ​ര്യ വ​ർ​ധ​ക ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ ചൈ​നീ​സ് നി​ർ​മി​ത ഓ​യി​ൽ കാ​പ്സ്യൂ​ളാ​ണ് വി​ല്ല​നാ​യ​ത്. സം​സ്ഥാ​ന ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ​ക്ക് മ​ല​പ്പു​റം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്ര​ഗ്സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​ട​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച നൂ​റു ക​ണ​ക്കി​ന് വി​ദേ​ശ നി​ർ​മി​ത സൗ​ന്ദ​ര്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് അ​ല​യ​ൻ​സ് റെ​സി​ഡ​ൻ​സി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന "മി​ഡാ​സ്' സൗ​ന്ദ​ര്യ​വ​ർ​ധ​ക മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു റെ​യ്ഡ്‌. മ​ല​പ്പു​റം സ്വ​ദേ​ശി പ​രാ​തി​യി​ൽ പേ​രു സ​ഹി​തം പ​റ​ഞ്ഞ "റാ​പ്പോ ഹെ​യ​ർ ഓ​യി​ൽ-​സി​ക്സ്റ്റി സോ​ഫ്റ്റ് ജെ​ൽ' കാ​പ്സ്യൂ​ളി​ന്‍റെ 62 ബോ​ട്ടി​ലു​ക​ൾ ഇ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ഒ​രു ബോ​ട്ടി​ലി​ൽ 60 കാ​പ്സ്യൂ​ളു​ക​ളാ​ണു​ള്ള​ത്. ചൈ​ന​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലെ​ത്തു​ന്ന ബോ​ട്ടി​ൽ അ​വി​ടെ നി​ന്നാ​ണ് എ​റ​ണാ​കു​ള​ത്ത‌് കൊ​ണ്ടു വ​രു​ന്ന​ത്. കാ​പ്സ്യൂ​ൾ പൊ​ട്ടി​ച്ച്  ഓ​യി​ൽ പു​ര​ട്ടു​ക​യാ​ണു പ​തി​വ്. ബോ​ട്ടി​ലി​ൽ ഉ​ത്പാ​ദ​ക​രു​ടെ മേ​ൽ​വി​ലാ​സ​വും മ​റ്റു വി​വ​ര​ങ്ങ​ളും പ​തി​ച്ചി​ട്ടി​ല്ല. എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും കാ​പ്സ്യൂ​ൾ വാ​ങ്ങി​യ ബി​ൽ സ​ഹി​ത​മാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

കേ​ശ പ​രി​പാ​ല​ന​ത്തി​നും ഗു​ണ​സ​മ്പു​ഷ്ടി​ക്കു​മു​ള്ള  43 ബോ​ട്ടി​ൽ വൈ​റ്റ​മി​ൻ ഇ ​കാ​പ്സ്യൂ​ളു​ക​ളും, ഫേ​ഷ്യ​ലി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നു ബോ​ട്ടി​ൽ അ​ലോ​വെ​ര ജെ​ല്ലും  ഹെ​ന്ന പൗ​ഡ​റും ഉ​ൾ​പ്പെ​ടെ ഇ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. വൈ​റ്റ​മി​ൻ ഇ ‌​കാ​പ്സ്യൂ​ളു​ക​ൾ ചൈ​ന​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ്. ഇ​വ​യി​ലൊ​ന്നും ഡ്ര​ഗ്സ് ആ​ൻ​ഡ് കോ​സ്മ​റ്റി​ക്സ് ആ​ക്റ്റി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ഉ​ൽ​പ്പാ​ദ​ക​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രും പ​ർ​ച്ചെ​യ്സി​ങ് ബി​ല്ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​പ​ന ഉ​ട​മ അ​ബ്ദു​ൾ റ​ഹ്മാ​ന് എ​തി​രെ കേ​സെ​ടു​ത്ത​താ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്റ്റ​ർ എ.​സ​ജു, വ​ന​ജ, തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്റ്റ​ർ മ​ണി​വീ​ണ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത സൗ​ന്ദ​ര്യ​വ​ർ​ധ​ക സാ​ധ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ ഡ്ര​ഗ്സ് ക​ൺ​ട്രോ​ളി​ങ് വ​കു​പ്പി​ന്‍റെ ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും.


വാർത്തകൾ

Sign up for Newsletter



top