25
February 2020 - 11:39 am IST

Download Our Mobile App

Flash News
Archives

National

azad1

ഭരണഘടന ഉറക്കെ വായിച്ച് ചന്ദ്രശേഖർ ആസാദ് വീണ്ടും ജുമാ മസ്ജിദിൽ

Published:17 January 2020

ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്‍റെ ഭാഗമായത്. ഡൽഹിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു.

ന്യൂഡൽഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഡൽഹി ജുമാമസ്ജിദില്‍ എത്തി പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഭരണഘടനയുടെ ആമുഖം ഉറക്കെവായിച്ചുകൊണ്ടാണ് ആസാദ് സമരത്തിന്‍റെ ഭാഗമായത്. ഡൽഹിയിൽ പ്രകടനങ്ങൾ നടത്തരുതെന്ന് ആസാദിനോട് കോടതി ഉത്തരവിട്ടിരുന്നു.

ഡൽഹിയില്‍ നിന്ന് പുറത്തുപോകാന്‍ കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ജുമാ മസ്ജിദിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത്. നൂറുകണക്കിന് അനുയായികളാണ് ചന്ദ്രശേഖര്‍ ആസാദിനൊപ്പം പ്രതിഷേധത്തില്‍ അണിനിരന്നത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം 24 മണിക്കൂര്‍ അദ്ദേഹത്തിന് ഡൽഹിയില്‍ തുടരാമെന്നാണ് കോടതി വിധി. അദ്ദേഹമല്ല ജുമാ മസ്ജിദിലെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നാണ് ചന്ദ്രശേഖര്‍ ആസാദ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്. സിഎഎ പിന്‍വലിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും. രാജ്യത്തെ വിഭജിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.ആസാദ് പറഞ്ഞു. പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ചന്ദ്രശേഖര്‍ ആസാദ് ഇന്നലെയാണ് ജയില്‍മോചിതനായത്.


വാർത്തകൾ

Sign up for Newsletter



top