23
February 2020 - 9:38 am IST

Download Our Mobile App

Flash News
Archives

Market

vegetables

കു​തി​ച്ചുയ​ര്‍ന്ന് വി​ല, കൈ​പൊ​ള്ളി ജ​നം

Published:18 January 2020

# സ്വ​ന്തം ലേ​ഖ​ക​ന്‍

പി​രി​യ​നും പാ​ണ്ടി​ക്കും ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കി​ലോ 40 രൂ​പ വ​രെ​യാ​ണ് വ​ര്‍ധി​ച്ച​ത്. ഒ​പ്പം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​രി​പ്പി​ന​ങ്ങ​ള്‍ക്ക് തീ​വി​ല​യാ​ണ്. ഗ്രീ​ന്‍പീ​സി​ന് 35 രൂ​പ​യാ​ണ് വ​ര്‍ധി​ച്ച​ത്. പൊ​തു​വി​പ​ണി​യി​ല്‍ സ​പ്ലൈ​കോ​യും ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വി​ല​ക്ക​യ​റ്റ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല.

കോ​ട്ട​യം: ഉ​പ​ഭോ​ക്താ​ക്ക​ളെ ന​ട്ടം​തി​രി​ച്ച സ​വാ​ള വി​ല​വ​ര്‍ധ​ന​യ്ക്കു പി​ന്നാ​ലെ വ​റ്റ​ല്‍ മു​ള​കി​നും വി​ല​യേ​റു​ന്നു. പ​ച്ച​ക്ക​റി- മീ​ന്‍ വി​ല​യാ​ക​ട്ടെ ഒ​രു പി​ടി​യും ത​രാ​തെ കു​തി​ക്കു​ക​യാ​ണ്. സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ലു​ക​ള്‍ പോ​ലും വി​പ​ണി​യി​ല്‍ പാ​ളു​ക​യാ​ണ്. പി​രി​യ​നും പാ​ണ്ടി​ക്കും ര​ണ്ടാ​ഴ്ച​യ്ക്കി​ടെ കി​ലോ 40 രൂ​പ വ​രെ​യാ​ണ് വ​ര്‍ധി​ച്ച​ത്. ഒ​പ്പം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​രി​പ്പി​ന​ങ്ങ​ള്‍ക്ക് തീ​വി​ല​യാ​ണ്. ഗ്രീ​ന്‍പീ​സി​ന് 35 രൂ​പ​യാ​ണ് വ​ര്‍ധി​ച്ച​ത്. പൊ​തു​വി​പ​ണി​യി​ല്‍ സ​പ്ലൈ​കോ​യും ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വി​ല​ക്ക​യ​റ്റ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​രി​ല്‍ നി​ന്നു​ള്ള എ​രി​വു​കൂ​ടി​യ പാ​ണ്ടി​മു​ള​കി​ന് മൊ​ത്ത​വി​പ​ണി​യി​ല്‍ ര​ണ്ടാ​ഴ്ച​മു​മ്പ് 160 രൂ​പ​യാ​യി​രു​ന്ന​ത് 200 രൂ​പ​യാ​യി.

പി​രി​യ​ന്‍മു​ള​ക് വി​ല 180ല്‍ ​നി​ന്ന് 220 രൂ​പ​യാ​യി. ക​ശ്മീ​രി പി​രി​യ​ന് 185ല്‍ ​നി​ന്ന് 215 രൂ​പ​യാ​യും ഉ​യ​ര്‍ന്നു. പീ​സ് പ​രി​പ്പി​നും ഗ്രീ​ന്‍പീ​സി​നും 35 രൂ​പ​യ്ക്ക​ടു​ത്താ​ണ് വ​ര്‍ധി​ച്ച​ത്. 90 രൂ​പ​യാ​യി​രു​ന്ന ഡി​യ​ര്‍ സ്പെ​ഷ്യ​ല്‍ ഉ​ഴു​ന്നു​പ​രി​പ്പ് കി​ലോ​യ്ക്ക് 124 രൂ​പ​യാ​യി. ഒ​രു​ചാ​ക്ക് മ​ല്ലി​ക്ക് (40 കി​ലോ) 100 രൂ​പ കൂ​ടി. മൂ​ന്നു​മാ​സ​ത്തി​നി​ടെ പാം​ഓ​യി​ല്‍ മൊ​ത്ത​വി​പ​ണി​യി​ല്‍ പെ​ട്ടി​ക്ക് 600 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഒ​രു കി​ലോ​യു​ടെ 40 ക​വ​റാ​ണ് ഒ​രു പെ​ട്ടി​യി​ലു​ള്ള​ത്. വെ​ളി​ച്ചെ​ണ്ണ​യ്ക്കും  സ​മാ​ന​രീ​തി​യി​ലാ​ണ് വ​ര്‍ധ​ന.

കേ​ര​ള​ത്തി​ല്‍ വ​റ്റ​ല്‍ മു​ള​ക് കൂ​ടു​ത​ലെ​ത്തു​ന്ന​ത് ഗു​ണ്ടൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ്. അ​വി​ടെ  വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യി​ട്ടും വി​ല വ​ര്‍ധ​ന അ​പ്ര​തീ​ക്ഷി​ത​മാ​ണ്. വി​ള​വി​ല്‍ കു​റെ​യ​ധി​കം മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് പെ​ട്ടെ​ന്നു​ണ്ടാ​യ വി​ല​വ​ര്‍ധ​ന​യ്ക്കു കാ​ര​ണ​മെ​ന്ന് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. സ​വാ​ള​വി​ല പൊ​തു​വി​പ​ണി​യി​ല്‍ താ​ഴ്ന്നി​ട്ടു​ണ്ട്. 55 മു​ത​ല്‍  60 രൂ​പ വ​രെ​യാ​ണ് കി​ലോ​യ്ക്ക്. പു​ണെ, മേ​ട്ടു​പ്പാ​ള​യം, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സ​വാ​ള എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍, ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 90ല്‍ ​നി​ന്ന് 120 രൂ​പ​യാ​യി. അ​രി യ​ഥേ​ഷ്ടം റേ​ഷ​ന്‍ക​ട, മാ​വേ​ലി​സ്റ്റോ​ര്‍, സ​പ്ലൈ​കോ വ​ഴി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. 

പ​ച്ച​ക്ക​റി വി​ല ആ​ഴ്ച​ക​ളാ​യി ഉ​യ​ര്‍ന്നു നി​ല്‍ക്കു​ന്ന​തി​നി​ടെ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ക്കും വി​ല കൂ​ടി​യ​തോ​ടെ ന​ട്ടം തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍. 80 രൂ​പ​യാ​യി​രു​ന്ന പാ​മോ​യി​ല്‍ വി​ല 110 രൂ​പ​യാ​യാ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്. ഒ​രു ലി​റ്റ​ര്‍ പാ​മോ​യി​ലി​ന് 30 രൂ​പ കൂ​ടി​യ​തോ​ടെ വി​ല്‍‌​പ്പ​ന​യി​ലും കാ​ര്യ​മാ​യ കു​റ​വ് വ​ന്ന​താ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. 150 രൂ​പ​യാ​യി ഉ​യ​ര്‍ന്ന ഉ​ഴു​ന്നി​ന്‍റെ വി​ല 130 ആ​യി കു​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് വി​ല​കു​റ​വ്.  ഗ്രീ​ന്‍പീ​സി​ന്‍റെ വി​ല 150 രൂ​പ​യാ​യി ഉ​യ​ര്‍ന്നി​രി​ക്കു​ക​യാ​ണ്. വ​ന്‍ പ​യ​റി​ന് 80 രൂ​പ​യും ചെ​റു​പ​യ​റി​ന് 120 രൂ​പ​യു​മാ​ണ് വി​ല. ക​ട​ല-70, തു​വ​ര​പ്പ​രി​പ്പ്-80, മ​ല്ലി-90, പ​ഞ്ച​സാ​ര-40, വെ​ള്ള ക​ട​ല-100 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഇ​ന​ങ്ങ​ളു​ടെ വി​ല.

പ​ച്ച​മീ​ന്‍ ഇ​ന​ങ്ങ​ളി​ലേ​ക്കും വി​ല​ക്ക​യ​റ്റം വ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച 190 രൂ​പ​യ്ക്കാ​ണ് മ​ത്തി വി​റ്റ​ഴി​ഞ്ഞ​ത്. കി​ളി​മീ​നി​ന്‍റെ വി​ല 240 രൂ​പ​യാ​യി ഉ​യ​ര്‍ന്നു. വ​റ്റ​യു​ടെ വി​ല 440 രൂ​പ​യാ​ണ്. ന​ത്തോ​ലി​ക്ക് 200 രൂ​പ​യും കോ​ര​യ്ക്ക് 300 രൂ​പ​യും ഓ​ല​ക്കു​ട​യ്ക്ക് 340 രൂ​പ​യു​മാ​ണ് വി​ല. അ​യ​ല മീ​ന്‍ വ​ര​വ് നാ​മ​മാ​ത്ര​മാ​യി കു​റ​ഞ്ഞ​താ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. പ​ച്ച​മീ​നി​നു വി​ല കൂ​ടി​യ​പ്പോ​ള്‍ ഉ​ണ​ക്ക​മീ​നി​നും ആ​നു​പാ​തി​ക​മാ​യ വ​ര്‍ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്. 10 മു​ത​ല്‍ 20 വ​രെ രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണ് ഉ​ണ​ക്ക മീ​നു​ക​ള്‍ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, മീ​നു​ക​ള്‍ എ​ന്നി​വ​യ്ക്ക് എ​ല്ലാം വി​ല ഉ​യ​ര്‍ന്നെ​ങ്കി​ലും ന​ഷ്ട​ക്ക​ണ​ക്കാ​ണ് പ​ല വ്യാ​പാ​രി​ക​ള്‍ക്കും മി​ച്ച​മാ​യു​ള്ള​ത്. ഒ​രു​ദി​വ​സം ശ​രാ​ശ​രി 10,000 രൂ​പ​യു​ടെ ക​ച്ച​വ​ടം ന​ട​ക്കു​ന്ന ക​ട​യി​ല്‍ 1000 രൂ​പ​യു​ടെ ചെ​ല​വ് ഉ​ണ്ടാ​കു​മെ​ന്ന്  വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി, വൈ​ദ്യു​തി ചാ​ര്‍ജ്, കെ​ട്ടി​ട​വാ​ട​ക, മ​റ്റു ചെ​ല​വു​ക​ള്‍ എ​ന്നി​വ​യെ​ല്ലാ​മാ​ണ് അ​തി​ല്‍ വ​രു​ന്ന​ത്. അ​തി​നാ​ല്‍ 1000 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന തു​ക മാ​ത്ര​മാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ക്കു യ​ഥാ​ര്‍ഥ ലാ​ഭം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ച്ച​വ​ടം കു​റ​ഞ്ഞ​ത് ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ മൂ​ലം ന​ഷ്ടം മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് ഇ​റ​ച്ചി​ക്കോ​ഴി വ​ര​വ് കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​ഴി​വി​ല കൂ​ടി. ഒ​രു മാ​സ​ത്തി​നി​ടെ 15 രൂ​പ​യോ​ള​മാ​ണ് കോ​ഴി​വി​ല കൂ​ടി​യ​ത്. 125 രൂ​പ​യാ​ണ് അ​തി​ര്‍ത്തി ഗ്രാ​മ​ങ്ങ​ളി​ല്‍ ഇ​റ​ച്ചി​ക്കോ​ഴി​വി​ല. ചൂ​ടു കൂ​ടി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ലെ ഫാ​മു​ക​ളി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​ണ് ഇ​റ​ച്ചി​ക്കോ​ഴി ക്ഷാ​മ​ത്തി​നു കാ​ര​ണം. നാ​മ​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കോ​ഴി ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ത​ട​സം രൂ​ക്ഷ​മാ​യ​തും ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ കാ​ര​ണ​മാ​യി. കേ​ര​ള ചി​ക്ക​ന്‍ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ഫ​ല​പ്രാ​പ്തി​യി​ല്‍ എ​ത്താ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ഴും ഇ​റ​ച്ചി​ക്കോ​ഴി​വി​ല നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രും ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള ക​ച്ച​വ​ട​ക്കാ​രും ആ​ണ്. 120 രൂ​പ​യ്ക്കാ​ണ് ഇ​ന്ന​ലെ കോ​ഴി​വി​ല്‍പ്പ​ന ന​ട​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top